For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അയ്യപ്പനും കോശിയും തെലുങ്കില്‍ ഭീംല നായക്, മാസ് ലുക്കില്‍ പവന്‍ കല്യാണ്‍, വൈറല്‍ വീഡിയോ

  |

  പൃഥ്വിരാജ്-ബിജു മേനോന്‍ കൂട്ടുകെട്ടിന്റെ അയ്യപ്പനും കോശിയും മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയ സിനിമകളില്‍ ഒന്നാണ്. സച്ചിയുടെ സംവിധാനത്തില്‍ ഇറങ്ങിയ സിനിമയില്‍ മല്‍സരിച്ചുളള അഭിനയപ്രകടനാണ് താരങ്ങള്‍ കാഴ്ചവെച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ആക്ഷന്‍ ത്രില്ലര്‍ ചിത്രം ആദ്യം മുതല്‍ അവസാനം വരെ ആരാധകരെ ആവേശത്തിലാഴ്ത്തിയ സിനിമയായി മാറി. അമ്പത് കോടി കളക്ഷനാണ് പൃഥ്വിരാജ്-ബിജു മേനോന്‍ ചിത്രം ബോക്‌സോഫീസില്‍ നിന്നായി നേടിയത്.

  പാര്‍വ്വതിയുടെ കിടിലന്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

  അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ സച്ചിയുടെ തന്നെ തിരക്കഥയിലാണ് ഒരുങ്ങിയത്. ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് പിന്നാലെ അയ്യപ്പനും കോശിയും റീമേക്ക് റൈറ്റ്‌സ് മറ്റുഭാഷക്കാര്‍ സ്വന്തമാക്കിയിരുന്നു. ഏറെനാളുകളായി റീമേക്ക് ചിത്രങ്ങളെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്. അതേസമയം അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കില്‍ നായകനാവുന്നത് സൂപ്പര്‍താരം പവന്‍ കല്യാണ്‍ ആണ്.

  തെലുങ്ക് ചിത്രത്തിന്‌റെതായി വന്ന ആദ്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുകയാണ്. ഭീംല നായക് എന്നാണ് അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിന് പേരിട്ടിരിക്കുന്നത്. തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസാണ് അയ്യപ്പനും കോശിയും കഥ തെലുങ്കിലേക്ക് മാറ്റിയിരിക്കുന്നത്. ത്രിവിക്രം ശ്രീനിവാസിന്‌റെ അവലംബിത തിരക്കഥയില്‍ സാഗര്‍ കെ ചന്ദ്രയാണ് തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നത്.

  പവന്‍ കല്യാണ്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന സിനിമയില്‍ റാണ ദഗുബതിയാണ് വില്ലനായി എത്തുന്നത്. ഡാനിയല്‍ ശേഖര്‍ എന്നാണ് റാണയുടെ കഥാപാത്രത്തിന്‌റെ പേര്. പവന്‍ കല്യാണിന്‌റെയും റാണയുടെയും പ്രകടനങ്ങള്‍ തന്നെയാവും ഭീംല നായകില്‍ മുഖ്യ ആകര്‍ഷണമാവുക. നിത്യ മേനോനും ഐശ്വര്യ രാജേഷും ചിത്രത്തില്‍ നായികമാരായി എത്തുന്നു. സമുദ്രക്കനിയാണ് സിനിമയില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്.

  എസ് തമന്‍ സംഗീതം നല്‍കുന്ന സിനിമയ്ക്ക രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും നവീന്‍ നൂലി എഡിറ്റിങ്ങും ചെയ്യുന്നു. അതേസമയം ഭീംല നായകിന്‌റെ ഒരു ഗ്ലിംപ്‌സ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രത്യേക വീഡിയോ പുറത്തുവിട്ടാണ് സിനിമ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. 2022 സംക്രാന്തി റിലീസായിട്ടാണ് അയ്യപ്പനും കോശിയും റീമേക്ക് പുറത്തിറങ്ങുക.

  ബിഗ് ബോസ് താരത്തിന് ഒരാഴ്ചയ്ക്കുളളില്‍ വമ്പന്‍ നേട്ടം, ആഘോഷമാക്കി ആരാധകര്‍

  അതിന് മുന്‍പ് സെപ്റ്റംബറില്‍ സിനിമയിലെ പാട്ടുകള്‍ പുറത്തിറങ്ങും. പവന്‍ കല്യാണിന്‌റെ മാസ് എന്‍ട്രി കാണിച്ചുകൊണ്ടുളള ഒരു വീഡിയോ ആണ് ഭീംല നായകിന്‌റെതായി പുറത്തുവന്നിരിക്കുന്നത്. അതേസമയം ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായ വക്കീല്‍ സാബ് ആണ് തെലുങ്ക് സൂപ്പര്‍താരത്തിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി. തെലുങ്കില്‍ സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന താരം കൂടിയാണ് പവന്‍ കല്യാണ്‍.

  ജനപ്രിയ ഷോയുടെ അടുത്ത സീസണില്‍ ഉണ്ടാവില്ലെന്ന് ബെന്നി ദയാല്‍, കാരണം ഇതാണ്‌

  തെലുങ്ക് റീമേക്ക് വലിയ മാറ്റങ്ങള്‍ വരുത്തിയാണ് ഒരുക്കുന്നത്. അയ്യപ്പനും കോശിയും തിരക്കഥ കേട്ടപ്പോള്‍ തന്നെ തിരക്കഥ മാറ്റിയെഴുതണം എന്ന് പവന്‍ കല്യാണ്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസ് തെലുങ്ക് പടത്തിന് വേണ്ട ഘടകങ്ങള്‍ ഉള്‍പ്പെടുത്തി തിരക്കഥ മാറ്റി എഴുതി. അയ്യപ്പനും കോശിയും തമിഴ് റീമേക്കിനെ കുറിച്ചും മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാര്‍ത്തിയും പാര്‍ത്ഥിപനും പ്രധാന വേഷത്തില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് തമിഴ് റീമേക്കിനെ കുറിച്ചുളള അപ്‌ഡേറ്റുകള്‍ പുറത്തിറങ്ങിയില്ല.

  നായകന്‌റെ റോളല്ലെന്ന് പറഞ്ഞിട്ടും മമ്മൂട്ടിയുടെ മറുപടി അമ്പരപ്പിച്ചു, അനുഭവം പങ്കുവെച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

  അയ്യപ്പനും കോശിയുമായി മോഹന്‍ലാലും മമ്മൂട്ടിയും | FilmiBeat Malayalam

  വീഡിയോ

  English summary
  Ayyappanum Koshiyum remake bheemla nayak first glimpse video of pawan kalyan goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X