For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുഷ്പ രണ്ടാം ഭാഗത്തിൽ നിന്ന് സാമന്ത പുറത്ത്, വിചിത്രമായ കാരണവുമായി സംവിധായകൻ...

  |

  തെന്നിന്ത്യൻ സിനിമ ലോകം ആഘോഷമാക്കിയ ചിത്രമാണ് പുഷ്പ. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗം ഡിസംബർ 17 ന് ആയിരുന്നു തിയേറ്ററുകളിൽ എത്തിയത് . ആര്യ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സുകുമാറും അല്ലു അർജുനും ഒന്നിച്ച പുഷ്പ സൂപ്പർ ഹിറ്റായിരുന്നു. സിനിമയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. അല്ലു അർജുനോടൊപ്പം രശ്മിക മന്ദാനയും, ഫഹദ് ഫാസിലുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.

  അച്ഛനാവാൻ ഇനിയും കാത്തിരിക്കാൻ വയ്യെന്ന് രൺവീർ,സന്തോഷ വാർത്ത ഉടനെ എത്തും, സംഭാഷണം വൈറൽ

  കൂടാതെ സാമന്തയും ചിത്രത്തിൽ ഐറ്റം ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സമാന്ത ആടി തിമര്‍ത്ത 'ഊ അണ്‍ടവ ' എന്ന ഗാനം ഭാഷാ വ്യത്യാസമില്ലാതെയായിരുന്നു പ്രേക്ഷകർ നെഞ്ചിലേറ്റിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുന്നത് സാമന്തയുടെ 'ഊ അണ്‍ടവ ' എന്ന ഗാനമാണ്. തുടക്കത്തിൽ പാട്ടിനെ ചുറ്റിപ്പറ്റി വിമർശനങ്ങൾ ഉയർന്നുവെങ്കിലും പിന്നീട് ഇതൊക്ക അസ്തമിക്കുകയായിരുന്നു. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെയാണ് എല്ലാവരും ഗാനത്തിന് ചുവട് വയ്ക്കുന്നത്.

  ദിവസങ്ങള്‍ എണ്ണി തുടങ്ങി, 10 ദിവസം കഴിഞ്ഞാല്‍ അവന്‍ ട്രാപ്പില്‍, സന്തോഷവുമായി അനൂപും ഐശ്വര്യയും

  സമാന്തയുടെ ഐറ്റം ഗാനം ഹിറ്റായതോടെ രണ്ടാം ഭാഗത്തിൽ ദൈർഘ്യമേറിയ രംഗം കൊടുക്കണമെന്ന് ആരാഞ്ഞു കൊണ്ട് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. അത്രയധികം പ്രേക്ഷകരുടെ മനസ്സിൽ ഗാനം ഇടം പിടിച്ചിരുന്നു. ഇപ്പോഴിത സാമന്തയുടെ ആരാധകരെ അൽപം നിരാശപ്പെടുത്തുന്ന തരത്തിലുള്ള വാർത്തയാണ് പുറത്ത് വരുന്നത്. ടോളിവുഡ് മാധ്യമമാണ് സംവിധായകൻ സുകുമാറിനെ ഉദ്ധരിച്ച് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. രണ്ടാം ഭാഗത്തിൽ സാമന്ത ഉണ്ടാവില്ലെന്നാണ് സംവിധായകൻ പറയുന്നത്. നടിയുടെ ഐറ്റം ഡാൻസും ഉണ്ടാവില്ലെന്നും സുകുമാർ പറഞ്ഞതായി ടോളിവുഡ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു,

  കൂടാതെ സാമന്തയ്ക്ക് പകരം ബോളിവുഡിൽ നിന്നുള്ള നടിയെ ആയിരിക്കും പുഷ്പ ടുവിലെ ഐറ്റം ഗാനത്തിൽ പരിഗണിക്കുക എന്നും വാർത്തകൾ വരുന്നുണ്ട്. സമാന്തയ്ക്ക് പകരം മറ്റൊരു നടിയെ കൊണ്ടു വരാനാണ് സുകുമാരന്റെ തീരുമാനം.ബോളിവുഡില്‍ ചിത്രത്തിന് വന്‍ വരവേല്‍പ് കിട്ടിയ സാഹചര്യത്തില്‍ ഒരു ബോളിവുഡ് നടി വച്ച് രണ്ടാം ഭാഗത്ത് ഐറ്റം ഡാന്‍സ് ചെയ്യിപ്പിക്കാനാണ് സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദും സംവിധായകന്‍ സുകുമാരനും ആലോചിക്കുന്നത്. എന്നാൽ ഇത് ഒദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. പുഷ്പ ടുവിൽ സാമന്തയെ ഒഴിവാക്കിയത ആരാധകരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.

  അതേസമയം സാമന്തയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ മുൻഭർത്താവ് നാഗചൈതന്യയും കുടുംബവുമാണോ എന്നും ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഡിവോഴ്സിനെ തൊട്ട് പിന്നാലെയായിരുന്നു ‌ നടി ഐറ്റം ഗാനത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇത് നാഗ ചൈതന്യയേയും കുടുംബത്തേയും ഏറെ ചൊടിപ്പിച്ചതായും വാർത്തകൾ പ്രചരിച്ചിരുന്നു. നടിയുടെ ബോൾഡ് കഥാപാത്രങ്ങളാണ് വേർപിരിയലിലേയ്ക്ക് എത്തിച്ചതെന്നും വാർത്തകൾ വന്നിരുന്നു. കൂടാതെ ഒരു അഭിമുഖത്തിൽ നാഗ ചൈതന്യ സൂചിപ്പിക്കുകയും ചെയ്തിരുന്നു. വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ചോദിക്കുമ്പോഴായിരുന്നു നടന്റെ മറുപടി.

  ''എല്ലാത്താരം വേഷങ്ങളും കെട്ടിക്കാൻ പറ്റിയ ആളാണ് ഞാൻ. എന്നാൽ ഇത് തന്റെ കുടുംബത്തെയും ഞങ്ങളുടെ അഭിമാനത്തേയും ബാധിക്കരുത്.എന്റെ കുടുംബാംഗങ്ങൾക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള വേഷങ്ങൾ ഞാൻ സ്വീകരിക്കില്ലെന്നായിരുന്നു നടൻ ഉത്തരം നൽ‌കിയത്. ഇത് സാമന്തയ്ക്കുള്ള മറുപടിയാണോ എന്നും ആരാധകർ ചോദിച്ചിരുന്നു.

  മോശം കമന്റിട്ടയാളെ പറപ്പിച്ച് സാമന്ത | FilmiBeat Malayalam

  അല്ലു അര്‍ജുന്‍ നിര്‍ബന്ധിച്ചതു കൊണ്ട് മാത്രമാണ് ഐറ്റം നമ്പര്‍ ചെയ്തതെന്ന് സാമന്തയും അഭിമുഖത്തിൽ പറഞ്ഞിരുന്നു. . അല്ലു അര്‍ജുന്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ ആ ഗാനം ചെയ്യില്ലായിരുന്നു എന്നാണ് സാമന്ത പറയുന്നത്.തനിക്ക് പല ഇന്‍ഹിബിറ്റേഷന്‍സും ഉണ്ടായിരുന്നു. പാട്ട് എങ്ങിനെ പുറത്തു വരും എന്ന പേടിയും. പക്ഷെ അല്ലു അര്‍ജുന്‍ തന്നെ ഇരുത്തി, കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രോത്സാഹനം ഒന്ന് കൊണ്ട് മാത്രമാണ് ആ പാട്ട് ചെയ്തത്. അല്ലെങ്കില്‍ താന്‍ ചെയ്യില്ലായിരുന്നു എന്നും നട കൂട്ടിച്ചേർക്കുന്നു. സിനിമ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സാമന്ത ഈ ഗാനത്തില്‍ അഭിനയിച്ചത്. ഒന്നര കോടി രൂപയാണ് ഒരൊറ്റ ഗാനരംഗത്ത് അഭിനയിക്കുന്നതിന് വേണ്ടി പ്രതിഫലം വാങ്ങിയത്.

  Read more about: samantha akkineni samantha
  English summary
  Did Samantha Axed From Pusha Second Part? Here's What The latest Update From Tollywood,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X