For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കേട്ടതെല്ലാം സത്യം, സമാന്തയും നാഗ ചൈതന്യയും പിരിയുന്നു! നാഗര്‍ജുന പത്രസമ്മേളനം ഉപേക്ഷിച്ചതിന് പിന്നില്‍

  |

  ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സമാന്തയും നാഗ ചൈതന്യയും. എന്നാല്‍ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ വല്ലാതെ നിരാശപ്പെടുത്തുന്നതാണ്. സമാന്തയും നാഗ ചൈതന്യയും വിവാഹ ബന്ധം പിരിയാന്‍ ഒരുങ്ങുകയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. ഈയ്യടുത്ത് സമാന്ത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പേരില്‍ നിന്നും നാഗ ചൈതന്യയുടെ സര്‍ നെയിം ആയ അക്കിനേനി എന്നത് മാറ്റിയതോടെയാണ് സംശയങ്ങള്‍ ഉടലെടുത്തത്.

  അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  ഇപ്പോഴിതാ താരദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നാഗ ചൈതന്യയുടെ അച്ഛനും സൂപ്പര്‍ താരവുമായ നാഗാര്‍ജുനയെ പോലും ബാധിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നടക്കാനിരുന്നൊരു പത്രസമ്മേളനം മാറ്റി വച്ചിരിക്കുകയാണ് നാഗര്‍ജുന. താരം അവതാരകനായി എത്തുന്ന ബിഗ് ബോസ് തെലുങ്കിന്റെ പുതിയ സീസണിന്റെ ലോഞ്ച് ചടങ്ങിന് മുന്നോടിയായി നടക്കാനുള്ള പത്രസമ്മേളനമാണ് ഉപേക്ഷിച്ചിരിക്കുന്നത്.

  പത്രസമ്മേളനം ഉപേക്ഷിക്കുന്നതിന്റെ കാരണമായി പറഞ്ഞ ഔദ്യോഗിക വിശദീകരണം കൊവിഡ് പ്രതസസന്ധിയാണ്. എന്നാല്‍ ലോഞ്ച് മുന്നോടിയായി തീരുമാനിച്ച മറ്റ് പ്രൊമോഷന്‍ പരിപാടികളൊക്കെ മുറയ്ക്ക് നടക്കുന്നുണ്ട്. ഈയ്യൊരു സാഹചര്യത്തില്‍ നാഗാര്‍ജുന പത്രസമ്മേളനം വേണ്ടെന്ന് വെക്കാനുള്ള കാരണം മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാന്‍ പറ്റാത്തത് കൊണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ ആരാധകര്‍ കടുത്ത നിരാശയിലാണ്. കേട്ടതെല്ലാം ശരിയാണെന്നാണ് അവര്‍ കരുതുന്നത്.

  നേരത്തെ നാഗര്‍ജുനയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രങ്ങളില്‍ നാഗര്‍ജുനയോടൊപ്പം മകന്‍ നാഗ ചൈതന്യയുണ്ടായിരുന്നുവെങ്കിലും സമാന്ത ഉണ്ടായിരുന്നില്ല. ഇതോടെയാണ് താരങ്ങള്‍ പിരിഞ്ഞതായുള്ള ചര്‍ച്ചകള്‍ ശക്തമായി മാറിയത്. നാഗ ചൈതന്യയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമായിരുന്നു സമാന്തയ്ക്ക്. എല്ലാ ആഘോഷങ്ങള്‍ക്കും ഒപ്പം ഉണ്ടാകുമായിരുന്നു. അങ്ങനെയുള്ളപ്പോള്‍ എന്തുകൊണ്ടാകാം നാഗര്‍ജുനയുടെ ജന്മദിനാഘോഷത്തിന് നടി എത്താതിരുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

  വേര്‍ പിരിയലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോഴും താരങ്ങള്‍ ഇതേക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. അതേസമയം ഇരുവരും തമ്മില്‍ പിരിയുകയാണോ എന്ന കാര്യത്തില്‍ ഒക്ടോബര്‍ ആറാം തിയ്യതി വ്യക്തമാകുമെന്നും ആരാധകര്‍ പറയുന്നത്. ഒക്ടോബര്‍ ആറിനാണ് സമാന്തയുടേയും നാഗ ചൈതന്യയുടേയും വിവാഹ വാര്‍ഷികം. 2017 ഒക്ടോബര്‍ ആറിനായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. താരങ്ങളാല്‍ സമ്പന്നമായിരുന്നു വിവാഹ വേദി. ഇത്തവണ വിവാഹ വാര്‍ഷികത്തിന് പതിവ് പോലെ വലിയ ആഘോഷങ്ങള്‍ ഉണ്ടാകുമോ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  അതേസമയം സമാന്തയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അവധിക്കാലം ആഘോഷിക്കുകയാണ് താരം. ഇതിന്റെ ചിത്രങ്ങള്‍ താരം നിരന്തരമായി പങ്കുവെക്കുന്നുണ്ട് സോഷ്യല്‍ മീഡിയയിലൂടെ. നേരത്തെ വിവാഹ മോചനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍ സമാന്ത പങ്കുവച്ച ട്രോള്‍ ആരാധകരില്‍ പ്രതീക്ഷ ജനിപ്പിച്ചിരുന്നു. ശാന്തരായി നില്‍ക്കുന്ന ആണ്‍ നായയുടേയും പെണ്‍ നായയുടേയും ചിത്രങ്ങളായിരുന്നു സമാന്ത പങ്കുവച്ചത്. അവരെ കടിച്ചു കീറാനായി നില്‍ക്കുന്ന മറ്റൊരു നായയും ചിത്രത്തിലുണ്ടായിരുന്നു. ഈ ചിത്രം കണ്ടതോടെ കേട്ടതെല്ലാം നുണകളാണെന്ന് ആരാധകര്‍ ആശ്വസിച്ചിരുന്നു.

  സാമന്ത-നാഗ ചൈതന്യ വേർപിരിയൽ, ഒക്ടോബർ 6ന് അറിയാം, കാത്തിരിക്കുന്നു എന്ന് ആരാധകർ- വായിക്കാം

  എന്നാല്‍ പിന്നാലെ നാഗാര്‍ജുനയുടെ പിറന്നാള്‍ ആഘോഷത്തിലെ സമാന്തയുടെ അസാന്നിധ്യവും പത്രസമ്മേളനം ഉപേക്ഷിച്ചതുമെല്ലാം വീണ്ടും ആരാധകരില്‍ സംശയത്തിന്റെ വിത്ത് പാകുകയായിരുന്നു. 2010 ല്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റില്‍ വച്ച് തുടങ്ങിയ പ്രണയമാണ് ഇരുവരും 2017 ല്‍ വിവാഹത്തിലേക്ക് എത്തിച്ചത്. വിവാഹം കഴിഞ്ഞ് നാല് വര്‍ഷമാകുമ്പോള്‍ ഇരുവരും പിരിയുകയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Read more about: samantha naga chaitanya nagarjuna
  English summary
  Did Nagarjuna Canceled The Press Meet Because Of Samantha And Naga Chaitanya Issue?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X