For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാമന്തയുടെ ഐറ്റം ഡാൻസിന് പിന്നാലെ നാഗ ചൈതന്യയുടെ കമന്റ്, ഇത് നടിക്കുള്ള മറുപടിയെന്ന് ആരാധകർ

  |

  തെന്നിന്ത്യൻ സിനമാ ലോകത്തേയും ആരാധകരേയും ഞെട്ടിച്ച വിവാഹമോചനമായിരുന്നു താരങ്ങളായ സാമന്തയുടേയും നാഗ ചൈതന്യയുടേയും. പ്രണയിച്ച് വിവാഹം കഴിച്ച ഇവർ നാല് വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചിരിക്കുകയാണ്. വേർപിരിയലിനെ കുറിച്ച് !ഔദ്യോഗികമായി പ്രഖ്യാപിക്കും മുൻപ് വിവാഹമോചനത്തെ കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് സത്യമാവരുതെന്നായിരുന്നു ആരാധകരുടെ പ്രാർത്ഥന. അത്രയധികം ആരാധകരുള്ള ദമ്പതികളായിരുന്നു ചായിയും സാമും. ഇനിയും താരങ്ങളേട് ഒന്നാകാൻ ആരാധകർ പറയുന്നുണ്ട്.

  സാന്ത്വനത്തിൽ എത്തുന്ന തമ്പിയ്ക്ക് ഹരിയുടെ വക ഉഗ്രൻ സർപ്രൈസ്, ശിവനെ പൊളിച്ചടുക്കി അഞ്ജലി

  വിവാഹമോചനത്തെ കുറിച്ച് നിരവധി വാർത്തകളാണ് പ്രചരിക്കുന്നത്. ഭൂരിഭാഗം പേരും സാമനന്തയ്ക്ക് നേരെയാണ് വിരൽ ചൂണ്ടുന്നത്. നടിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമായിരുന്നു ഉയർന്നിരുന്നത്. തുടക്കത്തിൽ ഇതിനൊന്നും പ്രതികരിക്കാൻ സാമന്ത തയ്യാറായിരുന്നില്ല. എന്നാൽ വിമർശനങ്ങൾ അതിര് കടന്നപ്പോൾ നടി രംഗത്ത് എത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് സാമന്ത. വേർപിരിയലിന് ശേഷവും നടി സജീവമായിരുന്നു. എന്നാൽ നാഗചൈതന്യ മൗനം പാലിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ നടൻ സജീവവുമായിരുന്നില്ല.

  മമ്മൂട്ടിയോട് സംശയങ്ങൾ ചോദിക്കുമ്പോഴുള്ള പ്രതികരണം, വീട്ടിലെ മെഗാസ്റ്റാറിനെ കുറിച്ച് മഖ്‌ബൂൽ സൽമാൻ

  കൂട്ടച്ചിരിയുമൊക്കെയായിഫസ്റ്റ് ഹാഫ്, പിന്നെ ട്വിസ്റ്റ്‌, ദിലീപിന്റെ കേശുവിനെ കുറിച്ച് ജാഫർ ഇടുക്കി

  വളരെ സ്നേഹത്തോടെയായിരുന്നു സാമന്തയും നാഗചൈതന്യയും കഴിഞ്ഞിരുന്നത്. എന്നാൽ ഇവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വേർപിരിയാൻ ഒരുങ്ങുമ്പോഴും നാഗ ചൈതന്യയ്ക്കും പുതിയ ചിത്രമായ ലവ് സ്റ്റോറിയ്ക്കും ആശംസയുമായി സാം എത്തിയിരുന്നു. നടൻ തിരികെ സ്നേഹം പങ്കുവെച്ചിരുന്നു. ഇത്രയും അടുത്ത് നിൽക്കുന്ന ഇവർ എന്തിനാണ് വേർപിരിയുന്നതെന്നാണ് ആരാധകർ അന്ന് ചോദിച്ചത്. വിവാഹമോചനം ഇരുവരേയും ബാധിച്ചിട്ടുണ്ട്. സാമന്ത അത് തുറന്ന് പറയുകയും ചെയ്തിരുന്നു. നാഗചൈതന്യയുടെ മൗനവും അത് തന്നെയാണ് സൂചിപ്പിക്കുന്നത്.

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നാഗ ചൈതന്യയുടെ ഒരു അഭിമുഖമാണ്. വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചായിരുന്നു ചോദ്യം. എല്ലാവരേയും ചിന്തിപ്പിക്കുന്ന തരത്തിലുള്ള മറുപടിയായിരുന്നു നടൻ നൽകിയത്. നാഗചൈതന്യയുടെ വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. സാമന്തയ്ക്കുള്ള മറുപടിയാണ് ഇതെന്നാണ് ആരാധകർ പറയുന്നത്. വിവാഹമോചനത്തിനുള്ള കാരണവും നടന്റെ മറുപടിയിലുണ്ടെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

  ''എല്ലാത്താരം വേഷങ്ങളും കെട്ടിക്കാൻ പറ്റിയ ആളാണ് ഞാൻ. എന്നാൽ ഇത് തന്റെ കുടുംബത്തെയും ഞങ്ങളുടെ അഭിമാനത്തേയും ബാധിക്കരുത്.എന്റെ കുടുംബാംഗങ്ങൾക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള വേഷങ്ങൾ ഞാൻ സ്വീകരിക്കില്ലെന്ന്'' നാഗചൈതന്യ പറഞ്ഞു. നടന്റെ ഈ വീഡിയോ ആരാധകർക്കിടയിൽ വൈറലായിട്ടുണ്ട്. ചായിയുടെ വാക്കുകൾ ലക്ഷ്യം വയ്ക്കുന്നത് സാമന്തയെ ആണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. പുഷ്പയിൽ ഐറ്റനമ്പറിൽ നടി എത്തുന്നുണ്ട്. ആദ്യത്തെ ഐറ്റം ഡാൻസാണിത്. വിവാഹമോചനത്തിന് തൊട്ട് പിന്നാലെയായിരുന്നു ഇതിൽ അഭിനയിച്ചത്.

  ദിവസങ്ങൾക്ക് മുൻപ് ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ വിവാഹമോചനത്തെ കുറിച്ച് സാമന്ത പ്രതികരിച്ചിരുന്നു. ഇതാദ്യമായിട്ടാണ് വേർപിരിയലിനെ കുറിച്ച് നടി പ്രതികരിക്കുന്നത്. ജീവിതത്തിലെ മോശം അനുഭവങ്ങളെ സ്വീകരിച്ച് അതിനെ മനസ്സിലാക്കി മുന്നോട്ടു പോയാൽ പാതിപ്രശ്നങ്ങൾ ഒഴിവാകുമെന്ന് പറയുകയാണ് സാമന്ത. അതിന് തയ്യാറാവാതിരിക്കുമ്പോഴാണ് പരസ്പരം പോരാട്ടം നിർത്താതിരിക്കുന്നത്. ഇനിയും ജീവിതമുണ്ടെന്ന തിരിച്ചറിവോടെ കഴിഞ്ഞതിനെ ഉൾക്കൊണ്ട് നീങ്ങുകയാണ് വേണ്ടതെന്ന് സാമന്ത പറയുന്നു.

  നാ​ഗ ചൈതന്യയുമായുള്ള വിവാഹമോചനം തന്നെ തകർത്തു കളയുമോ എന്ന് ഭയപ്പെട്ടിരുന്നതായും സാമന്ത പറഞ്ഞു . താനെത്ര കരുത്തയാണെന്ന് തിരിച്ചറിഞ്ഞ് അത്ഭുതപ്പെട്ടു. സ്വയം ദുർബലയായ വ്യക്തിയാണ് എന്നാണ് കരുതിയിരുന്നത്. ഈ വിവാഹമോചനത്തോടെ തകരുകയോ മരിച്ചുപോവുകയോ ചെയ്യുമെന്ന് കരുതി. ഇന്ന് താനെത്ര കരുത്തയാണ് എന്നോർത്ത് അഭിമാനിക്കുകയാണ്.

  ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

  വിവാഹമോചനത്തിനു പിന്നാലെയുണ്ടായ സൈബർ ആക്രമണത്തെ ത കുറിച്ചും സാമന്ത അഭിമുഖത്തിൽ പറയുന്നുണ്ട്.''നിരുപാധികമായ സ്വീകാര്യതയൊന്നും താൻ ആവശ്യപ്പെടുന്നില്ല. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കാറുണ്ട്, പക്ഷേ അപ്പോഴും പരസ്പരം സ്നേ​ഹവും അനുകമ്പയും വച്ചുപുലർത്തണം. കുറച്ചുകൂടി പരിഷ്കൃതമായ രീതിയിൽ അവരുടെ നിരാശ പ്രകടിപ്പിച്ചുകൂടെ എന്നുമാത്രമേ അഭ്യർഥിക്കുന്നുള്ളt എന്നാണ് സാമന്ത പറഞ്ഞത്.

  Read more about: naga chaitanya samantha
  English summary
  Did Naga Chaitanya Takes A Jibe Against Samantha? Here's What His Fans Opens Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X