For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുതിച്ചുയരുന്ന താരമൂല്യം, ഒപ്പം പിടിച്ച് സമ്പത്തും; സമാന്തയുടെ സ്വത്ത് വിവരം

  |

  തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. തമിഴിലേയും തെലുങ്കിലേയും നിരവധി ഹിറ്റുകളിലെ നായികയായ സമാന്ത ഈയ്യടുത്ത് ഹിന്ദിയിലും സാന്നിധ്യം അറിയിച്ചിരുന്നു. ദ ഫാമിലി മാന്‍ സീസണ്‍ ടുവിലെ നെഗറ്റീവ് വേഷത്തിലൂടെയാണ് സമാന്ത ഹിന്ദിയിലെത്തുന്നത്. സീരീസിലെ പ്രകടനം വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടിരുന്നു. ഇതോടെ സമാന്തയുടെ താരമൂല്യവും വര്‍ധിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും താരമാണ് സമാന്ത. താരത്തിന് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. തന്റെ സിനിമകളുടെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും ജീവിതത്തിലെ സുന്ദര നിമിഷങ്ങളുമെല്ലാം സമാന്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

  മോഡലിംഗിലൂടെയാണ് സമാന്ത സിനിമയിലെത്തുന്നത്. പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയായി വളരുകയായിരുന്നു സമാന്ത. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ നായികമാരില്‍ ഒരാളാണ് സമാന്ത. തന്റെ സമ്പത്തു കൊണ്ടും മറ്റ് നടിമാരേക്കാള്‍ ഒരുപാട് മുകളിലാണ് സമാന്ത. തന്റെ സിനിമകളില്‍ നിന്നും മാത്രമല്ല സോഷ്യല്‍ മീഡിയ പ്രൊമോഷനിലൂടേയും പരസ്യ ചിത്രങ്ങളിലൂടേയും മറ്റുമായി വലിയ വരുമാനം തന്നെ സമാന്ത സ്വന്തമാക്കുന്നുണ്ട്. നിലവില്‍ സമാന്തയുടെ പ്രതിഫലം മൂന്ന് കോടിയാണ്. മറ്റ് മേഖലകളില്‍ നിന്നും സമാന്ത ഒരു മാസം 25 ലക്ഷം വരെ നേടുന്നുമുണ്ട്. സിഎ നോളജിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021 ല്‍ സമാന്തയുടെ സമ്പത്ത് 80 കോടി രൂപ വിലമതിക്കുന്നതാണ്.

  ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ അന്നപൂര്‍ണ സ്റ്റുഡിയോസില്‍ വലിയൊരു ഡിസൈനര്‍ വീടും സമാന്തയുടെ പേരിലുണ്ട്. പിന്നാലെ രാജ്യത്തിന്റെ പല ഭാഗത്തുമായി റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളും സമാന്തയുടേതായുണ്ട്. അതേസമയം വണ്ടികളോട് വലിയ താല്‍പര്യമുള്ളയാളല്ല സമാന്ത. ബിഎംഡബ്ല്യു 3 സീരീസ്, ബിഎംഡബ്ല്യു എക്‌സ് 5, ജാഗ്വര്‍ എക്‌സ്എഫ്ആര്‍ എന്നിവയാണ് സമാന്തയുടെ പക്കലുകള്‍ കാറുകള്‍. നേരത്തെ നടന്‍ നാഗ ചൈതന്യയുമായുള്ള വിവാഹ മോചനം നടക്കുമ്പോള്‍ സമാന്തയ്ക്ക് ജീവനാംശമായി 200 കോടി ലഭിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കി സമാന്ത തന്നെ രംഗത്ത് എത്തുകയായിരുന്നു.

  മോഡലിംഗിലൂടെയാണ് സമാന്ത സിനിമയിലെത്തുന്നത്. സമാന്ത രൂത്ത് പ്രഭു എന്നാണ് പൂര്‍ണ പേര്. വിവാഹ ശേഷം ഇത് സമാന്ത അക്കിനേനിയായി മാറ്റിയെങ്കിലും വിവാഹ മോചനത്തിന് പിന്നാലെ തന്റെ പഴയ പേരിലേക്ക് സമാന്ത മടങ്ങുകയായിരുന്നു. താരത്തിന്റെ സോഷ്യല്‍ മീഡിയയിലെ പേരുമാറ്റം വലിയ വാര്‍ത്തയായിരുന്നു. തമിഴിലൂടെയായിരുന്നു സമാന്തയുടെ അരങ്ങേറ്റം. വിണ്ണൈതാണ്ടി വരുവായയിലെ അതിഥി വേഷത്തിലൂടെയാണ് സമാന്ത ആദ്യമായി സിനിമയിലെത്തുന്നത്. പിന്നീട് യേ മായ ചേസാ എന്ന പേരില്‍ ഈ ചിത്രം തെലുങ്കില്‍ ഇറങ്ങിയപ്പോള്‍ സമാന്തയായിരുന്നു നായിക. ഇതാണ് സമാന്തയുടെ ആദ്യ തെലുങ്ക് ചിത്രം. ചിത്രത്തിലൂടെ മികച്ച പുതുമുഖത്തിനുള്ള ഫിലിംഫെയറും സമാന്തയെ തേടിയെത്തി. ചിത്രത്തിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു സമാന്ത.

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  ദുക്കുഡു, ഈഗ, നീതാനെ എന്‍ പൊന്‍ വസന്തം, അഞ്ജാന്‍, രാമയ്യ വാസ്തവയ്യ, കത്തി, സണ്‍ ഓഫ് സത്യമൂര്‍ത്തി, തെറി, ജനത ഗ്യാരേജ്, മഹാനടി,യു ടേണ്‍, സൂപ്പര്‍ ഡീലക്‌സ്, ഓ ബേബി, ജാനു, തുടങ്ങി നിരവധി ഹിറ്റുകളില്‍ അഭിനയിച്ചു. ഇതിനിടെ നടന്‍ നാഗ ചൈതന്യയുമായി പ്രണയത്തിലായ സമാന്ത 2017 ല്‍ നാഗ ചൈതന്യയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ തങ്ങലുടെ നാലാം വിവാഹ വാര്‍ഷികത്തിന് നാല് ദിവസം മാത്രം ബാക്കി നില്‍ക്കെ കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് സമാന്തയും നാഗ ചൈതന്യയും പിരിയുകയായിരുന്നു. എന്താണ് വിവാഹ മോചനത്തിന്റെ കാരണം എന്നത് താരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. സമീപകാലത്തെ ഏറ്റവും വലിയ വാര്‍ത്തകളിലൊന്നായിരുന്നു സമാന്തയുടേയും നാഗ ചൈതന്യയുടേയും വിവാഹ മോചനം.

  Read more about: samantha
  English summary
  Did You Know Samantha Earns Rs 25 Lakhs Monthly And Her Net Worth Is Rs 80 Crores
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X