For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനുഷ്ക ഷെട്ടി അഭിനയം അവസാനിപ്പിക്കുന്നു? കഥ കേൾക്കുന്നത് നിർത്തി! താര വിവാഹം ഉറപ്പിച്ച് ആരാധകർ

  |

  തെന്നിന്ത്യൻ സിനിമയിൽ കൈനിറയെ ആരാധകരുള്ള താരമാണ് അനുഷ്ക ഷെട്ടി. തെലുങ്കിലും തമിഴിലുമാണ് താരം സജീവമെങ്കിലും മലയാളത്തിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്. അനുഷ്കയുടെ പല അന്യഭാഷ ചിത്രങ്ങളും മലയാളത്തിൽ മികച്ച പ്രതികരണം ലഭിക്കാറുണ്ട്. ഗ്ലാമർ കഥാപാത്രങ്ങളും അതുപോലെ തന്നെ സീരിയസ് വേഷങ്ങളിലും അനുഷ്ക പ്രത്യക്ഷപ്പെടാറുണ്ട്. ഇത് തന്നെയാണ് താരത്തെ ലേഡി സൂപ്പർ സ്റ്റാറാക്കിയത് തെലുങ്കിൽ മുൻനിര നായകന്മാർക്കൊപ്പം നിൽക്കുന്ന നടി കൂടിയാണ് അനുഷ്ക.

  എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രമാണ് അനുഷ്കയെ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുത്തിയത്. ചിത്രത്തിൽ ദേവസേനയായി രണ്ട് ഗെറ്റപ്പിലായിരുന്നു താരം എത്തിയത്. ലുക്ക് മാറുന്നതിനായി നടിക്ക് കഠിന പ്രയത്നം തന്നെ വേണ്ടി വന്നിരുന്നു. ഇത് സിനിമ ലോകത്ത് ചർച്ച വിഷയമാകുകയും ചെയ്തിരുന്നു. ഇപ്പോൾ അനുഷ്ക ആരാധകരെ നിരാശയിലാക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. എന്നാൽ ഇതിനെ കുറിച്ച് അനുഷ്കയോ താരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന അടുത്ത ആളുകളോ പ്രതികരിച്ചിട്ടില്ല.

  നടി അനുഷ്ക ഷെട്ടി അഭിനയം നിർത്തുവെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്. ബാഹുബലി 2 ഭാഗത്തിന് ശേഷം അനുഷ്കയുടെ ചിത്രങ്ങൾ അധികം തിയേറ്ററുകളിൽ എത്തിയിരുന്നില്ല. ചിത്രം പുറത്തിറങ്ങിയ ശേഷം നടി ഒരു വലിയ ബ്രേക്ക് എടുക്കുകയും ചെയ്തിരുന്നു. ബാഹുബലി സീരീസിന് ശേഷം മൂന്ന് വർഷത്തിന് ശേഷമാണ് ബാഗമതി, നിശബ്ദം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചത്. ചിരഞ്ജീവി ചിത്രമായ സായ്റാ നരസിംഹ റെഡ്ഡിയിൽ അതിഥി വേഷത്തിൽ തരം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചിത്രത്തിലാണ് അനുഷ്ക ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

  കഴിഞ്ഞ കുറച്ച് നളുകളായി താരം പുതിയ കഥകളൊന്നും കേൾക്കുന്നില്ലത്രേ. ഈ റിപ്പോർട്ടാണ് നടി അഭിനയം നിർത്തുന്നു എന്നുള്ള വാർത്തയുടെ അടിസ്ഥാനം. പുറത്തു വന്ന റിപ്പോർട്ടിൽ നടി തന്റെ അടുത്ത സുഹൃത്തുക്കളുടെ ചിത്രങ്ങളുടെ കഥകൾ മാത്രമാണ് കേൾക്കുന്നത്. വൈകാതെ തന്നെ സിനിമാഭിനയം നിർത്താനാണ് നീക്കമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് ലോഭിക്കുന്ന റിപ്പോർട്ട്. താരം അഭിനയിച്ച ചിത്രമായ നിശബ്ദം ഇനിയും റിലീസ് ചെയ്തിട്ടില്ല. തിയേറ്റർ റിലീസാണോ ഒ ടി ടി റിലീസോ എന്നുള്ള ആശയ കുഴപ്പത്തിലാണ് അണിയറ പ്രവർത്തകർ. അതുപോലെ തന്നെ ഗൗതം മേനോന്റെ ഒരു ബഹുഭാഷ ചിത്രവും പെൻഡിങ്ങിലുണ്ട്. എന്നാൽ ചിത്രം പുറത്തു വരുന്ന കാര്യം പ്രതിസന്ധിയിലാണ്.

  Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

  അനുഷയ്ക്ക് കുടുംബം വിവാഹം നോക്കുകയാണ്. താരത്തിന്റെ വിവാഹം സംബന്ധിച്ചുളള വാർത്തകളും പുറത്തു വരുന്നുണ്ട്. ഇാതണ് അനുഷ്ക അഭിനയം നിർത്താനുള്ള കാരണമെന്നാണ് ഗോസിപ്പ് കോളങ്ങളിൽ പ്രചരിക്കുന്നത്. ഇതിനോടകം തന്നെ താരത്തിന്റെ നിരവധി വിവാഹ വാർത്തകൾ സോഷ്യൽ മീഡിയയിലും ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ചിരുന്നു. ഇതൊന്നും സത്യമല്ലെന്ന് പ്രതികരിച്ച് നടി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. അനുഷ്കയ്ക്ക് മാത്രമല്ല പ്രഭാസിനും വിവാഹം നോക്കുകയാണ്. സിനിമയിലെ പോല ജീവിതത്തിലും ഇരുവരും ഒന്നിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം.

  ഗോസിപ്പ് കോളങ്ങളിൽ ഏറെ നാളായി ചർച്ച ചെയ്യപ്പെടുന്ന വാർത്തയാണ് അനുഷ്ക- പ്രഭാസ് പ്രണം. ബാഹുബലി പുറത്തു വന്നതിന് ശേഷമാണ് ഇവരുടെ പേര് ഗോസിപ്പ് കോളത്തിൽ കൂടുതൽ ചർച്ചാ വിഷയമാകാൻ തുടങ്ങിയത്. വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ വരെ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് തങ്ങൾ തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും വെളിപ്പെടുത്തി അനുഷ്കയും പ്രഭാസും രംഗത്തെത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളാണെന്നാണ് താരങ്ങൾ പറയുന്നത്. ഒരു അഭിമുഖത്തിൽ പ്രഭാസുമായുള്ള ബന്ധത്തെ കുറിച്ച് അനുഷ്ക പറഞ്ഞത് ഇങ്ങനെയാണ് . എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് പ്രഭാസ്. 15 വർഷമായിട്ടുള്ള ബന്ധമാണിത്. രാവിലെ മൂന്ന് മണിക്കു പോലും എനിയ്ക്ക് അദ്ദേഹത്തെ വിളിക്കാം. ഞങ്ങൾ തമ്മിൽ വല്ലതും ഉണ്ടായിരുന്നുവെങ്കിൽ ഈ സമയം ആകുമ്പോഴെങ്കിലും പുറത്തു വരുമായിരുന്നു. കൂടാതെ പരസ്പരം മറച്ചു വയ്ക്കേണ്ട കാര്യം തങ്ങൾക്ക് ഇല്ലെന്നും നടി കൂട്ടിച്ചേർത്തു

  English summary
  Baahubali Actress Anushka Shetty Not Signing Any New Movies, Reports
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X