Don't Miss!
- News
പ്രിയയുടെ നിയമനം നടത്തിയത് സർവ്വകലാശാല; സർക്കാരിന് പങ്കില്ലെന്ന് മന്ത്രി ആർ ബിന്ദു
- Finance
ഈ 8 ബാങ്ക് ഓഹരികള്‍ക്ക് 40 ശതമാനത്തോളം മുന്നേറാനാകും; നോക്കുന്നോ?
- Automobiles
Formula1 റേസിൻ്റെ പുത്തൻ നിയമങ്ങൾ ഇതൊക്കെയാണ്
- Lifestyle
റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്: ഏറ്റവും ശ്രദ്ധിക്കേണ്ടത് ചെറുപ്പക്കാര്‍
- Sports
കോലി കണ്ണുരുട്ടി, ഞാനും നോക്കി, അടുത്തു വന്നപ്പോള്‍ നെഞ്ചിടിപ്പ് കൂടി! രക്ഷിച്ചത് ബാറ്റെന്ന് സൂര്യ
- Technology
കിടിലൻ ഗ്രാഫിക്സ് കാർഡുകളുമായി വരുന്ന 2 ലക്ഷത്തിൽ താഴെ വിലയുള്ള ലാപ്ടോപ്പുകൾ
- Travel
ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...
പുതിയ പ്രണയം നാഗചൈതന്യയ്ക്ക് തന്നെ തലവേദനയാവും, കാരണം സാമന്ത; പുതിയ പ്രശ്നം ഇങ്ങനെയാവും...
സാമന്തയും നാഗചൈതന്യയും വേര്പരിഞ്ഞിട്ട് നാളുകള്‍ കഴിഞ്ഞിട്ടും ഇനിയും താരങ്ങളെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. ഇപ്പോഴും ഇവരുടെ ജീവിതം വാര്‍ത്ത പ്രധാന്യം നേടുന്നുണ്ട്. താരങ്ങള്‍ വേര്‍പിരിഞ്ഞുവെങ്കിലും ഇവരുടെ വിവാഹമോചനം അംഗീകരിക്കാന്‍ പ്രേക്ഷകര്‍ക്ക് ഇനിയും ആയിട്ടില്ല . വൈകിയിട്ടില്ലെന്നും തെറ്റിദ്ധാരണ മറന്ന് ഇരുവരോടു ഒന്നാവാനാണ് ആരാധകര്‍ പറയുന്നത്.
Also Read: നാഗചൈതന്യ-ശോഭിത പ്രണയം; വിമര്‍ശകരോട് പോയി പണി നോക്കാന്‍ സാമന്ത, പ്രതികരണം വൈറലാവുന്നു
നിരവധി താരങ്ങള്‍ ബന്ധം വേര്‍പിരിഞ്ഞിട്ടുണ്ടെങ്കിലും തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇത്രയധികം ചര്‍ച്ചയായ വിവാഹമോചനം ഇതുവരെയുണ്ടായിട്ടില്ല. താരങ്ങള്‍ വരെ ഇവരുടെ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. എന്നാ ഇവര്‍ക്കാര്‍ക്കും പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ല. ആരാധകര്‍ക്ക് സാമന്ത- നാഗചൈതന്യ വിവാഹമോചനം പൂര്‍ണ്ണമായും ഉള്‍ക്കൊളളാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും താരങ്ങള്‍ തങ്ങളുടെ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടിട്ടുണ്ട്. പ്രതിസന്ധികള്‍ക്ക് ശേഷം സിനിമയില്‍ സജീവമായിട്ടുമുണ്ട്.

ഇപ്പോഴിത ഒരു ഇടവേളയ്ക്ക് ശേഷം സാമന്തയുടേയും നാഗചൈതന്യയുടേയും പേരുകള്‍
ഒന്നിച്ച വര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. നടനും ശോഭിത ധൂലിപാലയുമായിട്ടുളള പ്രണയം ചര്‍ച്ചയാകുമ്പോഴാണ് സാമന്തയുടെ പേര് ഉയര്‍ന്നു വന്നത്. ഇതിനെതിരെ പരോക്ഷമായി നടി പ്രതികരിക്കുകയു ചെയ്തിരുന്നു.
Also Read:വസ്ത്രത്തിന്റെ കാര്യത്തില്‍ മുസ്തഫ ഇടപെടും,വഴക്ക് പറയാറുണ്ട്, വെളിപ്പെടുത്തി പ്രിയാമണി
നാഗചൈതന്യ- ശോഭിത ധൂലിപാല പ്രണയം വലിയ രീതിയില്‍ ചര്‍ച്ചയായപ്പോള്‍ ഇതിന് പിന്നില്‍
സാമന്തയാണെന്ന് ഒരു കൂട്ടര് വിമര്‍ശിച്ചിരുന്നു. നടന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടി നടിയുടെ പിആര്‍ ഏജന്‍സിയുടെ പടച്ചുവിടാലാണ് ഈ പ്രണയകഥയെന്നാണ് വിമര്‍ശകരുടെ കണ്ടെത്തെല്‍. ഇതിന്റെ പേരില്‍ സാമന്തയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

വിമര്‍ശനം കനത്തപ്പോള്‍ വിഷയത്തില്‍ പ്രതികരിച്ച് നടി രംഗത്ത് എത്തിയിരുന്നു. ആരുടേയും പേര് എടുത്തു പറയാതെയായിരുന്നു സാമന്ത പ്രതികരിച്ചത്. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പടച്ചു വിടാതെ പോയി ജോലി നോക്കാനായിരുന്നു നടി പറഞ്ഞത്. ട്വിറ്ററിലൂടെയുളള സാമന്തയുടെ പ്രതികരണം നിമിഷനേരം കൊണ്ട് വൈറല്‍ ആവുകയായിരുന്നു.

സാമന്തയുടെ വാക്കുകള്‍ ഇങ്ങനെ...' ഒരു പെണ്‍കുട്ടിയ്ക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം. എന്നാല്‍ അത് ഒരു ആണ്‍കുട്ടിയ്ക്ക് നേരെയാണെങ്കില്‍ അത് പെണ്‍കുട്ടിയുണ്ടാക്കിയത്. ഒന്ന് പക്വതയോടെ ചിന്തിക്കൂ... ആദ്യം നിങ്ങളുടെ ജോലിയും കുടുംബത്തേയും നേക്കൂ...'; സാമന്ത ട്വിറ്റ് ചെയ്തു.
ഭൂരിഭാഗം പേരും നടിയെ പിന്തുണയ്ക്കുകയായിരുന്നു. തുടക്കത്തില്‍ ഇത്തരത്തിലുള്ള ഗോസിപ്പ് വാര്‍ത്തകളോട് മൗനം പാലിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് നാഗചൈതന്യ- ശോഭിത ധൂലിപാല പ്രണയകഥ പുറത്ത് വരുന്നത്. ഇതുവരേയും താരങ്ങളോ ഇവരുമായി ചേര്‍ന്ന് നില്ക്കുന്ന അടുത്ത ആളുകളോ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
അടുത്തുടെ നാഗചൈതന്യയുടെ ഹൈദരാബാദിലെ പുതിയ വസതി നടി സന്ദര്‍ശിച്ചിരുന്നു. കൂടാതെ വളരെ സ്വകാര്യമായി നടത്തിയ ശോഭിതയുടെ പിറന്നാള്‍ പാര്‍ട്ടിയ്ക്ക് നാഗചെതന്യയും എത്തിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രണയകഥ പുറത്ത് വന്നത്. താരങ്ങളോ മറ്റുളളവരോ വാര്‍ത്ത നിഷേധിക്കാത്തത് സംശയം കൂടുതല്‍ ഉറപ്പക്കുന്നതാണ്.

നാഗചൈതന്യയുടെ പുതിയ ചിത്രം താങ്ക്യൂ റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ പ്രൊമേഷന് വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. സിനിമയെക്കാളും പ്രേക്ഷകര്‍ക്ക് അറിയേണ്ടത് പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയാണ്. പുതിയ പ്രണയകഥ ഇടംപിടിക്കമ്പോള് തീര്‍ച്ചയായും സാമന്തയും സിനിമ കോളങ്ങളില്‍ ഇടംപിടിക്കം. നടന്റെ വാക്കുകള്‍ സാമന്തയ്ക്ക് നേരെ വന്നാല്‍ ഉറപ്പായും നടി വിഷയത്തില്‍ പ്രതികരിക്കും. ഇത് നാഗചൈതന്യയ്ക്ക് അത്ര നല്ലതായിരിക്കില്ല.
കഴിഞ്ഞ സിനിമ പ്രെമോഷനിലായിരുന്നു സാമന്തയുമായി വേര്‍പിരിഞ്ഞതിനെ കുറച്ച് നാഗചൈതന്യ മനസ് തുറന്നത്. അന്ന് പരസ്പരം ബഹുമാനിച്ച് കൊണ്ടാണ നടന് സംസാരിച്ചത്.

താരങ്ങള്‍ തമ്മില്‍ വളരെ ദീര്‍ഘകാലത്തെ ബന്ധമായിരുന്നു. നാല് വര്‍ഷത്തോളം പ്രണയിച്ച് നടന്നതിന് ശേഷമാണ് 2017 ല്‍ വിവാഹിതരാവുന്നത്.'യേ മായ ചേസുവേ' എ സിനിമയ്ക്കിടെയാണ് ഇരുവരും തമ്മില്‍ അടുക്കുന്നത്. താരങ്ങള്‍ ഒന്നിച്ച് അഭിനയിച്ച ആദ്യ ചിത്രമായിരുന്നു. എന്നാല്‍ കൃത്യം നാലാം വിവാഹ വാര്ഷികമെത്തിയപ്പോള് താരങ്ങള്‍ വേര്‍പിരിയുകയായിരുന്നു. 2021 ഒക്ടോബറിലാണ് വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
-
കഴിക്കാൻ ഇരിക്കുമ്പോൾ ഷോട്ടിന് വിളിച്ചാലും മമ്മൂക്ക ചെയ്യും; ത്യാഗമല്ല, അഭിനയത്തോടുള്ള ഇഷ്ടമാണ്: ഷൈൻ
-
അതെ, ഞങ്ങള്‍ പിരിഞ്ഞു! പക്ഷെ ഇപ്പോഴും വിവാഹമോചിതരല്ല! കാരണം വെളിപ്പെടുത്തി വീണയുടെ ഭര്‍ത്താവ്
-
ആദ്യ നാളുകളിൽ പ്രണയമൊന്നും ഉണ്ടായിരുന്നില്ല സുഹൃത്തുക്കളായിരുന്നു, പഴയകാല ചിത്രം പങ്കുവച്ച് ബീന ആന്റണി