For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആഴക്കടലില്‍ ഹണിമൂണ്‍ ആഘോഷം, പ്രണയാര്‍ദ്ര നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍

  |

  തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരസുന്ദരിമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായിട്ടാണ് നടി സിനിമയില്‍ തിളങ്ങിയത്. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം നിരവധി സിനിമകളില്‍ കാജല്‍ അഭിനയിച്ചിരുന്നു. അടുത്തിടെ സിനിമാ തിരക്കുകള്‍ക്കിടെയുളള നടിയുടെ വിവാഹ വാര്‍ത്ത ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. അടുത്ത സുഹൃത്തായിരുന്ന ഗൗതം കിച്ച്‌ലുവാണ് നടിയെ ജീവിത സഖിയാക്കിയത്.

  കാജലിന്റെ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 30നാണ് നടിയുടെ വിവാഹം നടന്നത്. മുംബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

  കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടുനടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ കാജലും തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു. വധുവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകവും ആരാധകരും ഒന്നങ്കം സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. താന്‍ വിവാഹിതയാകുന്നുവെന്ന വിവരം ഇന്‍സ്റ്റഗ്രാം പേജിലൂടെ കാജല്‍ തന്നെയാണ് അറിയിച്ചിരുന്നത്.

  ഗൗതമിനൊപ്പമുളള ചിത്രങ്ങള്‍ വിവാഹത്തിന് മുന്‍പും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു കാജല്‍. നടിയുടെ വിവാഹ ആഘോഷങ്ങള്‍ ഒക്‌ടോബര്‍ ആദ്യ ആഴ്ച മുതല്‍ തന്നെ ആരംഭിച്ചിരുന്നു. വിവാഹത്തോടനുബന്ധിച്ച് ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിയും ഹല്‍ദി ചടങ്ങുമെല്ലാം നടിയുടെതായി നടന്നിരുന്നു. വീഡിയോകളില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ആടിയും പാടിയും കളിക്കുന്ന കാജലിനെ കാണിച്ചിരുന്നു.

  ബിസിനസ് മാനും ഇന്റീരിയര്‍ ഡിസൈനറുമാണ് കാജലിന്റെ വരനായ ഗൗതം. കഴിഞ്ഞ് രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്തിടെ ഇരുവരും പുതിയ വീട്ടിലേക്ക് താമസം മാറിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞിരുന്നു.

  അതേസമയം വിവാഹത്തിന് പിന്നാലെ ഹണിമൂണിനായി മാലിദ്വീപിലേക്കാണ് കാജലും ഗൗതമും പോയത്. ഹണിമൂണിനിടെയുളള ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇത്തവണ ആഴക്കടലില്‍ നിന്ന് എടുത്ത പ്രണയാര്‍ദ്ര നിമിഷങ്ങളുടെ ചിത്രങ്ങളാണ് കാജല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നത്. ഹണിമൂണ്‍ ആഘോഷത്തിന്റെതായി പുറത്തിറങ്ങിയ എറ്റവും പുതിയ ചിത്രങ്ങളാണ് കാജലിന്റെതായി പുറത്തിറങ്ങിയിരിക്കുന്നത്.

  പ്രതികരണവുമായി ക്യാമറാമാൻ | filmibeat Malayalam

  നീന്തല്‍ വസ്ത്രങ്ങളും ഉപകരണങ്ങളും അണിഞ്ഞ് കടലിന്റെ ആഴങ്ങളില്‍ ഗൗതമിനൊപ്പം ഉല്ലസിക്കുന്ന കാജലിനെ ചിത്രങ്ങളില്‍ കാണാം. അതേസമയം തെന്നിന്ത്യന്‍ സിനിമയിലാണ് തിളങ്ങിയതെങ്കിലും മുംബൈ സ്വദേശിനിയാണ് കാജല്‍. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലാണ് നടി കൂടുതല്‍ സജീവമായിരുന്നത്. 2004ല്‍ പുറത്തിറങ്ങിയ ക്യൂം ഹോ ഗയാ നാ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തിയത്. തുടര്‍ന്ന് നായികയായും സഹനടിയായുമൊക്കെ കാജല്‍ അഗര്‍വാള്‍ വിവിധ ഇന്‍ഡസ്ട്രികളിലായി തിളങ്ങിയിരുന്നു. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരസുന്ദരി പിന്നീട് തെന്നിന്ത്യന്‍ സിനിമാ ലോകത്താണ് കൂടുതല്‍ തിളങ്ങിയത്.

  Read more about: kajal aggarwal
  English summary
  Kajal Aggarwal shares her honeymoon romantic moments from malideep
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X