For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭർത്താവിനെ കുറിച്ചുള്ള ഓര്‍മ്മകളൊന്നും വേണ്ട; വിവാഹത്തിൻ്റെയും ഹണിമൂണിൻ്റെയും ചിത്രങ്ങൾ ഒഴിവാക്കി സാമന്ത

  |

  നാലാമത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് സാമന്ത അക്കിനേനിയും നാഗചൈതന്യയും വേര്‍പിരിയുന്നത്. മാസങ്ങളായി പ്രചരിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമം നല്‍കി കൊണ്ട് വേര്‍പിരിയല്‍ വാര്‍ത്ത ഔദ്യോഗികമായി തന്നെ താരങ്ങള്‍ അറിയിച്ചു. എന്നിട്ടും ഇരുവരെയും സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം. നാഗചൈതന്യയുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടാവുന്നില്ലെങ്കിലും സാമന്ത ചില വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വരാറുണ്ട്.

  പാർട്ടി വെയറിൽ നടി പ്രിയങ്ക അരുൾ മോഹൻ, അതീവ സുന്ദരിയായെന്ന് ആരാധകരും

  ഇതോടെ സാമന്തയെ കുറ്റം പറഞ്ഞുള്ള പ്രചരണങ്ങളും ശക്തമായി. വിവാഹമോചനത്തെ കുറിച്ചും നടിയുടെ മറ്റ് ബന്ധങ്ങളുമൊക്കെ ചര്‍ച്ചയായി തുടങ്ങി. നിരന്തരം തന്റെ പേരില്‍ ഉയരുന്ന അഭ്യൂഹങ്ങള്‍ക്കെതിരെ നടി ശക്തമായി പ്രതികരിക്കുകയും ചെയ്തു. ഇപ്പോഴിതാ നാഗയെ കുറിച്ചുള്ള എല്ലാ ഓര്‍മ്മകളും വേണ്ടെന്ന് വെക്കാന്‍ സാമന്ത ഒരുങ്ങുകയാണെന്നാണ് അറിയുന്നത്. സമാനമായ രീതിയിലുള്ള ചില റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ആഴ്ചകളിലും പ്രചരിച്ചിരുന്നു.

  പത്ത് വര്‍ഷത്തോളം നീണ്ട പ്രണയത്തിനും നാല് വര്‍ഷത്തെ ദാമ്പത്യത്തിനുമാണ് നടി സാമന്ത രുത്പ്രഭുവും നാഗചൈതന്യയും അവാസനം കുറിച്ചത്. വിവാഹത്തിന് ശേഷമാണ് ഇരുവരും സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമായത്. ഹണിമൂണ്‍ യാത്രകളും കുടുംബമായി താമസിക്കാന്‍ തുടങ്ങിയപ്പോഴുള്ള സന്തോഷങ്ങളുമൊക്കെ ആരാധകര്‍ക്ക് മുന്നില്‍ രണ്ടാളും തുറന്ന് കാണിച്ചു. കഴിഞ്ഞ വര്‍ഷം റാണ ദഗ്ഗുപതിയുടെ വിവാഹത്തിന് ദമ്പതിമാര്‍ ഒരുമിച്ച് പോയിരുന്നു. ശേഷം വാലന്റൈന്‍സ് ദിനത്തിലും ഈ വര്‍ഷത്തെ ന്യൂയര്‍ ആഘോഷം വരെ കാര്യങ്ങളെല്ലാം മനോഹരമായി പോയി.

  വിവാഹമോചിതര്‍ ആവുകയാണെന്ന് പ്രഖ്യാപിക്കുന്നത് വരെ താരങ്ങള്‍ ക്യൂട്ട് ദമ്പതിമാരായി തന്നെ ജീവിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് മുതലാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുടെ തുടക്കമെന്നത് ഇതില്‍ നിന്നും വ്യക്തമാവും. ഏറ്റവുമൊടുവില്‍ ജൂലൈ മാസം വരെ താരങ്ങള്‍ക്കിടയില്‍ വലിയ കുഴപ്പമില്ലായിരുന്നു. ജൂലൈയില്‍ നാഗ ചൈതന്യയുടെ സിനിമാ സെറ്റില്‍ നിന്നുള്ള ഫോട്ടോ സാമന്തയെ ടാഗ് ചെയ്തിരുന്നു. നടിയത് സ്വീകരിക്കുകയും ചെയ്തു. പക്ഷേ ഇപ്പോള്‍ അതെല്ലാം അപ്രതീക്ഷമായിരിക്കുകയാണ്.

  സ്വര്‍ണക്കല്ല് കളഞ്ഞ് കാക്ക പൊന്നിന് പിന്നാലെ പോയി; ഭാര്യയാണ് ശരിയെന്ന് മനസിലാക്കി കുടുംബവിളക്കിലെ സിദ്ധാർഥ്

  അത് മാത്രമല്ല നാഗചൈതന്യയ്ക്ക് ഒപ്പമുള്ള എല്ലാ ഓര്‍മ്മകളും സാമന്ത വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചതായിട്ടാണ് അറിയുന്നത്. നടി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച നാഗയുടെ ഒരുവിധം ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇരുവരുടെയും കല്യാണം മുതല്‍ അവധി ആഘോഷങ്ങളുടെയും ഹണിമൂണ്‍ യാത്രകളുടെയും അടക്കം എണ്‍പതോളം ചിത്രങ്ങള്‍ സാമന്ത ഇല്ലാതാക്കി. താരങ്ങളുടെ ഏറ്റവും മനോഹര നിമിഷങ്ങളാണ് ഈ ചിത്രങ്ങളിലൂടെ ഇല്ലാതായത്. നിലവില്‍ വളര്‍ത്ത് നായയെ എടുത്ത് നില്‍ക്കുന്ന നാഗയുടെ ചിത്രങ്ങളും കൂട്ടുകാര്‍ക്കൊപ്പം ഒരുമിച്ചുള്ള ഗ്രൂപ്പ് ഫോട്ടോയുമാണ് അവശേഷിക്കുന്നത്.

  സെറ്റിൽ എല്ലാവരും വിചിത്രമായി പെരുമാറി, മോർഫ് ചിത്രം സൃഷ്ടിച്ച പ്രശ്നത്തെ കുറിച്ച് ദുൽഖറിന്റെ നായിക

  ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

  ആംസ്റ്റര്‍ഡാമിലേക്കുള്ള യാത്ര, റാണ ദഗ്ഗുപതിയുടെ വിവാഹം, ക്രിസ്തുമസ് ആഘോഷങ്ങള്‍, സ്‌പെയിനിലേക്കുള്ള യാത്ര തുടങ്ങി മുന്‍പ് തരംഗമാക്കിയ ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്ത് കഴിഞ്ഞു. നിലവില്‍ നാഗയുടെ മൂന്ന് ചിത്രങ്ങളാണ് നടിയുടെ പേജിലുള്ളത്. അതേ സമയം ഇക്കാര്യത്തില്‍ നാഗ മറ്റൊരു തീരുമാനവും എടുത്തിട്ടില്ല. സാമന്തയുടെ കൂടെ ഉണ്ടായിരുന്നപ്പോഴുള്ള എല്ലാ ചിത്രങ്ങളും താരത്തിന്റെ പേജില്‍ അവശേഷിക്കുകയാണ്. താരങ്ങള്‍ക്ക് ഇനിയും യോജിക്കാനുള്ള അവസരം ഉണ്ടെന്ന് കരുതി ഇരുന്ന ആരാധകര്‍ക്കെല്ലാം കനത്ത തിരിച്ചടിയാണ് നടി നല്‍കിയിരിക്കുന്നത്.

  English summary
  Finally Samantha Deleted Her All Photos With Ex-husband Naga Chaitanya On Instagram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X