For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സ്വപ്ന വിവാഹത്തിനായി താരദമ്പതികൾ ഒഴുക്കിയത് കോടികൾ

  |

  ഒടുവിൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വേർപിരിയുന്നുവെന്ന് ഔദ്യോ​ഗികമായി അറിയിച്ചിരിക്കുകയാണ് തെന്നിന്ത്യൻ താരദമ്പതികളായ സാമന്തയും നാ​ഗചൈതനതന്യയും. വാർത്തകൾ സത്യാമാകരുതേ എന്ന ചായ്സാം ആരാധകരുടെ പ്രാർഥനകൾ വിഫലമാക്കികൊണ്ടാണ് ഇരുവരും വിവാ​ഹബന്ധം വേർപെടുത്താൻ പോകുന്നുവെന്ന് അറിയിച്ചിരിക്കുന്നത്. സോഷ്യൽമീഡിയ വഴിയാണ് ഇരുവരും ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

  കുറച്ച് നാളുകളായി ഇരുവരും വേർപിരിഞ്ഞ് കഴിയുകയാണെന്ന റിപ്പോർട്ടുകൾ വന്നത് മുതൽ താരദമ്പതികളുടെ പ്രതികരണത്തിന് വേണ്ടി ആരാധകർ കാത്തിരിക്കുകയായിരുന്നു. എന്നാൽ പലപ്പോഴും ഇത്തരം ചോദ്യങ്ങളിൽ നിന്ന് താരദമ്പതികൾ ഒഴിഞ്ഞുമാറുകയാണ് ചെയ്തിരുന്നത്. തങ്ങളുടെ സ്വകാര്യ ജീവിതം സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വേദനിപ്പിക്കാറുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ നാ​ഗചൈതന്യ വ്യക്തമാക്കിയിരുന്നു.

  'ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്. അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു. ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർഥിക്കുന്നു' എന്നാണ് ഇരുവരും വിവാഹമോചിതരാകാൻ പോകുന്നുവെന്ന് അറിയിച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ കുറിച്ചത്.

  നാലാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഇരുവരുടെയും വേർപിരിയൽ വാർത്ത പുറത്തുവരുന്നത്. 2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. തെന്നിന്ത്യ ഇതുവരെ സാക്ഷി വഹിച്ചതിൽ ഏറ്റവും ആഡംബരം നിറഞ്ഞതും സ്വപ്ന തുല്യവുമായ വിവാഹമായിരുന്നു ചായ്സാമിന്റേത്. നീണ്ടനാളത്തെ പ്രണയത്തിനും കാത്തിരിപ്പിനും ഒടുവിൽ ഒന്നാകാൻ പോകുന്ന നിമിഷം അത്രമനോഹരമാകണമെന്ന് സാമന്തയും നാ​ഗചൈതന്യയും ആ​ഗ്രഹിച്ചിരുന്നു. ഹിന്ദു, ക്രിസ്ത്യൻ രീതികളിലാണ് വിവാഹചടങ്ങുകൾ നടന്നത്. വിവാഹ മാമാങ്കത്തിനായി കോടികളാണ് താരങ്ങൾ ചെലവഴിച്ചത്.

  ഇന്ത്യൻ സിനിമയിലെ പ്രമുഖരെല്ലാം ചായ്സാം വിവാഹചടങ്ങുകളിൽ സന്നിഹിതരായിരുന്നു. എന്നിരുന്നാലും വിവാഹ ചടങ്ങുകൾ വീക്ഷിക്കാൻ താരങ്ങളുടെ ആരാധകർക്ക് അവസരമുണ്ടായിരുന്നില്ല. ഇരുവരുടെയും വിവാഹചിത്രങ്ങൾ പുറത്തുവന്നപ്പോൾ മുതൽ സോഷ്യൽമീഡിയ ഴഴി ആഘോഷിക്കുകയായിരുന്നു ആരാധകർ. ആഢംബര വിവാഹത്തിനായി താരങ്ങൾ ചെലവഴിച്ച തുകയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്. ഏകദേശം പത്ത് കോടിക്ക് മുകളിൽ ചെലവഴിച്ചാണ് ഇരുവരുടെയും വിവാഹചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടത്തിയത്. അതായത് റോൾസ് റോയ്സ് ഫാന്റം വാഹനത്തിന്റെ വിലയേക്കാൾ കൂടുതൽ വരും.

  സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹ അതിഥി പട്ടികയിൽ 150 പേരാണ് ഉണ്ടായിരുന്നത്. ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹ ചടങ്ങിൽ മുത്തശ്ശി രാജേശ്വരിയുടെ സമ്മാനമായ സാരി അണിഞ്ഞാണ് സാമന്ത എത്തിയത്. ശേഷം ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന ചടങ്ങിൽ മനോഹര വെള്ള ​ഗൗണിൽ മാലാഖയെപ്പോലെയാണ് സാമന്ത എത്തിയത്. സ്വർ​ഗത്തിൽ നിന്നും യോജിപ്പിച്ചതാണ് ഇരുവരുടേയും ബന്ധമെന്നാണ് വിവാഹശേഷം ആരാധകർ ചായ്സാമിനെ കുറിച്ച് എഴുതിയത്.

  വിവാഹ മോചന വാർത്തകളിൽ പ്രതികരണവുമായി സാമന്തയും നാഗചൈതന്യയും

  സമൂഹമാദ്ധ്യമങ്ങളില്‍ നിന്ന് സാമന്ത പേരില്‍ ചേര്‍ത്തിരുന്ന നാഗചൈതന്യയുടെ കുടുംബപേരായ അക്കിനേനി നീക്കിയിരുന്നു. ഇതാണ് ഇരുവരും അകലുന്നതായി ചര്‍ച്ചയുണ്ടാകാന്‍ കാരണമായത്. വ‌ര്‍‌ഷങ്ങളായുള‌ള സൗഹൃദമാണ് 2017ല്‍ ഗോവയില്‍ വെച്ച്‌ വിവാഹത്തിലെത്തിയത്. ഗൗതം മേനോന്റെ തെലുങ്ക് ചിത്രം യേ മായ ചേസാവെയില്‍ അഭിനയിക്കുമ്പോഴാണ് 2010ല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായത്. സിനിമയില്‍ തുടരുന്നതിനുള‌ള സാമന്തയുടെ തീരുമാനമാണ് ഇരുതാരങ്ങളും തമ്മിലെ ബന്ധത്തില്‍ വിള‌ളലുണ്ടാകാന്‍ കാരണമായി ഗോസിപ്പുകളില്‍ വന്നിരുന്നത്. തങ്ങള്‍ ഇരുവരും അവരവരുടെ വഴികളിലേക്ക് പിരിയുകയാണെന്നും ആഴത്തിലുള‌ള സൗഹൃദം തുടരാനാകുമെന്ന് കരുതുന്നതായുമാണ് ഇരുവരും പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.

  English summary
  Amid Divorce Announcement, Samantha and Naga Chaitanya's Whooping Wedding Cost In Crores Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X