For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദോശയ്ക്ക് നൽകിയത് ആയിരം രൂപ; തട്ടുകടയിൽ മാസ് കാട്ടി അല്ലു അർജുൻ

  |

  കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തെലുങ്ക് നടനാണ് അല്ലു അർജുൻ. മലയാളി സിനിമാപ്രേമികളുടെ വളർത്തുപുത്രനായും അറിയപ്പെടുന്ന താരം മൊഴിമാറ്റ ചിത്രങ്ങളിലൂടെയാണ് മലയാളികൾക്ക് സുപരിചിതനാകുന്നത്. താരത്തിന്റെ വരവോടെ തൊണ്ണൂറ് രണ്ടായിരം കാലഘട്ടത്തിൽ പിറന്നവർക്ക് തെലുങ്ക് സിനിമയെന്നാൽ അല്ലു അർജുനായി തീർന്നു. ആര്യ, ഹീറോ, കൃഷ്ണ പോലുള്ള ചിത്രങ്ങൾ അത്രയേറെ സ്വാധീനം അന്നത്തെ കേരളത്തിലെ യൂത്തിൽ ഉണ്ടാക്കിയിരുന്നു.

  allu arjun, allu arjun pushpa, allu, pushpa, അല്ലു അർജുൻ പുഷ്പ, അല്ലു അർജുൻ, പുഷ്പ സിനിമ, പുഷ്പ ഷൂട്ടിങ്

  ആക്ഷനും, ഡാൻസും, പ്രണയവും അസാധ്യമായി കൈകാര്യം ചെയ്യുന്ന അല്ലുവിന് സ്ത്രീകളായിരുന്നു ആരാധകരിൽ ഏറെയും. ഇപ്പോഴും ഒരു തെലുങ്ക് നടന്റെ പേര് പറയാൻ മലയാളിയോട് ആവശ്യപ്പെട്ടാൽ ആദ്യം പറയുക അല്ലു അർജുൻ എന്ന് തന്നെയായിരിക്കും. മൊഴിമാറ്റ ചിത്രമാണ് എന്ന തോന്നൽ പോലും സൃഷ്ടിക്കാതെയായിരുന്നു അല്ലു അർജുൻ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിന് എത്തിയിരുന്നത്. അല്ലു സിനിമകൾ മാത്രമല്ല.. താരത്തിന്റെ സിനിമകളിലെ ​ഗാനങ്ങളും വലിയ ഹിറ്റുകളായിരുന്നു. സംവിധായകൻ ജിസ് ജോയിയായിരുന്നു അല്ലു അർജുന് ശബ്ദം നൽകിയിരുന്നത്.

  Also read: ശിവൻ വിളിക്കാൻ വരണം, അല്ലാതെ മടങ്ങിവരില്ലെന്ന വാശിയിൽ അഞ്ജലി

  മലയാളികൾക്ക് അല്ലുവിനോട് ഉള്ള അതേ സ്നേഹം തന്നെയാണ് അല്ലുവിന് മലയാള സിനിമകളോടും കേരളത്തിലെ ആരാധകരോടും ഉള്ളത്. അതിനുള്ള ഉദാഹരണങ്ങളാണ് പ്രളയകാലത്തും കൊവിഡ് സമയത്തും കേരളത്തിന് അല്ലു നൽകിയ സഹായങ്ങൾ. അല്ലുവിന്റെ പുഷ്പ എന്ന ബി​ഗ് ബജറ്റ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോയാണ് സോഷ്യൽമീഡിയകീഴടക്കുന്നത്. റോഡരികിലുള്ള തട്ടുകടയില്‍ നിന്നും അല്ലു അർജുൻ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയാണത്.

  allu arjun, allu arjun pushpa, allu, pushpa, അല്ലു അർജുൻ പുഷ്പ, അല്ലു അർജുൻ, പുഷ്പ സിനിമ, പുഷ്പ ഷൂട്ടിങ്

  അതിരാവിലെ തന്റെ ടീമിനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയ താരത്തിന്റെ വീഡിയോ ആരാധകര്‍ക്കിടയില്‍ തരംഗമായി കഴിഞ്ഞു. വെള്ള ടീഷര്‍ട്ടും ഷോര്‍ട്ട്‌സും ധരിച്ചാണ് താരം ഭക്ഷണം കഴിക്കാന്‍ എത്തിയത്. അവസാനം ഭക്ഷണം നല്‍കിയതിന് കട ഉടമയോട് നന്ദി പറയുന്ന താരത്തെയും വീഡിയോയിൽ കാണാം. ആയിരം രൂപ ഭക്ഷണത്തിനുള്ള പ്രതിഫലമായി താരം കടയുടമയ്ക്ക് നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. അല്ലു ഇത്ര സിമ്പിളാണോ എന്നാണ് വീഡിയോ കണ്ട ആരാധകർ കമന്റായി കുറിച്ചത്.

  Also read: സാമന്ത-നാഗചൈതന്യ വേർപിരിയൽ? നാഗാർജുന പ്രശ്നം പരിഹരിക്കാനുളള ശ്രമങ്ങളിലെന്ന് റിപ്പോര്‍ട്ടുകള്‍

  പുഷ്പ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരം ഭക്ഷണം കഴിക്കാനെത്തിയത്. താരത്തെ തിരിച്ചറിഞ്ഞ തട്ടുകടക്കാരൻ പണം വാങ്ങാൻ തയ്യാറായില്ലെങ്കിലും അല്ലു നിർബന്ധിച്ച് നൽകുകയായിരുന്നു. ഉടമയുടെ സാമ്പത്തിക സാഹചര്യം മനസിലാക്കിയ താരത്തിന്റെ മനസിനെയും ആരാധകർ പുകഴ്ത്തുന്നുണ്ട്. ആന്ധ്രയിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ മരെഡുമില്ലി വനമേഖല കേന്ദ്രീകരിച്ചാണ് ഇപ്പോൾ സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

  allu arjun, allu arjun pushpa, allu, pushpa, അല്ലു അർജുൻ പുഷ്പ, അല്ലു അർജുൻ, പുഷ്പ സിനിമ, പുഷ്പ ഷൂട്ടിങ്

  സുകുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ അല്ലു അർജുൻ സിനിമയാണ് പുഷ്പ. ഈ ചിത്രം രണ്ട് ഭാഗങ്ങളിലായാണ് പുറത്തിറങ്ങുന്നത്. ആദ്യ ഭാഗം ഈ വർഷം തന്നെ പുറത്തിറങ്ങാനാണ് സാധ്യത. രണ്ടാം ഭാഗത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തിൽ മലയാളികളുടെ സ്വന്തം ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്. ജഗപതി ബാബു, പ്രകാശ് രാജ്, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

  ഇതുവരെ കണ്ടിട്ടില്ലാത്ത സ്റ്റൈലിഷ് അല്ലുവിനെയായിരിക്കില്ല ആരാധകർ പുഷ്പയിൽ കാണാൻ പോകുന്നത് എന്നാണ് ചിത്രത്തിലേതായി പുറത്തിറങ്ങിയ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത്. ബി​ഗ് ബജറ്റ് ചിത്രമായതിനാലും അല്ലു അർജുൻ-ഫഹദ് ഫാസിൽ കോമ്പോ ആയതിനാലും ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ തെലുങ്ക് സിനിമാ അരങ്ങേറ്റം കൂടിയാണ് പുഷ്പയിലൂടെ സംഭവിക്കാൻ പോകുന്നത്. മൊട്ടയടിച്ച് കട്ടിമീശയുള്ള ലുക്കിലാണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്. പൊലീസ് ഉദ്യോ​ഗസ്ഥന്റെ ഉദ്യോ​ഗസ്ഥന്റെ വേഷമാണ് താരത്തിന്.

  കൂളായി വന്നിരുന്ന് തട്ട് കട ദോശയും കഴിച്ച് പോകുന്ന അല്ലു അർജുൻ. വീഡിയോ

  Also read: അവരെ എനിക്ക് അമ്മയായി കാണാന്‍ സാധിച്ചിരുന്നില്ല, എന്തെങ്കിലും ചോദിക്കാന്‍ പോലും പേടിയായിരുന്നു: ശ്രീവിദ്യ

  English summary
  allu arjun tasted dosa at a roadside eatery on his busy schedule goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X