Don't Miss!
- News
'അത് വേണ്ട, ബാലാസാഹേബിന്റെ പേര് തൊട്ട് കളിക്കേണ്ട'; വിമതര്‍ക്കെതിരെ പ്രമേയം പാസാക്കി ശിവസേന
- Sports
രോഹിത്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ നിങ്ങളറിയുമോ? കട്ട ഫാന്‍സ് പോലും അറിയാനിടയില്ല!
- Technology
പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കുക, അടുത്ത ആഴ്ച ഈ ഫോണുകൾ ആദ്യ വിൽപ്പനയ്ക്കെത്തും
- Automobiles
Kawasaki Ninja 400 vs KTM RC 390; വിലയുടെ അടിസ്ഥാനത്തില്‍ ഒരു താരതമ്യം ഇതാ
- Finance
1 ലക്ഷം നിക്ഷേപിച്ചാൽ ദിവസവും 1,000 രൂപ! ഇതൊക്കെ സത്യമാണോ?
- Travel
ബ്രഹ്മാവിന്റെ നഗരമായ പുഷ്കര്‍...വിശ്വാസങ്ങളെ വെല്ലുന്ന ക്ഷേത്രങ്ങള്‍
- Lifestyle
വാസ്തുപ്രകാരം കുടുംബ ചിത്രം വെക്കുന്ന ദിക്ക് പോലും ശ്രദ്ധിക്കണം
സമാന്തയുമായി പിരിഞ്ഞ നാഗ ചൈതന്യ വീണ്ടും പ്രണയത്തില്‍! മനസ് കവര്‍ന്നത് കുറുപ്പ് നായിക ശോഭിത
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു സമാന്തയും നാഗ ചൈതന്യയും. ഓണ്‍ സ്ക്രീനിലെ താരജോഡി ജീവിതത്തിലും ഒരുമിക്കുന്നത് ആരാധകര്‍ക്കും ഏറെ സന്തോഷം നല്‍കുന്നതായിരുന്നു. ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ 2017 ല്‍ നാഗ ചൈതന്യയും സമാന്തയും വിവാഹിതരാവുകയും ചെയ്തു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി വൈറലാകാറുണ്ടായിരുന്നു.
എന്നാല്‍ തങ്ങളുടെ വിവാഹത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തങ്ങള്‍ പിരിയാന്‍ തീരുമാനിച്ച വിവരം നാഗ ചൈതന്യയും സമാന്തയും അറിയിക്കുകയായിരുന്നു. 2021 ഒക്ടോബര്‍ രണ്ടിനായിരുന്നു സാമും ചൈയും പിരിയാന്‍ തീരുമാനിച്ച വിവരം ലോകത്തെ അറിയിക്കുന്നത്. ആരാകരെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ഇത്.

പിരിഞ്ഞ ശേഷം ഇരുവരും മറ്റൊരാളെ കണ്ടെത്തിയോ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം നാഗ ചൈതന്യ തന്റെ പങ്കാളിയെ കണ്ടെത്തിയെന്നാണ്. മലയാളികള്‍ക്കും സുപരിചിതയായ നടി ശോഭിത ധൂലിപാലയാണ് നാഗ ചൈതന്യയുടെ മനസ് കീഴടക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.
ദേശീയ മാധ്യമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹൈദരാബാദില്‍ ഈയ്യടുത്തായി നാഗ ചൈതന്യ പുതിയ വീട് വാങ്ങിയിരുന്നു. ഇവിടേക്ക് നാഗ ചൈതന്യ ശോഭിതയെ ക്ഷണിച്ചിരുന്നുവെന്നും നടി അവിടേക്ക് വന്നിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തന്റെ പുതിയ സിനിമയായ മേജറിന്റെ പ്രൊമോഷന് പരിപാടികള്‍ക്കെത്തിയ ശോഭിത താമസിച്ചിരുന്ന ഹോട്ടലിലെത്തി താരത്തെ നാഗ ചൈതന്യ കണ്ടിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

ഈയ്യടുത്തായിരുന്നു ശോഭിതയുടെ ജന്മദിനം. പിറന്നാള്‍ ആഘോഷിക്കാന്‍ ശോഭിത തിരഞ്ഞെടുത്ത ഇടം ഹൈദരാബാദായിരുന്നുവെന്നും വളരെ അടുത്ത സുഹൃത്തുക്കള്‍ മാത്രമുണ്ടായിരുന്ന പാര്‍ട്ടിയില്‍ നാഗ ചൈതന്യയും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഇതെല്ലാം കൂട്ടിച്ചേര്‍ത്താണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അതേസമയം വാര്‍ത്തകളോട് ഇരുവരും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

മലയാളികള്‍ക്കും പരിചിതയാണ് ശോഭിത. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത രമണ്‍ രാഘവ് 2.0 എന്ന സിനിമയിലൂടെയായിരുന്നു ശോഭിതയുടെ അരങ്ങേറ്റം. പിന്നീട് മെയ്ഡ് ഇന്‍ ഹെവന്‍ എന്ന ആമസോണ്‍ പ്രൈം സീരീസിലൂടെ താരമായി മാറുകയായിരുന്നു ശോഭിത. നിവിന്‍ പോളി നായകനായ മൂത്തോനിലൂടെയാണ് ശോഭിത മലയാളത്തിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം കുറുപ്പിലും നായിക ശോഭിതയായിരുന്നു.

മേജര്‍ ആണ് ശോഭിതയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പൊന്നിയിന്‍ സെല്വന്, സിത്താര, മങ്കി മാന്‍ എന്നിവയാണ് ശോഭിതയുടെ പുറത്തിറങ്ങാനുള്ള സിനിമകള്‍. മെയ്ഡ് ഇന്‍ ഹെവന്റെ രണ്ടാം സീസണ്, ദ നൈറ്റ് മാനേജര്‍ റീമേക്ക് തുടങ്ങിയ സീരീസുകളും ശോഭിതയുടേതായി അണിയറയിലുണ്ട്.
അതേസമയം ബംഗാരരാജുവാണ് നാഗ ചൈതന്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ലാല്‍ സിംഗ് ഛദ്ദയിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് നാഗ ചൈതന്യ. പിന്നാലെ വെങ്കട് പ്രഭുവൊരുക്കുന്ന ചിത്രത്തിലും നാഗ ചൈതന്യ എത്തും. അതേസമയം സമാന്തയും ബോളിവുഡില്‍ സജീവ സാന്നിധ്യമായി മാറുകയാണ്.
-
'ഉപേക്ഷിച്ച് പോകുമോയെന്ന ഭയം'; അർജുനും ശ്രദ്ധയും തമ്മിലുള്ള സൗഹൃദം മലൈകയെ അസ്വസ്ഥയാക്കിയപ്പോൾ!
-
ജാസ്മിനും ഡോക്ടറും മാത്രമല്ല, അനൂപിനോടൊപ്പം പ്രിയപ്പെട്ട താരവും, സര്‍പ്രൈസുമായി സ്റ്റാര്‍ട്ട് മ്യൂസിക്
-
പത്തില്‍ പഠിക്കുമ്പോള്‍ തന്നെക്കാളും 14 വയസ് കൂടുതലുള്ള ആള് വിവാഹാലോചനയുമായി വന്നു; ആ കഥ പറഞ്ഞ് മേനക