For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദീപികയ്ക്കും പ്രഭാസിനുമൊപ്പം അമിതാബ് ബച്ചനും; ബിഗ് ബിയെ സ്വാഗതം ചെയ്ത് വൈജയന്തി മൂവീസ്

  |

  ബ്രഹ്മാണ്ഡ സിനിമയായി ബാഹുബലി ഒരുക്കിയതിന് ശേഷം പ്രഭാസ് നായകനാവുന്ന മറ്റൊരു വമ്പന്‍ ചിത്രം വരികയാണ്. ബോളിവുഡ് നായിക ദീപിക പദുക്കോണ്‍ നായികയാവുന്ന ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ മുന്‍നിര താരങ്ങളും സിനിമയിലുണ്ടാവുമെന്നാണ്.

  ഏറ്റവും പുതിയതായി അമിതാഭ് ബച്ചന്‍ കൂടി ഈ ചിത്രത്തിലുണ്ടെന്ന് നിര്‍മാതാക്കളായ വൈജയന്തി മൂവീസ് പുറത്ത് വിട്ട പത്രക്കുറിപ്പില്‍ പറഞ്ഞിരിക്കുകയാണ്. സിനിമ അടുത്ത വര്‍ഷത്തോടെയായിരിക്കും ചിത്രീകരണം ആരംഭിക്കുകയെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

  നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തില്‍ ബിഗ് ബിയും. വൈജയന്തി മൂവീസാണ് അമിതാബ് ബച്ചന്‍ ചിത്രത്തിലെത്തുന്നെന്ന വിവരം ഔദ്യോഗികമായി പങ്കുവെച്ചത്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിമാന താരം അമിതാബ് ബച്ചനെ ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നു. ഇപ്പോള്‍ ഞങ്ങളുടെ യാത്ര കുറച്ച് കൂടി വലുതായി എന്നാണ് അമിതാബ് ബച്ചനെ സ്വാഗതം ചെയ്ത് കൊണ്ട് പുറത്തിറക്കിയ ടീസര്‍ പങ്കുവെച്ച് വൈജയന്തി മൂവീസ് പറയുന്നത്.

  50 വര്‍ഷങ്ങളായി, ഇന്ത്യന്‍ ഭാഷകളിലുടനീളം അവിസ്മരണീയമായ നിരവധി ചിത്രങ്ങള്‍ വൈജയന്തി മൂവിസ് നല്‍കിയിട്ടുണ്ട്. കൂടാതെ തെലുങ്ക് സിനിമയുടെ വളര്‍ച്ചയ്ക്ക് ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. നിരവധി ദേശീയ അന്തര്‍ദ്ദേശീയ അവാര്‍ഡുകള്‍ നേടിയ ഇതിഹാസ നടി സാവിത്രിയുടെ കഥയായ 'മഹാനടി' ക്ക് ശേഷം വരുന്ന ഈ പ്രൊജക്റ്റ് തന്നെ സംബന്ധിച്ചിടത്തോളം വളരെയധികം ആഗ്രഹിക്കുന്ന സ്വപ്നമാണെന്നാണ് വൈജയന്തി മൂവീസ് ഉടമ അശ്വിനി ദത്ത് പറഞ്ഞു.

  അന്തരിച്ച ഇതിഹാസതാരം എന്‍.ടി.ആര്‍, അമിതാഭ് ബച്ചന്റെ ആരാധകനായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ ചില സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രങ്ങളുടെ തെലുങ്ക് റീമേക്കുകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്‍.ടി.ആറിന്റെ രാമകൃഷ്ണ തിയേറ്ററില്‍ 'ഷോലെ' ഒരുവര്‍ഷത്തില്‍ അധികം ഓടിയിരുന്നെന്നും നിരവധി തവണ തങ്ങള്‍ ഇരുവരും ഈ ചിത്രം കണ്ടിരുന്നെന്നും ആശ്വനി പറഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം, ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ ഐക്കണായ ശ്രീ ബച്ചനെ ഞങ്ങളുടെ ബാനറായ വൈജയന്തി മൂവീസ് എന്ന പേരില്‍ ഈ അഭിമാനകരമായ സിനിമയുടെ ഭാഗമാകാന്‍ സ്വാഗതം ചെയ്യുന്നത് എന്നെ സംബന്ധിച്ചിടത്തോളം മഹത്തായ നിമിഷമാണ്. ശ്രീ എന്‍.ടി.ആറുമായി സിനിമാ യാത്ര ആരംഭിച്ച ഒരു പ്രൊഡക്ഷന്‍ ഹൗസാണ് ഞങ്ങളുടേത് ഇപ്പോള്‍ ഇദ്ദേഹത്തിന്റെ പേരുമെന്നും നിര്‍മ്മാതാവ് പറയുന്നു.

  'ബച്ചന്‍ സര്‍ ഈ സിനിമ തിരഞ്ഞെടുത്തത് തന്റെ ഭാഗ്യമാണെന്നാണ് ചിത്രത്തിന്റെ സംവിധായകനായ നാഗ് അശ്വിന്‍ പറയുന്നത്. വിസ്മയകരമായ ഒരു യാത്രയായിരിക്കും മുന്നോട്ടുള്ളുതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അക്ഷമയോടെ കാത്തിരിക്കുന്നു.' എന്നു കുറിച്ചുക്കൊണ്ട് ദീപിക വീഡിയോ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ ചിത്രത്തില്‍ പ്രഭാസിനൊപ്പം ദീപികയും നായികയായി എത്തുന്നെന്ന വിവരം പുറത്ത് വന്നിരുന്നു. ദീപികയുടെ തെന്നിന്ത്യന്‍ അരങ്ങേറ്റമായിരിക്കും ഈ സിനിമ.

  പ്രശസ്ത സംവിധായകനും നടനുമായ സിംഗീതം ശ്രീനിവാസ റാവു ചിത്രത്തിന്റെ ക്രിയേറ്റീവ് മെന്റര്‍ ആയി എത്തുന്നതും വാര്‍ത്തയായിരുന്നു. അദ്ദേഹത്തിന്റെ 89ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് നാഗ് അശ്വിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തെലുങ്ക് സിനിമ സംവിധായകര്‍ തങ്ങളുടെ ഗുരുവായി കാണുന്ന അദ്ദേഹം നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, സംഗീതസംവിധായകന്‍, ഗായകന്‍, ഗാനരചയിതാവ്, നടന്‍ എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ചയാളാണ്. പരീക്ഷണാത്മക ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യന്‍ സിനിമയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

  വൈജയന്തി ഫിലിംസിന്റെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന വന്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും. 'മഹാനടി' എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്‌നറാകും. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. 2021 അവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും.

  വിശേഷങ്ങൾ പങ്കുവച്ച് പ്രഭാസ് | FilmiBeat Malayalam

  വീഡിയോ കാണാം

  English summary
  Amitabh Bachchan Als Lead In Nag Ashwin's Next Movie With Prabhas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X