For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയം വീട്ടുകാര്‍ എതിര്‍ത്തു, പിരിയാന്‍ തയ്യാറാവാതെ അല്ലുവും സ്‌നേഹയും, സിനിമയെ വെല്ലുന്ന പ്രണയകഥ

  |

  മലയാള സിനിമയില്‍ അഭിനയിക്കാതെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ അല്ലു അര്‍ജുന്‍. റീമേക്ക് സിനിമകളിലൂടെ അല്ലു മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത് . 2004 ല്‍ പുറത്ത് ഇറങ്ങിയ ആര്യ എന്ന ചിത്രത്തിലൂടെയാണ് അല്ലു മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട മല്ലു ആയി മാറുന്നത്. പിന്നീട് പുറത്ത് ഇറങ്ങിയ ബണ്ണി, ഹാപ്പി, ആര്യ 2, ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ പുഷ്പവരെ മലയാളി പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തിട്ടുണ്ട്. കേരളത്തോടും മലയാളി പ്രേക്ഷകരുടെ വളരെ അടുത്ത ബന്ധമാണ് അല്ലു അര്‍ജുനുമുള്ളത്.

  Allu arjun

  അല്ലുവിനെ പോലെ തന്നെ ഭാര്യ സ്‌നേഹ റെഡ്ഡിയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. നടന്റെ സോഷ്യല്‍ മീഡിയ പേജില്‍ സ്‌നേഹയും ഇടംപിടിക്കാറുണ്ട്. 2011 അല്ലുഅര്‍ജുനും സ്നേഹ റെഡ്ഡിയും വിവാഹിതരാവുന്നത്. നിലവില്‍ ഒരു മകനും മകള്‍ക്കുമൊപ്പം സന്തുഷ്ട ദാമ്പത്യ ജീവിതം നയിച്ചു വരികയാണ് താരം. മാര്‍ച്ച് 6ന് അല്ലു അര്‍ജുന്റേയും സ്‌നേഹയുടേയും 11ാം വിവാഹവാര്‍ഷികമായിരുന്നു. ഫാമിലിക്കൊപ്പമാണ് ആഘോഷിച്ചത്. മക്കള്‍ക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത് വൈറല്‍ ആവുകയും ചെയ്തിട്ടുണ്ട്. പ്രിയപ്പെട്ട അല്ലുവിനും സ്‌നേഹയ്ക്കും വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് ആരാധകര്‍ എത്തിയിട്ടുണ്ട്.

  എവിടെയാ എന്ന് ചോദിക്കാനെങ്കിലും ഒന്ന് വിളിച്ചൂടെ, അമ്മയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് ബീന ആന്റണി

  പ്രണയ വിവാഹമായിരുന്നു അല്ലുവിന്റേയും സ്‌നേഹയുടേയും. ഒരു സിനിമകഥയെ വെല്ലുന്ന തരത്തിലുള്ളതായിരുന്നു ഇവരുടെ പ്രണയം. മുന്‍പ് ഒരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ സ്‌നേഹയുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും താരം പറഞ്ഞിരുന്നു. ഒരു സുഹൃത്തിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് അല്ലു ആദ്യമായി സ്‌നേഹ റെഡ്ഡിയെ കാണുന്നത്. തന്നെ സംബന്ധിച്ച് 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' എന്നു പറയാവുന്ന ഒരു മുഹൂര്‍ത്തമായിരുന്നു അതെന്ന് അല്ലു പറഞ്ഞത്.

  സിനിമയിലെ പ്രണയജോഡികള്‍ ജീവിതത്തില്‍ ശത്രുക്കള്‍; പ്രഭാസും പൂജയും 'പൂരത്തല്ല്'; കാരണം

  അമേരിക്കയില്‍ നിന്നും ബിരുദാനന്തരബിരുദം നേടി തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ സ്‌നേഹ അപ്പോള്‍. സുഹൃത്തിന്റെ സഹായത്തോടെ ഇരുവരും പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. എന്നാല്‍ വ്യത്യസ്ത കുടുംബപശ്ചാത്തലത്തില്‍ നിന്നുള്ള അല്ലുവിന്റെയും സ്‌നേഹയുടെയും ബന്ധം ആദ്യം വീട്ടുകാരുടെ എതിര്‍ത്തിരുന്നു.എതിര്‍പ്പുകള്‍ക്ക് ഒടുവില്‍ അല്ലുവിന്റെ പിതാവ് സ്‌നേഹയുടെ പിതാവിനെ സമീപിച്ചെങ്കിലും അപ്പോഴും നിരാശയായിരുന്നു ഫലം. പരസ്പരമുള്ള പ്രണയം വിട്ടുകൊടുക്കാന്‍ തയ്യാറല്ലാതിരുന്ന അല്ലുവും സ്‌നേഹയും തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചു നിന്നു. ഒടുവില്‍ ഇരുവരുടെയും ഇഷ്ടത്തിനു വഴങ്ങി വീട്ടുകാരും വിവാഹത്തിന് പച്ചക്കൊടി കാണിക്കുകയായിരുന്നു. വിവാഹ ശേഷം സിനിമയില്‍ സജീവമാവുകയായിരുന്നു താരം

  ജീവിതത്തിലും ഞാന്‍ റൊമാന്റിക് ആണെന്ന് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിന്റെ എല്ലാ ക്രെഡിറ്റും സ്‌നേഹയ്ക്കാണ് നല്‍കിയത്. 'പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്. ഒരുപാര്‍ട്ടിക്കിടയില്‍ കണ്ട പരിചയം പിന്നെ പ്രണയമായി. ആ കാലമൊക്കെ ആലോചിക്കുമ്പോള്‍ രസമുണ്ട്. വീട്ടില്‍ എന്റെ ഏറ്റവും വലിയ ക്രിട്ടിക് സ്‌നേഹയാണ്. സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സത്യസന്ധമായിരിക്കും. നന്നായി വിമര്‍ശിക്കും. വിമര്‍ശനം എനിക്ക് വേദനിക്കാതെ എങ്ങനെ പറയണമെന്ന് സ്‌നേഹയ്ക്കറിയാം' അല്ലു അര്‍ജുന്‍ പറഞ്ഞു.

  പുഷ്പയാണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ അല്ലു അര്‍ജുന്റെ ചിത്രം. ഡിസംബര്‍ 17ന് ആയിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. 2021ലെ ഏറ്റവുമധികം പണം വാരിയ ചിത്രമായിരുന്നു ഇത് . മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്.ലോകമാകമാനം വമ്പന്‍ ഹൈപ്പുമായെത്തിയ 'സ്‌പൈഡര്‍മാന്‍ നോ വേ' ഹോമുമായുള്ള ക്ലാഷിനിടയിലും മികച്ച പെര്‍ഫോമന്‍സാണ് പുഷ്പ തിയേറ്ററുകളില്‍ കാഴ്ചവെച്ചത്.

  സിനിമയുടെ രണ്ടാം ഭാഗത്തിനായി തയ്യാറെടുപ്പിലാണ് ഇപ്പോള്‍.രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുനും ഫഹദ് ഫാസിലും പുഷ്പയില്‍ എത്തിയത്.

  Read more about: allu arjun
  English summary
  Allu Arjun And Sneha Reddy's 11th Wedding Anniversary ,Love Story went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X