For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കിങ് ഖാനൊപ്പമുള്ള സിനിമ സാമന്ത വേണ്ടെന്ന് വെച്ചതിന് പിന്നിൽ? ആ നറുക്ക് വീണത് നയൻസിന്

  |

  ഏഴ് വർഷത്തെ പ്രണയത്തിനും നാല് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിനും ശേഷമാണ് നാ​ഗചൈതന്യ-സാമന്ത ജോഡികൾ വേർപിരിഞ്ഞത്. ഇപ്പോവും ഇരുവരും വേർപിരിയാനുള്ള കാരണത്തെ കുറിച്ച് ആർക്കും അറിവില്ല. സിനിമകളിൽ ബോൾഡ് സീനുകളിൽ സാമന്ത പ്രത്യക്ഷപ്പെടുന്നത് അക്കിനേനി കുടുംബം പ്രോത്സാഹിപ്പിക്കാത്തതാണ് ഇരുവരുടേയും വേർപിരിയലിലേക്ക് വഴിവെച്ചത് എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം ഇരുവരും തമ്മിൽ കുഞ്ഞുണ്ടാകുന്നത് സംബന്ധിച്ച് തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നുവെന്നുമാണ് താരങ്ങളുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

  Also Read: 'വൺ ലൈൻ സ്റ്റോറി കേട്ടപ്പോഴെ ത്രില്ലിലായിരുന്നു', വീണയാകാൻ തീരുമാനിച്ചതിനെ കുറിച്ച് മൃദുല വിജയ്

  തമിഴ് സൂപ്പർ സംവിധായകൻ അറ്റ്ലി പുതിയ സിനിമ ഒരുക്കുന്നത് ബോളിവുഡ് കിങ് ഖാൻ ഷാരൂഖാനുമായി ചേർന്നാണ്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ നടക്കുന്ന വേളയിൽ നായികയാകാൻ ആവശ്യപ്പെട്ട് സാമന്തയെയാണ് അറ്റ്ലി ആദ്യം സമീപിച്ചത് എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ എന്നാൾ സാമും നാ​ഗചൈതന്യയും ഒരു ക‍ുഞ്ഞിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നതിനാൽ ആ അവസരം വേണ്ടെന്ന് വെച്ചതായാണ് തെന്നിന്ത്യയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇതോടെയാണ് അറ്റ്ലി നായൻതാരയെ ഈ നായിക വേഷത്തിലേക്ക് പരി​ഗണിച്ചതും സംസാരിച്ച് കരാർ ഉറപ്പിച്ചതും.

  Also Read: 'അന്ന് പൊട്ടന് നൂറുകോടി അടിച്ച അവസ്ഥ, ഇന്ന് ഒരു വിമാനമെങ്കിലും കാണാൻ കൊതിയാ'-കോട്ടയം നസീർ

  തെലുങ്ക് സിനിമകളിലൂടെയാണ് സാമന്ത സിനിമാ ജീവിതം ആരംഭിച്ചതെങ്കിലും സാമന്തയെ തെന്നിന്ത്യയിൽ കൂടുതൽ പ്രശസ്തയാക്കിയത് തമിഴ് സിനിമകളാണ്. അതിൽ വിജയിക്കൊപ്പം താരം എത്തിയ തെരി, മെർസൽ എന്നിവ വലിയ ഹിറ്റുമായിരുന്നു. ഈ രണ്ട് സിനിമകളും സംവിധാനം ചെയ്തത് അറ്റ്ലിയാണ്. അതിനാൽ തന്നെ അറ്റ്ലിയുമായി വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട് സാമന്ത. ലയൺ എന്ന താത്ക്കാലിക പേരിലാണ് ഷാരൂഖിന്റെ അറ്റ്ലി സിനിമ ഇപ്പോൾ അറിയപ്പെടുന്നത്.

  മകൻ ആര്യൻഖാന്റെ അറസ്റ്റിന് ശേഷം എല്ലാ സിനിമാ തിരക്കുകളിൽ നിന്നും വിട്ട് മകനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഷാരൂഖ് ഖാൻ. അതിനാൻ ഇപ്പോൾ അറ്റ്ലി ചിത്രവുമായി ബന്ധപ്പെട്ട് സഹകരിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. കോലാഹലങ്ങൾ കെട്ടടങ്ങിയ ശേഷം അദ്ദേഹം ഉടൻ തന്നെ അറ്റ്ലി സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്. ഈ സിനിമയിൽ ഡബിൾ റോളിലാണ് ഷാരൂഖ് എത്തുന്നത്. കഴിഞ്ഞ മാസം ചിത്രത്തിൻെ പൂനെ ഷെഡ്യൂൾ ഷാരൂഖ് പൂർത്തിയാക്കിയിരുന്നു. മുംബൈ ഫിലിംസിറ്റിയിൽ വെച്ച് ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങളും ചിത്രീകരിച്ചിരുന്നു. ഒക്ടോബർ 3 മുതൽ സൗത്ത് മുംബൈയിൽ ഒരാഴ്ചയോളം സിനിമയുടെ മറ്റുഭാ​ഗങ്ങളുടെ ഷൂട്ട് നടക്കേണ്ടതായിരുന്നു. എന്നാൽ കിങ് ഖാന്റെ അഭാവമുള്ളതിനാൽ ആ രം​ഗങ്ങളുടെ ചിത്രീകരണം നീട്ടിവെച്ചിരിക്കുകയാണ്.

  Sidharth's cryptic post on Samantha get backlash from published

  തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ഒരുപാട് സിനിമകൾ നയൻസിന്റേതായി പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ബോളിവുഡിലേക്ക് ചുവടുവെക്കാൻ പോകുന്നത്. നയൻസിന്റെ ആദ്യ സിനിമ തന്നെ കിങ് ഖാനൊപ്പമായതിനാൽ ആരാധകരും ത്രില്ലിലാണ്. വെറും നാല് സിനിമകൾ മാത്രം ചെയ്ത് സൗത്ത് ഇന്ത്യയിലെ പ്രശസ്തരായ സംവിധായകർക്കൊപ്പം തന്റെ പേര് കൂടി ചേർത്ത് വെച്ച സംവിധായകനാണ് അറ്റ്ലി. ആദ്യ സിനിമയിൽ നയൻതാരയും ആര്യയുമായിരുന്നു നായകനും നായികയുമെങ്കിൽ പിന്നീട് പിറന്ന മൂന്ന് സിനിമകളിലും ദളപതി വിജയ് ആയിരുന്നു അറ്റ്ലിയുടെ നായകൻ. നയന്‍താരയേയും ഷാരൂഖ് ഖാനേയും കൂടാതെ പ്രിയാമണി, യോഗി ബാബു, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകനായി എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച കലാകാരന്മാരാണ് അറ്റ്ലി ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നത് എന്നതുകൊണ്ട് തന്നെ ആരാധകരും ആവേശത്തിലാണ്.

  English summary
  Is This The Reason Samantha turn down the film with King Khan? Latest Reports
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X