For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തെന്നിന്ത്യൻ താരങ്ങളുടെ ആഡംബര വസതികൾ; അല്ലു അർജുൻ മുതൽ യാഷ് വരെ

  |

  ഇന്ത്യൻ സിനിമകളുടെ വാണിജ്യ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാ മേഖല. പ്രത്യേകിച്ചും തെലുങ്ക്. കഴിഞ്ഞ കുറച്ചു വർഷങ്ങളാണ് രാജ്യത്ത് ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്തെറിഞ്ഞ ഒരുപിടി ചിത്രങ്ങളാണ് തെന്നിന്ത്യയിൽ നിന്നും പുറത്തു വന്നത്.

  ബാഹുബലി, ആർആർആർ, കെജിഎഫ്, പുഷ്പ, ഒടുവിലായി വിക്രം എന്നിങ്ങനെ ഈ പട്ടിക നീളുന്നു. വൻതുക മുടക്കി നിർമ്മിക്കുന്ന ഈ ചിത്രങ്ങളെല്ലാം മുടക്കു മുതലിന്റെ ഇരട്ടിയോ അതിലധികോ ബോക്സ് ഓഫീസിൽ നിന്നും കൊയ്തിട്ടുമുണ്ട്. വാണിജ്യ തലത്തിൽ വമ്പൻ വിജയമാവുന്ന തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ താരങ്ങളും ദേശീയ തലത്തിൽ ഇന്നറിയപ്പെടുന്നു.

  അതേസമയം ബോളിവുഡിൽ നിന്നും വ്യത്യസ്തമായി ടോളിവുഡ് വാർത്തകളിൽ ഇടം പിടിക്കുന്നത് കുറവാണ്. തെലുങ്ക് സിനിമാ താരങ്ങളുടെ വ്യക്തിപരമായ വിശേഷങ്ങളോ ​ഗോസിപ്പുകളോ വിവാദങ്ങളോ കൂടുതലായി പറഞ്ഞു കേൾക്കാറില്ല. സിനിമ കഴിഞ്ഞാൽ ലൈം ലൈറ്റിൽ നിന്ന് മാറിയ ജീവതമാണ് ടോളിവുഡ് താരങ്ങൾ ആ​​ഗ്രഹിക്കുന്നതെന്നാണ് പൊതുവെയുള്ള സംസാരം. അതിനാൽ തന്നെ ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും ആകാംക്ഷയുമാണ്.

  yash and allu

  തെലുങ്ക് സിനിമയിലെ സൂപ്പർ താരങ്ങളെല്ലാവരും ആഡംബര ജീവിതമാണ് നയിക്കുന്നത്. ഹെെദരാബാദിലെ ജൂബിലി ഹിൽസിലാണ് താരങ്ങളിൽ മിക്കവരുടെയും വസതി. ഇവിടെ നടൻ അല്ലു അർജുനും ഒരു ബം​ഗ്ലാവുണ്ട്. 2 ഏക്കറിൽ 8000 സ്ക്വയർ ഫീറ്റുള്ള വീടാണ് അല്ലു അർജുന് ഇവിടെയുള്ളത്. റിപ്പോർട്ടുകൾ പ്രകാരം 100 കോടിയാണ് ഈ വീടിന് വേണ്ടി ചെലവാക്കിയത്. അല്ലു തന്റെ കുടുംബാം​ഗങ്ങൾക്കൊപ്പം ഇവിടെയാണ് താമസിക്കുന്നത്.

  അല്ലുവിനെ കൂടാതെ നടൻ രാം ചരണിനും ഇവിടെ വീടുണ്ട്. 38 കോടിയുടെ ബം​ഗ്ലാവാണ് രാം ചരണിന് ഇവിടെയുള്ളത്. മോഡേൺ ഇന്റീരിയർ ഡിസൈനിലാണ് ഈ വീട് പണിതിരിക്കുന്നത്. രാം ചരണിന്റെ ഭാര്യ ഉപാസന ഈ വീടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

  mahesh babu

  ഹൈദരാബാദിൽ മഹേഷ് ബാബുവിനും ആഡംബര പൂർണമായ വസതിയുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 28 കോടിയുടെ ബം​ഗ്ലാവാണ് ഇദ്ദേത്തിനുള്ളത്. ഭാര്യ നംറത ഷിരൊദറിനും രണ്ട് കുട്ടികൾക്കുമൊപ്പം ഇവിടെയാണ് മഹേഷ് ബാബു കഴിയുന്നത്. സിപിംൾ ലൈഫ് സ്റ്റെെൽ ഇഷ്ടപ്പെടുന്നയാളാണ് പ്രഭാസ്. പക്ഷെ 60 കോടിയുടെ വസതിയാണ് ജൂബിലി ഹിൽസിൽ ഇദ്ദേഹത്തിനുള്ളത്. വളരെ സ്വകാര്യ ജീവിതം നയിക്കുന്ന പ്രഭാസ് തന്റെ ആഡംബരങ്ങളെ പറ്റിയുള്ള വിവരം അധികം പുറത്തു വിടാറില്ല.

  prabhas

  കെജിഎഫ് എന്ന ചിത്രത്തിന്റെ വിജയത്തോടെ പാൻ ഇന്ത്യാ തലത്തിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് കന്നഡ നടൻ യാഷ്. കെജിഎഫിന് ശേഷം സൂപ്പർ സ്റ്റാറായി മാറിയ യാഷിന്റെ ബോക്സ് ഓഫീസ് മൂല്യം കുത്തനെ ഉയർന്നിരിക്കുകയാണ്. 50 കോടിക്ക് അടുത്താണ് നടന്റെ ആസ്തിയെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ ബം​ഗ്ലൂരിൽ പുതിയൊരു വീട് വാങ്ങി യാഷും കുടുംബവും അങ്ങോട്ടേക്ക് താമസം മാറുകയും ചെയ്തിരുന്നു.

  Recommended Video

  Dr. Robin Taking Selfie: കാണാൻ വന്ന എല്ലാവരോടൊപ്പവും സെൽഫി എടുത്ത് റോബിൻ | *Celebrity

  വൻ പ്രതിഫലമാണ് ഒരു സിനിമയ്ക്ക് തെന്നിന്ത്യൻ സൂപ്പർ സ്റ്റാറുകൾ ഈടാക്കുന്നത്. ഇതു തന്നെയാണ് ഇവരുടെ സമ്പത്തിന്റെ ഉറവിടവും. പ്രഭാസ് പുതിയ ചിത്രം പ്രൊജക്ട് കെയ്ക്ക് വാങ്ങുന്ന പ്രതിഫലം നൂറ് കോടിക്കടുത്താണെന്നാണ് റിപ്പോർട്ടുകൾ. പുഷ്പ രണ്ടാം ഭാ​ഗത്തിന് 90 കോടിയാണ് അല്ലു അർജുന്റെ പ്രതിഫലം.

  Read more about: allu arjun yash prabhas
  English summary
  cost of south indian actors biggest homes; from allu arjun to yash
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X