For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സമാന്ത പോയതോടെ നാ​ഗചൈതന്യയുടെ ഭാ​ഗ്യവും പോയെന്ന് ആരാധകർ; തുടർച്ചയായി പരാജയങ്ങൾ

  |

  തെന്നിന്ത്യയിൽ കോളിളക്കങ്ങൾ ഏറെ സൃഷ്ടിച്ച സംഭവമായിരുന്നു നാ​ഗചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹ മോചനം. സിനിമാ ലോകത്തെ ജനപ്രിയ താരദമ്പതികളായിരുന്ന ഇരുവരും ബി​ഗ് സ്ക്രീനിലും മികച്ച ജോഡികളായിരുന്നു. യെ മായ ചെസവ, മനം, ഓട്ടോ ന​ഗർ സൂര്യ, മജിലി എന്നീ ഹിറ്റ് ചിത്രങ്ങളിൽ സമാന്തയായിരുന്നു നാ​ഗചൈത്യനയുടെ നായിക.

  യെ മായ ചെസവയുടെ ഷൂട്ടിം​​ഗിനിടെയാണ് സമാന്തയും നാ​ഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017 ലായിരുന്നു ഇരുവരുടെയും വിവാഹം. ആഘോഷ പൂർവം നടന്ന വിവാഹത്തിൽ തെലുങ്ക് സിനിമയിലെ പ്രമുഖർ അതിഥികളായെത്തിയിരുന്നു.

  എന്നാൽ 2021 ഓടെ ഇരുവരും വേർപിരിഞ്ഞു. വിവാഹ മോചനത്തിന് കാരണമെന്താണെന്ന് ഇരുവരും ഇതുവരെയും തുറന്നു പറഞ്ഞിട്ടില്ല. രണ്ട് പേരുടെയും നല്ലതിന് വേണ്ടി എടുത്ത തീരുമാനമാണിതെന്നാണ് നാ​ഗചൈതന്യ ഒരുവേള പറഞ്ഞത്.

  വിവാഹ മോചനത്തിന് ശേഷം ഇരുതാരങ്ങളെയും സംബന്ധിച്ച് ഏറെ ​ഗോസിപ്പുകളും പരന്നു. അതേസമയം ബന്ധം വേർപെടുത്തിയ ശേഷം സമാന്തയും നാ​ഗചൈതന്യയും തങ്ങളുടെ കരിയർ തിരക്കുകളിലേക്കും നീങ്ങി.

  Also read: 'വിവാഹം നടക്കാൻ പോകുന്നില്ല, ഒരുങ്ങൾ നടത്തിക്കോട്ടെയെന്ന് ചോദിച്ച് ഇനി ആരും വിളിക്കേണ്ട'; നിത്യാ മേനോൻ!

  ആമസോൺ പ്രെെം സീരീസായ ഫാമിലി മാനിലൂടെ വൻ പ്രശസ്തി നേടിയ സമാന്ത കരിയറിന്റെ തിരക്കേറിയ ഘട്ടത്തിലാണ്. വിവാഹ മോചനത്തിന് ശേഷം അല്ലു അർജുൻ ചിത്രം പുഷ്പയിൽ ചെയ്ത് ഐറ്റം സോംങ് വൻ ഹിറ്റായി.

  ഇതും താരത്തിന്റെ കരിയർ ​ഗ്രാഫിനെ സഹായിച്ചു. ബോളിവുഡിലും അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് നടി.

  ഇതിന് പുറമെ അറേഞ്ച്മെന്റ്സ് ഓഫ് ലൗ എന്ന ഹോളിവുഡ് ചിത്രത്തിലും സമാന്ത എത്തുന്നുണ്ട്. ഇതിനിടെ തമിഴിൽ ചെയ്ത കാതുവാക്കുല രണ്ട് കാതൽ എന്ന സിനിമയും ഹിറ്റായി.

  ഓർമാക്സ് മീഡിയ പുറത്തു വിട്ട പട്ടിക പ്രകാരം ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ നടിമാരിൽ ഒന്നാം സ്ഥാനത്താണ് സമാന്ത. വിവാഹ മോചനത്തിന് ശേഷം സമാന്ത തൊടുന്നതെല്ലാം ഹിറ്റാവുകയാണെന്നാണ് സിനിമാ ലോകത്തെ സംസാരം.

  Also read: രണ്‍ബീറിനോട് ക്രഷ് ആണ്, അവന്‍ കാരണം പലവട്ടം വണ്ടി ആക്‌സിഡന്റായിട്ടുണ്ട്; മനസ് തുറന്ന് ദിഷ

  അതേസമയം നാ​ഗചൈതന്യയുടെ കാര്യത്തിലാണ് ഇപ്പോൾ ആരാധകർ ആശങ്കപ്പെടുന്നത്. നടന്റെ തുടർച്ചയായി പുറത്തിറങ്ങിയ സിനിമകളൊന്നും വിജയിച്ചിട്ടില്ല. ഒടുവിൽ പുറത്തിറങ്ങിയ താങ്ക് യൂ എന്ന സിനിമ തിയറ്ററിൽ ആളനക്കം ഉണ്ടാക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

  മൂന്ന് കോടി രൂപ മാത്രമാണ് വേൾഡ് വൈഡ് കലക്ഷനിൽ ചിത്രം ഇതുവരെ നേടിയത്. ആന്ധ്ര ബോക്സ് ഓഫീസ്.കോം ട്വീറ്റ് ചെയ്തത് പ്രകാരം 15 കോടി രൂപയുടെ നഷ്ടമാണ് നിർമാതാക്കൾക്കുണ്ടാവാൻ പോവുന്നത്.

  Also read: 'ഐശ്വര്യയ്ക്ക് ഏറ്റവും മാച്ച് രജനി അങ്കിളാണ്, ഹൃത്വിക്കിന് സൗന്ദര്യം കൂടുതലാണ്'; അഭിഷേക് ബച്ചൻ

  തിയറ്ററിൽ സിനിമ ശ്രദ്ധിക്കപ്പെടാഞ്ഞതോടെ താങ്ക് യൂ നേരത്തെ നിശ്ചയിച്ച സമയത്തിന് മുമ്പ് ഒടിടി റിലീസിന് കൊടുക്കാനായിരുന്നു നിർമാതാക്കളുടെ നീക്കം. എന്നാൽ അവിടെയും തിരിച്ചടി നേരിട്ടു. സിനിമ വാങ്ങിയ ആമസോൺ പ്രെെം ഇതിന് തയ്യാറായില്ലെന്നാണ് റിപ്പോർട്ട്.

  താങ്ക് യൂ നേരത്തെ ഒടിടി റിലീസിന് കൊടുക്കുന്നതിന് നിശ്ചയിച്ചതിലും അധിക തുക ആമസോൺ നൽകേണ്ടി വരും. ഈ ഡീലിന് കമ്പനി തയ്യാറായില്ലെന്നാണ് വിവരം.

  Also read: ഹീറോ ആകാൻ വേണ്ടി റോബിൻ എന്തും ചെയ്യുമെന്ന് റിയാസ് സലീം

  Recommended Video

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  അടുത്തിടെ വലിയ ഹിറ്റുകളൊന്നും അവകാശപ്പെടാനില്ലാത്ത നാ​ഗചൈതന്യക്ക് താങ്ക് യൂ ഒരു ബ്രേക്ക് നൽകുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. സമാന്ത ജീവിതത്തിൽ നിന്നും പോയപ്പോൾ നടന്റെ ഭാ​ഗ്യവും കൂടെപ്പോയി എന്നാണ് ഒരു വിഭാ​ഗം ആരാധകർ പറയുന്നത്.

  താങ്ക് യൂവിന്റെ സംവിധായകൻ വിക്രം കുമാർ നാ​ഗചൈതന്യയെ നായകനാക്കി നേരത്തെ ചെയ്ത സിനിമയായിരുന്നു മനം. സമാന്തയായിരുന്നു ചിത്രത്തിലെ നായിക. സൂപ്പർ ഹിറ്റായിരുന്നു ഈ സിനിമ.

  Read more about: naga chaitanya samantha
  English summary
  Bad Luck Continues For Naga Chaitanya After His Divorce With Samantha?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X