For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയെ ഉപേക്ഷിച്ചതാണ് എല്ലാത്തിനും കാരണം; നാഗ ചൈതന്യയ്ക്ക് പരാജയങ്ങള്‍ മാത്രമോ? റിപ്പോര്‍ട്ടിങ്ങനെ

  |

  സന്തോഷത്തോടെ കഴിഞ്ഞിരുന്ന താരകുടുംബമാണ് നടന്‍ നാഗ ചൈതന്യയുടെ. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്റെ ജീവിതത്തിലുണ്ടായത് തികച്ചും വേദന നിറഞ്ഞ കാര്യങ്ങളാണ്. വര്‍ഷങ്ങളോളം പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും ഭാര്യ സാമന്ത രുത്പ്രഭുവുമായി നടന്‍ വേര്‍പിരിഞ്ഞു. ഔദ്യോഗികമായി വിവാഹമോചനക്കാര്യം പുറത്ത് അറിയിച്ച താരങ്ങള്‍ പിന്നീട് അതിലൊരു വിശദീകരണം നല്‍കി കൊണ്ട് വന്നിരുന്നില്ല. സാമന്തയെ കുറിച്ചോ വിവാഹമോചനത്തെ കുറിച്ചോ യാതൊന്നും പറയാന്‍ നാഗ ആഗ്രഹിച്ചിരുന്നില്ല.

  ഏതെങ്കിലും പെണ്ണുങ്ങള്‍ക്ക് വിഷമമാവും എന്ന് കരുതി ബിഗ് ബോസ് ടൈറ്റില്‍ വേണ്ടാന്ന് വെക്കുമോ? റോബിനെതിരെ ആരാധകര്‍

  എങ്കിലും ഒരു തവണ മാത്രം അദ്ദേഹം പ്രതികരിച്ചിരുന്നു. രണ്ടാളും സന്തോഷത്തോടെ ഇരിക്കുന്നു. അതാണ് ആഗ്രഹിച്ചതെന്നും നടന്‍ പറഞ്ഞിരുന്നു. എന്നാല്‍ വിവാഹമോചനത്തിന് ശേഷം നാഗ ചൈതന്യയുടെ കരിയര്‍ അത്ര സുഖകരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല സാമന്ത കൈ നിറയെ സിനിമകളും മറ്റുമായി വിജയം കൈവരിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതേ പറ്റി പുറത്ത് വന്ന ചില റിപ്പോര്‍ട്ടുകളിങ്ങനെയാണ്...

   naga-chaitanya-

  നാഗ ചൈതന്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബംഗാര്‍രാജു വലിയ പ്രതീക്ഷകളുമായി എത്തിയ സിനിമയായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ റിലീസ് ചെയ്ത സിനിമ പ്രതീക്ഷിച്ചത് പോലെ വിജയിച്ചില്ല. ഇനി ഒന്നിലധികം പ്രൊജക്ടുകളുടെ ഭാഗമായി ചൈതന്യ എത്തും. എന്നാല്‍ പ്രേക്ഷകരെ ഒരുപോലെ ആകര്‍ഷിക്കാന്‍ ഈ സിനിമകള്‍ക്ക് സാധിക്കുമോ എന്നാണ് ചോദ്യം. ഹിന്ദിയില്‍ ഒരുക്കിയ ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രത്തില്‍ അദ്ദേഹം പ്രധാനപ്പെട്ടൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. എന്നാല്‍ ഈ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ഇപ്പോള്‍ വരുന്നില്ല എന്നതാണ് ശ്രദ്ധേയം.

  ഒടിടി യിലൂടെ ഒരു ഹൊറര്‍ ഷോ യുമായി താരം അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ നടന് കാര്യമായി പിന്തുണ ഇല്ലെന്നുള്ളത് സിനിമകളെ ബാധിക്കുമോ എന്നാണ് ആരാധകരുടെ സംശയം. മാത്രമല്ല വിവാഹമോചനവുമായി ഉയര്‍ന്ന് വന്ന വാര്‍ത്തകളും മറ്റുമൊക്കെ താരത്തിന്റെ ജീവിതത്തെ പലതരത്തിലും ബാധിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിലവില്‍ പൂര്‍ണമായും നിശബ്ദനായി കഴിയുകയാണ് നാഗ ചൈതന്യ. അദ്ദേഹം എങ്ങനെ ശക്തമായൊരു തിരിച്ച് വരവ് നടത്തും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

  ഞാന്‍ ഗര്‍ഭിണിയാവില്ല; കാമുകനോട് ഉപേക്ഷിച്ച് പോവാന്‍ പറഞ്ഞിട്ടും പോകുന്നില്ല, വേദനയോടെ നടി പായല്‍

   naga-chaitanya-

  എന്തായാലും സാമന്ത ജീവിതത്തില്‍ നിന്നും പോയത് നാഗ ചൈതന്യയുടെ ജീവിതത്തെ ശക്തമായി തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സിനിമകളുടെ കാര്യത്തിലും അല്ലാതെയുമായി വിജയങ്ങള്‍ നെയ്‌തെടുക്കുകയാണ് നടി സാമന്ത രുത്പ്രഭു. വിവാഹമോചനത്തിന് ശേഷം കോടികള്‍ പ്രതിഫലം വാങ്ങി സാമന്ത ഒരു ഐറ്റം ഡാന്‍സ് ചെയ്തിരുന്നു. അത് വലിയ നിരൂപക പ്രശംസ നേടുകയും ചെയ്തു. പിന്നീട് തമിഴിലും തെലുങ്കിലുമായി അനേകം സിനിമകളാണ് ഏറ്റെടുത്തിരിക്കുന്നത്.

  സുധീഷിനോട് തോന്നിയ അസൂയ അതായിരുന്നു; മോനിഷയുമായി അത്രയും അടുത്തു, ആ പോക്ക് സഹിക്കാന്‍ പറ്റില്ലെന്ന് സുധീഷ്

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  ഏറ്റവും പുതിയതായി തമിഴില്‍ വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത കാതുവക്കുലെ രണ്ട് കാതല്‍ എന്ന സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സാമന്തയ്ക്ക് പുറമേ നയന്‍താരയാണ് മറ്റൊരു നായിക. വിജയ് സേതുപതി നായകനായിട്ടെത്തുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ആദ്യ ദിവസങ്ങളില്‍ തന്നെ ലഭിച്ചിരിക്കുന്നത്. ഇതല്ലാതെ വേറെയും സിനിമകളുമായി കരിയര്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് സാമന്തയിപ്പോള്‍.

  English summary
  Laal Singh Chaddha Actor Naga Chaitanya Career DownFall After His Divorce With Samantha?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X