For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വമ്പൻ പ്രതിഫലം വാങ്ങി ബിഗ് ബോസ് താരങ്ങൾ; പുത്തൻ സീസൺ തുടങ്ങിയപ്പോഴെ ശമ്പളത്തിൻ്റെ കണക്ക് പുറത്ത്

  |

  മലയാളത്തില്‍ ബിഗ് ബോസിന് വലിയ ആരാധക പിന്‍ബലമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. മൂന്ന് സീസണുകള്‍ ഇതുവരെ കഴിഞ്ഞെങ്കിലും നാലാമതൊന്ന് ഉടനെ നടക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. അതേ സമയം രണ്ടും മൂന്നും സീസണുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയത് പ്രേക്ഷകരെയും നിരാശയിലാക്കിയിരുന്നു. മൂന്നാം സീസണില്‍ ഗ്രാന്‍ഡ് ഫിനാലെ നടത്തുകയും വിന്നറെ പ്രഖ്യാപിക്കുകയും ചെയ്തത് മാത്രമാണ് ഏക ആശ്വാസം.

  പാർട്ടിവെയറിൽ തിളങ്ങി താരപുത്രി ജാൻവി കപൂർ, അതീവ സുന്ദരിയായിട്ടുള്ള നടിയുടെ ഫോട്ടോസ് വൈറലാവുന്നു- കാണാം

  അതേ സമയം മറ്റ് ഭാഷകളില്‍ ബിഗ് ബോസിന്റെ പുതിയ പതിപ്പുകള്‍ ആരംഭിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് പ്രചരിക്കുന്നത്. സല്‍മാന്‍ ഖാന്‍ അവതാരകനാവുന്ന ഹിന്ദിയാണ് അടുത്തിടെ ആരംഭിച്ചത്. അതുപോലെ തെലുങ്കിലും പുതിയൊരു ബിഗ് ബോസ് സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ഈ സീസണിലെ മത്സരാര്‍ഥികളുടെ പ്രതിഫലം സംബന്ധിച്ച ചില വിവരങ്ങളും ചര്‍ച്ചയാവുന്നു. വിശദമായി വായിക്കാം.

  ബിഗ് ബോസ് തെലുങ്കിന്റെ അഞ്ചാമത്തെ സീസണ്‍ ആണ് സെപ്റ്റംബര്‍ അഞ്ച് മുതല്‍ തുടങ്ങിയിരിക്കുന്നത്. നാഗര്‍ജുന അക്കിനേനി അവതാരകനായിട്ടെത്തുന്ന ഷോ യില്‍ ഇത്തവണ പത്തൊന്‍പത് മത്സരാര്‍ഥികളാണ് ഉള്ളത്. പരിപാടിയില്‍ നിന്നും ആദ്യം പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ സെപ്റ്റംബര്‍ ആറിന് നടക്കുന്ന നോമിനേഷന്‍ പ്രക്രിയ ആയിരുന്നു കാണിച്ചത്. മത്സരാര്‍ഥികളെ കണ്ടപ്പോള്‍ തന്നെ ഇനി വീടിനുള്ളില്‍ നടക്കാന്‍ പോവുന്ന കാര്യങ്ങള്‍ പ്രേക്ഷകര്‍ മുന്‍കൂട്ടി പ്രവചിച്ച് കഴിഞ്ഞിരിക്കുകയാണ്.

  biggbosst

  കുടുംബവിളക്കിന്റെ കഥ പ്രേക്ഷകര്‍ പറഞ്ഞത് പോലെ ആക്കി; അവിഹിതമെന്ന് പറഞ്ഞ് കളിയാക്കിയവര്‍ ഇനി തിരുത്തേണ്ടി വരും- വായിക്കാം

  എന്തായാലും ആദ്യ ദിവസങ്ങളില്‍ തന്നെ അവിടെ ചെയ്യേണ്ട ജോലികളും മറ്റ് പ്രശ്‌നങ്ങളുമൊക്കെ ആരംഭിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഇതൊക്കെ വീടിനുള്ളിലെ വിശേഷമാണെങ്കില്‍ മത്സരാര്‍ഥികളുടെ പ്രതിഫലം എത്രയാണെന്ന് സംബന്ധിച്ചുള്ള ചില രസകരമായ വിവരങ്ങളും ചര്‍ച്ചയാവുകയാണ്. കോടികള്‍ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ഏറ്റവും വലിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. നൂറ് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിലേക്ക് സാമ്പത്തികം ലക്ഷ്യം വെച്ചാണ് പല താരങ്ങളും എത്താറുള്ളത്. അവതാരകനായിട്ടെത്തുന്ന താരത്തിനും കോടികളായിരിക്കും പ്രതിഫലം.

  സാഹിബേ എന്നാണ് മമ്മൂട്ടിയെ വിളിക്കുന്നത്; കൈയില്‍ തൊടണമെന്ന ആഗ്രഹം പറഞ്ഞപ്പോഴുള്ള മറുപടിയെ കുറിച്ച് താരപത്‌നി- വായിക്കാം

  അവതാരകനായ രവിയും യൂട്യൂബര്‍ ഷണ്‍മുഖ് ജസ്വന്തും ആണ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മത്സരാര്‍ഥികള്‍ എന്നാണ് അറിയുന്നത്. രവി, ഷണ്‍മുഖ്, ആനി മാസ്റ്റര്‍, ലോബോ എന്നിവര്‍ക്ക് ആഴ്ചയില്‍ രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ തുക ലഭിക്കുമെന്നാണ് അറിയുന്നത്. ഇവര്‍ക്കൊപ്പം ജസ്വന്ത്, ലഹാരി ശാരി, ശ്രീരാമ ചന്ദ്ര, പ്രിയ, ഉമ ദേവി, എന്നിവര്‍ക്ക് ആഴ്ചയില്‍ ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനുമിടയിലാണ് പ്രതിഫലം. വിശ്വ, നടരാജ്, ശ്വേത വര്‍മ, സിരി, പ്രിയങ്ക സിംഗ് വിജെ സണ്ണി എന്നിവര്‍ക്ക് ആഴ്ചയില്‍ നാല്‍പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയില്‍ ലഭിക്കും.

  ഐശ്വര്യ റായിയും ഷാരുഖും തമ്മിലുള്ള അടുപ്പം ഇഷ്ടപ്പെട്ടില്ല; സൽമാൻ ഖാൻ നഷ്ടപ്പെടുത്തിയത് സൂപ്പര്‍ഹിറ്റ് മൂവി- വായിക്കാം

  എല്ലാവരെയും പറ്റിച്ച് മൂന്നാറിലേക്ക് മുങ്ങിയ ഇക്കയുടെ പ്രതികരണം ഇതാ

  സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയുമായി മത്സരാര്‍ഥികള്‍ക്ക് ലഭിക്കുന്ന ജനപ്രീതി അനുസരിച്ചാണ് പ്രതിഫലം നല്‍കുന്നത്. അത്തരത്തില്‍ ഈ സീസണില്‍ പങ്കെടുക്കുന്നവരെല്ലാം ഉയര്‍ന്ന സാമ്പത്തികം നേടിയെടുക്കാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മത്സരാര്‍ഥികള്‍ക്ക് ആഴ്ചകള്‍ തോറുമാണ് പ്രതിഫലം. എന്നാല്‍ ഇതുവരെയും താരങ്ങളുടെ പ്രതിഫലം എത്രയാണ് കൊടുക്കുന്നതെന്ന് ഒരു ബിഗ് ബോസും അതിന്റെ അണിയറ പ്രവര്‍ത്തകരും പുറത്ത് വിട്ടിട്ടില്ല.

  കൊവിഡ് കാലത്ത് ബോറടിച്ചിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് അത് മാറ്റാനുള്ള മരുന്നുമായിട്ടാണ് ഇത്തവണ ബിഗ് ബോസുമായി നാഗർജുന എത്തിയിരിക്കുന്നത്. പരിപാടിയുടെ പ്രൊമോ വീഡിയോയുടെ തീം ഇതായിരുന്നു. സ്റ്റാർ മാ ചാനലിലാണ് ബിഗ് ബോസ് തെലുങ്ക് സീസൺ 5 സംപ്രേക്ഷണം ചെയ്യുന്നത്.

  English summary
  Bigg Boss Telugu Season 5 Contestants Remuneration Is Almost Double Than Malayalam Contestants, Take A Loo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X