Don't Miss!
- News
മുഖ്യമന്ത്രിയുടെ കാലില്‍ നീര്; എത്ര വേദന സഹിക്കുന്നുണ്ടാകാം... കെ സുധാകരന് മേയറുടെ മറുപടി
- Sports
IPL 2022: മുംബൈ ജയിക്കണേ... പ്രാര്‍ത്ഥിച്ച് ഈ നാല് ടീമുകള്‍, തോറ്റാല്‍ ഇവര്‍ പ്ലേ ഓഫ് കാണില്ല
- Finance
മാര്‍ച്ച് പാദഫലം; എയര്‍ടെല്‍ ഓഹരികള്‍ എന്തുചെയ്യണം? വില്‍ക്കണോ വാങ്ങണോ നിലനിര്‍ത്തണോ?
- Automobiles
ഇക്കാര്യത്തിൽ ഇവരാണ് മുന്നിൽ, സൗകര്യപ്രദമായ മൂന്നാം നിര സീറ്റുകളുള്ള കാറുകൾ
- Lifestyle
കുഴിനഖത്തിന് കണ്ണടച്ച് തുറക്കും മുന്‍പ് മാറ്റം വരുത്തും എണ്ണകള്‍
- Travel
അന്താരാഷ്ട്ര മ്യൂസിയം ദിനം: ഇന്ത്യയിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ പരിചയപ്പെടാം
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
നടൻ പ്രശ്നമായി,ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ അഭിനയിക്കാൻ നയൻതാരയ്ക്ക് ബുദ്ധിമുട്ടെണ് റിപ്പോർട്ട്
മലയാള സിനിമ ലോകം ആഘോഷമാക്കിയ ചിത്രമാണ് നു ലൂസിഫർ. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. 2019 മാർച്ച് 28 ന് തിയേറ്ററിലെത്തിയ ലൂസിഫർ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആയിരുന്നു. മോഹൻലാലിനും പൃഥ്വുരാജിനും ഒപ്പം മഞ്ജു വാര്യർ, ടൊവിനൊ തോമസ്, വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിങ്ങനെ വൻ താരനിരയായിരുന്നു അണിനിരന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോൾ ആ ഒരു കാര്യത്തിൽ പേടിയുണ്ടായിരുന്നു, തുറന്ന് പറഞ്ഞ് സുരാജ്
ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് അണിയറയിൽ ഒരുങ്ങുകയാണ്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഒരുക്കുന്നത്. ഗോഡ്ഫാദർ എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്. ചിരഞ്ജീവി തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. മലയാളത്തിലെ പോലെ വൻ താരനിരയാണ് തെലുങ്കിലും അണിനിരക്കുന്നതെന്നാണ് സൂചന. ടോളിവുഡ് സിനിമാ ലോകം മാത്രമല്ല മലയാളി പ്രേക്ഷകരും ചിത്രത്തിനായി കാത്തിരിക്കുകയാണ്. ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചിട്ടുണ്ട്.
ശാലിനി അഭിനയം തന്നെ വെറുത്ത് പോയിട്ടുണ്ടാകും, താൻ നേരിട്ട കാസ്റ്റിങ് കൗച്ചിനെ കുറിച്ച് രോഹിണി

മലയാളത്തിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയായി ചിരഞ്ജീവി എത്തുമ്പോൾ മഞ്ജു വാര്യർ അഭിനയിച്ച് കയ്യടി വാങ്ങിയ പ്രിയദർശിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയൻതാരയാണ്. കൂടാതെ ചിത്രത്തിൽ ബോളിവുഡ് താരം സൽമാൻ ഖാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ലൂസിഫറിൽ പൃഥ്വിരാജ് അവതരിപ്പിച്ച സയ്ദ് മസൂദ് എന്ന കഥാപാത്രത്തെയാണ് സൽമാൻ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം അവതരിപ്പിക്കാൻ ചിരഞ്ജീവി പൃഥ്വിരാജിനെ സമീപിച്ചിരുന്നതായും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ മറ്റ് സിനിമ തിരിക്കുകൾ കാരണം ഈ ചിത്രം നിരസിക്കുകയായിരുന്നു.

ഇപ്പോഴിത തെലുങ്ക് ലൂസിഫറുമായി ബന്ധപ്പെട്ട് മറ്റൊരു വാർത്ത പുറത്ത് വരുകയാണ്. ചിത്രത്തിലെ കാസ്റ്റിംഗിൽ നയൻതാര അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. ഒരു ടോളിവുഡ് മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥപാത്രത്തെയാണ് നയൻസ് അവതരിപ്പിക്കുന്നത്. തെലുങ്കിൽ പ്രിയദർശിനിയുടെ ഭർത്താവ് ബോബിയായി എത്തുന്നത് യുവതാരം സത്യദേവ് ആണ്. നടന്റെ കാസ്റ്റിംഗിലാണ് നയൻസ് അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. താരമൂല്യമുളള മറ്റൊരു നടനെ കൊണ്ട് വരണമെന്നാണ് നടിയുടെ അവശ്യം. ഇതിനെ കുറിച്ച് സംവിധായകനോട് നയൻതാര സംസാരിച്ചിട്ടുണ്ടെന്നും പുറത്ത് വന്ന റിപ്പോർട്ടിൽ പറയുന്നു. വൻ തുകയാണ് ഈ ചിത്രത്തിലെ നടിയുടെ പ്രതിഫലം.

അതേസമയം ഈ കഥാപാത്രത്തിലേയ്ക്ക് നടൻ ബിജു മേനോനെ പരിഗണിച്ചിരുന്നതായും റിപ്പോർട്ട് പ്രചരിച്ചിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ഏകദേശം നടനെ കാസ്റ്റ് ചെയ്തതായിരുന്നു. എന്നാൽ പിന്നീട് ബിജു മേനോന് പകരം സത്യദേവ് എത്തുകയായിരുന്നു. നടൻ സിനിമയിൽ നിന്ന് പിൻമാറാനുള്ള കാരണം വ്യക്തമല്ല. അതേസമയം മലയാളത്തിൽ നിരവധി ചിത്രങ്ങളാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ലോക്ക് ഡൗണിന് ശേഷം നടൻ സിനിമയിൽ സജീവമായിട്ടുണ്ട്.

മോഹൻ രാജയാണ് ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ ലൂസിഫർ വൻ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. മലയാളം ലൂസിഫറിൽ നിന്ന് അൽപം വ്യത്യസ്തമായിട്ടാണ് ഒരുക്കുന്നത്. പ്രണയവും ആക്ഷനും നിറഞ്ഞ മാസ് ചിത്രമായിട്ടാവും ഗോഡ്ഫാദർ എത്തുക. ചിരഞ്ജീവിയുടെ ബാനറിനൊപ്പം സൂപ്പര്‍ ഗുഡ് ഫിലിംസും ചേർന്നാണ് ഗോഡ്ഫാദർ നിർമ്മിക്കുന്നത്.

ആചാര്യയാണ് ചിരഞ്ജീവിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. മെഗാസ്റ്റാറിനൊപ്പം മകന് രാംചരണ്‍ തേജയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. കാജല്‍ അഗര്‍വാളും പൂജ ഹെഗ്ഡെയുമാണ് നായികമാര്‍. ലൂസിഫറിന് പുറമെ തല അജിത്തിന്റെ വേതാളം തെലുങ്ക് റീമേക്കിലും ചിരഞ്ജീവി നായകനാവുന്നു. ഭോലാ ശങ്കര്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ അനിയത്തിയുടെ റോളില്‍ എത്തുന്നത്.
-
'ഉമ്മച്ചിയെ വേറെ കല്യാണം കഴിക്കാന്‍ സമ്മതിക്കരുത്'; വാപ്പച്ചി സന്തോഷത്തെക്കുറിച്ച് പറഞ്ഞതോര്‍ത്ത് ബ്ലെസ്ലി
-
'ഞാന്‍ ഇത് പറഞ്ഞാല്‍ ചാക്കോച്ചന് കലിപ്പാകുമോ?'; പറയാന്‍ മടിച്ച് അദിതി; ട്രോളാന്‍ സുരാജും
-
ഒടുവില്‍ ജാസ്മിനോട് സോറി പറഞ്ഞ് വിനയ്! പെണ്ണുങ്ങളോട് പെരുമാറേണ്ട രീതി എന്റെ വീട്ടില്‍ പഠിപ്പിച്ചിട്ടുണ്ട്