For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ വാര്‍ഷികത്തിന് 3 ദിവസം അവശേഷിക്കവേ നടി ശ്വേത ബസു വിവാഹമോചിതയാവുന്നു! നടിയുടെ കുറിപ്പ് പുറത്ത്

  |

  മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് ശ്വേത ബസു. ബാലതാരമായി സിനിമയിലെത്തിയ ശ്വേത പില്‍ക്കാലത്ത് നായികയായിട്ടും തിളങ്ങി. എന്നാല്‍ ചില വിവാദങ്ങളില്‍ കുടുങ്ങിയ നടിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിത ശ്വേത വിവാഹമോചിതയാവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

  ശ്വേത തന്നെയാണ് താനും ഭര്‍ത്താവും പിരിയുന്ന കാര്യം സമൂഹ മാധ്യമത്തിലൂടെ പുറംലോകത്തെ അറിയിച്ചത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പോലും തികയുന്നതിന് മുന്‍പാണ് താരദമ്പതികള്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ഇതോടെ ആരാധകരും ഞെട്ടലിലാണ്.

  ഭര്‍ത്താവ് രോഹിത് മിത്തലയുമായി താന്‍ വേര്‍പിരിയാന്‍ പോവുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചൊരു കുറിപ്പിലാണ് ശ്വേത സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ വിവാഹിതരായ ഇരുവരും ഇക്കൊല്ലം ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ തയ്യാറെടുക്കവേയാണ് വേര്‍പിരിയല്‍ വാര്‍ത്ത വന്നത്. ഈ തീരുമാനത്തിന് പിന്നില്‍ എന്താണെന്നുള്ള കാര്യം വ്യക്തമല്ല.

  ഞാനും രോഹിതും വേര്‍പിരിയാന്‍ തയ്യാറായിരിക്കുകയാണ്. പരസ്പരം രണ്ട് പേരുടെയും താല്‍പര്യങ്ങള്‍ നോക്കി ഒന്നിച്ചെടുത്ത തീരുമാനമാണിത്. കുറച്ച് മാസങ്ങളായി ഇതേ കുറിച്ചുള്ള ആലോചനകളിലായിരുന്നു. അതില്‍ നിന്നും രണ്ട് പേരും വേറെ ജീവിക്കുന്നതാണെന്ന് നല്ലതെന്ന നിഗമനത്തിലെത്തി. അതിന് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയതെന്ന് ശ്വേത പറയുന്നു.

  ആരും ബുക്കിന്റെ കവര്‍ കണ്ട് കൊണ്ട് വായിക്കരുത്. എന്ന് കരുതി ആ ബുക്ക് മോശമാണെന്നല്ല. ഒരാള്‍ക്ക് വായിക്കാന്‍ പറ്റിയില്ല. അതിന് പല കാരണങ്ങളുമുണ്ടാവും. പകരം വെക്കാനില്ലാത്ത ഓര്‍മകള്‍ തന്നതിനും എല്ലായിപ്പോഴും എനിക്ക് പ്രചോദനം നല്‍കിയതിനും രോഹിതിന് ഞാന്‍ നന്ദി പറയുകയാണ്. തുടര്‍ന്നുള്ള ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നതായിട്ടും ശ്വേത പറയുന്നു.

  ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ 2018 ഡിസംബര്‍ പതിമൂന്നിനായിരുന്നു ശ്വേത ബസുവും രോഹിത് മിത്താലയും വിവാഹിതരാവുന്നത്. ഗോവയില്‍ വെച്ച് രഹസ്യമായി ഇരുവരുടെയും വിവാഹനിശ്ചയവും നടത്തിയിരുന്നു. പിന്നീട് ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വെച്ച് പൂനെയില്‍ വെച്ചായിരുന്നു വിവാഹം. പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായിരുന്നു രോഹിത്.

  രണ്ട് വര്‍ഷം മുന്‍പ് സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ ശ്വേത അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തു. കുടുംബം പുലര്‍ത്താന്‍ വേണ്ടിയാണ് താന്‍ വേശ്യാവൃത്തി സ്വീകരിച്ചതെന്നായിരുന്നു നടി അന്ന് പറഞ്ഞത്. ഇതും വലിയ രീതിയില്‍ ചര്‍ച്ചയായി. വിവാദങ്ങളില്‍ കുടുങ്ങിയതോടെ കരിയര്‍ ബ്രേക്ക് ആയെങ്കിലും മിനിസ്‌ക്രീനിലൂടെ നടി തിരിച്ച് വരവ് നടത്തിയിരുന്നു.

  സുപ്രിയയ്ക്കും പൃഥ്വിരാജിനും കുട്ടികളി ഇനിയും മാറിയിട്ടില്ല? മുയലിന്റെ ലുക്കില്‍ ദമ്പതികളുടെ ഫോട്ടോ

  മക്ഡി എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ ആളാണ് ശ്വേത ബസു. കോത ബങ്കരു ലോകം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്വേത ശ്രദ്ധിക്കപ്പെടുന്നത്. ഇത് ഞങ്ങളുടെ ലോകം എന്ന പേരില്‍ ഈ സിനിമ റീമേക്ക് ചെയ്ത് മലയാളത്തിലേക്കും എത്തിച്ചിരുന്നു. ഇതോടെയാണ് കേരളത്തിലും ശ്വേതയ്ക്ക് ആരാധകരെ ലഭിച്ചത്.

  വിജി തമ്പിയുടെ മകളുടെ വിവാഹ ചടങ്ങിലേക്ക് സുരേഷ് ഗോപിയുടെ സര്‍പ്രൈസ് എന്‍ട്രി! വൈറല്‍ വീഡിയോ

  Read more about: ശ്വേത ബസു
  English summary
  Actress Shweta Basu Prasad Announces Her Separation WitH Husband
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X