For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണ സാരി സാമന്ത തിരികെ കൊടുക്കാനുള്ള കാരണം ഇതാണ്; ആ സാരിയ്ക്ക് ഒരു പ്രത്യേകതയുണ്ട്....

  |

  സാമന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹമോചനം ഇനിയും അംഗീകരിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. നാലാം വിവാഹവാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴായിരുന്നു വിവാഹമേചനെ കുറിച്ച് ഔദ്യോഗികമായി താരങ്ങള്‍ വെളിപ്പെടുത്തിയത്. ഇത് ഏറെ വേദനയോടെയാണ് പ്രേക്ഷകരും സിനിമ ലോകവും ശ്രവിച്ചത്. ദീര്‍ഘ നാളത്തെ ബന്ധമായിരുന്നു ഇരുവരും അവസാനിപ്പിച്ചത്.

  ആദ്യമായി സംസാരിക്കുന്ന ഫിലിംസ്റ്റാര്‍ ചാക്കോച്ചനാണ്; ആ പഴയ കാലത്തെ കുറച്ച് ഷൈന്‍ ടോം

  വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ തന്നെ താരങ്ങളുടെ ഡിവോഴ്‌സ് വാര്‍ത്ത ചാര്‍ച്ചയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നാഗചൈതന്യയുടെ കുടുംബ പേര് ഒഴിവാക്കിയതിന് പിന്നാലെയായിരുന്നു വിവാഹമോചനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കൂടാതെ അന്ന് പങ്കുവെച്ച സാമന്തയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പലതും വേര്‍പിരിയലിനെ സൂചിപ്പിക്കുന്നതായിരുന്നു. എന്നാല്‍ ആദ്യമൊന്നും വിവാഹമോചനത്തെ കുറിച്ച് നടി പ്രതികരിച്ചികരുന്നില്ല. നാഗചൈതന്യയും മൗനം പാലിച്ചിരുന്നു. ചായിയുടെ പുതിയ സിനമ റിലീസ് ചെയ്തതിന് ശേഷമായിരുന്നു വേര്‍പിരിയുന്ന കാര്യം താരങ്ങള്‍ വെളിപ്പെടുത്തിയത്. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമായിരുന്നു ഇത്.

  മമ്മൂട്ടിയുടെ സൗന്ദര്യം ഏത് ആങ്കിളിലാണ്; ഭീഷ്മപര്‍വ്വത്തിന്റെ ഛായഗ്രാഹകന്‍ ആനന്ദ് പറയുന്നു

  കോമണ്‍ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. പരസ്പരം ബഹുമാനിക്കുന്ന താരത്തിലുള്ള വാക്കുകളായിരുന്നു കുറിപ്പിലെ ഉള്ളടക്കം. 'ഞങ്ങളുടെ എല്ലാ സുമനസ്സുകള്‍ക്കും. ഒരുപാട് ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങള്‍ക്കിടയില്‍ എല്ലായിപ്പോഴും ഒരു പ്രത്യേക ബന്ധം നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും അഭ്യര്‍ത്ഥിക്കുന്നു'' എന്നായിരുന്നു താരങ്ങളുടെ കുറിപ്പ്. ഇതിന് ശേഷം സാമന്തയ്ക്ക നേരെ നിരവധിവിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു.

  തുടക്കകാലത്ത് ബന്ധം വേര്‍പിരിഞ്ഞതുമായി ബന്ധപ്പെട്ട് മൗനം പാലിക്കുകയായിരുന്നു നാഗചതൈന്യയും കുടുംബവും. സോഷ്യല്‍ മീഡിയയിലും നടന്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. പിന്നീട് മാസങ്ങള്‍ക്ക് ശേഷമാണ് വേര്‍പിരിയലിനെ കുറിച്ചും മറ്റും പ്രതികരിച്ചത്. സിനിമ പ്രമോഷന് എത്തിയപ്പോഴാണ നടന്‍ ആദ്യമായി വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത്. വളരെ പക്വതയായിട്ടായിരുന്നു സംസാരിച്ചത്. രണ്ടുപേരുടെയും നല്ലതിന് വേണ്ടിയാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. സമാന്ത സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിലെ മികച്ച തീരുമാനമാണ് ഇതെന്നും താരം പറഞ്ഞിരുന്നു.നാഗാര്‍ജുനയും മകന്റെ വിവാഹമോചനത്തെ കുറിച്ച് സംസാരിച്ചിരുന്നു.

  വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ സാമന്ത സോഷ്യല്‍ മീഡിയയില്‍ നിന്ന് ചിത്രങ്ങള്‍ ഒഴിവാക്കിയിരുന്നു. പഴയ ഓര്‍മകള്‍ ഒന്നും തന്നെ വേണ്ട എന്ന തീരുമാനത്തിലാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഡിലീറ്റ ചെയ്തത്. കൂടാതെ വിവാഹ സാരിയും തിരികെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇപ്പോഴിത നടി വിവാഹസാരി തിരികെ ഏല്‍പ്പിക്കാനുള്ള കാരണം പുറത്ത് വന്നിട്ടുണ്ട്. സാമന്തയുടെ സുഹൃത്തിനെ ഉദ്ധരിച്ച് ഇന്ത്യടുഡെയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. വിവാഹദിനത്തില്‍ സാം ധരിച്ചത് നാഗചൈതന്യയുടെ മുത്തശ്ശിയുടെ സാരിയായിരുന്നു. കുടുംബത്തിന്റേതായി ഒന്നും സൂക്ഷിക്കാ താരം ആഗ്രഹിക്കുന്നില്ല.അതിനാല്‍ ആണ് സാരി തിരികെ നല്‍കിയത് എന്നാണ് വാര്‍ത്ത പുറത്ത് വരുന്നത്. സാരി ത്‌ര്ികെ നല്‍കുന്നു എന്ന വാര്‍ത്ത നേരെ പ്രചരിച്ചിരുന്നു,

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  ഗൗതം മേനോന്‍ ചിത്രം യേ മായ ചേസുവേ എന്ന തെലുങ്ക് സിനിമയിലൂടെയാണ് സമാന്തയും നാഗ ചൈതന്യയും പ്രണയത്തിലായത്. നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2017ല്‍ ആണ് ഇരുവരും വിവാഹിതരാവുന്നത്. ഹിന്ദു -ക്രിസ്ത്യന്‍ മത വിശ്വാസ പ്രകാരമായിരുന്നു വിവാഹം നടന്നത്. 11 വര്‍ഷത്തെ ബന്ധമായിരുന്നു ഇരുവരും മാസങ്ങള്‍ക്ക് മുന്‍പ് അവസാനിപ്പിച്ചത്. എന്നാല്‍ ഇതുവരെ വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. കരിയര്‍ സംബന്ധമായ പ്രശ്നമാണ് വേര്‍പിരിയലിന് കാരണമെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്. വിവാഹമോചനത്തിന് ശേഷം കരിയറില്‍ സജീവമായിരിക്കുകയാണ് സാമന്തയും നാഗചൈതന്യയും.

  English summary
  Is This The Reason Why Samantha Returns Her Wedding Saree Post Her Seperation From Naga Chaitanya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X