For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നടി സുസ്മിത സെന്നിനോട് ക്രഷായിരുന്നു, അത് അവരോട് തന്നെ പറയുകയും ചെയ്തിട്ടുണ്ട്'; വെളിപ്പെടുത്തി നാ​ഗചൈതന്യ!

  |

  തെലുങ്കിലെ വിലപിടിപ്പുള്ള നടന്മാരിൽ‌ ഒരാളാണ് നാ​ഗചൈതന്യ അക്കിനേനി. ലാൽ സിങ് ഛദ്ദയിലൂടെ ബോളിവുഡിലേക്കും അരങ്ങേറിയിരിക്കുകയാണ് നാ​ഗചൈതന്യ. ആമിർഖാനൊപ്പമാണ് നാ​ഗചൈതന്യ ലാൽ സിങ് ഛദ്ദയിൽ അഭിനയിച്ചിരിക്കുന്നത്.

  ഒപ്പം അഭിനയിക്കണമെന്ന് ആ​ഗ്രഹിക്കുന്ന നടിമാരുടെ വലിയൊരു ബക്കറ്റ് ലിസ്റ്റ് തന്നെ നാ​ഗചൈതന്യയുടെ കൈയ്യിലുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഒപ്പം അഭിനയിക്കണമെന്ന് താൻ ആഗ്രഹിക്കുന്ന നടിമാരെക്കുറിച്ച് താരം വെളിപ്പെടുത്തുകയും ചെയ്തു.

  Also Read: 'അബ്രാം ആര്യൻ ഖാന്റെ മകൻ, പുറത്തറിയാതിരിക്കാൻ ഷാരൂഖ് സ്വന്തം മകനാക്കി'; താരകുടുംബത്തെ അസ്വസ്ഥമാക്കിയ ​ഗോസിപ്പ്

  നിരവധി പേരുകൾ ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് നടിമാരുടെ പേരകൾ നാ​ഗചൈതന്യ പറ‍ഞ്ഞ് തുടങ്ങിയത്. ആലിയ ഭട്ട്, കരീന കപൂർ ഖാൻ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവരോടൊപ്പം പ്രവർത്തിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു.

  'എനിക്ക് ഒപ്പം അഭിനയിക്കണമെന്ന് ആ​ഗ്രഹമുള്ള നടിമാരുടെ വലിയൊരു ലിസ്റ്റ് തന്നെയുണ്ട്. അതിൽ ആദ്യത്തേത് ആലിയ ഭട്ടാണ്. അവരുടെ പ്രകടനങ്ങൾ എനിക്ക് ഇഷ്ടമാണ്. ശേഷം പ്രിയങ്ക ചോപ്ര, കരീന കപൂർ ഖാൻ എന്നിവർക്കൊപ്പം അഭിനയിക്കണമെന്നാണ് ആ​ഗ്രഹം. ഇനിയും പേരുകൾ ധാരാളമുണ്ട്.'

  Also Read: മറുപടി പറഞ്ഞ് മടുത്തെന്ന് തമന്ന, ഉടൻ തന്നെ വിവാഹിതനായ നടൻ കാർത്തി

  'ലിസ്റ്റ് നീണ്ടതാണ്. അതുപോലെ വളരെ സുന്ദരിയായി തോന്നിയിട്ടുള്ള നടിയാണ് കത്രീന കൈഫ്. അവർക്കൊപ്പം അഭിനയിക്കാൻ ആ​ഗ്രഹമുണ്ട്' അഭിമുഖത്തിനിടെ തന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷ് ആരായിരുന്നുവെന്നും നാ​ഗചൈതന്യ വെളിപ്പെടുത്തി.

  നടി സുസ്മിത സെന്നായിരുന്നു തന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷെന്നും ഒരിക്കൽ അവരെ കാണാൻ അവസരം കിട്ടിയപ്പോൾ ഈ കാര്യം അവരോട് പറഞ്ഞിരുന്നുവെന്നും നാ​ഗചൈതന്യ പറഞ്ഞു.

  2021ലാണ് നാ​ഗചൈതന്യ സാമന്തയുമായി വിവാഹമോചനം നടത്തിയത്. വർഷങ്ങളോളം നീണ്ട പ്രണയത്തിന് ശേഷം വിവാഹിതരായവർ നാല് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് വേർപിരിഞ്ഞത്.

  ആ വാർത്ത ആരാധകർക്കും സിനിമ മേഖലയ്ക്കും ഒന്നാകെ ഷോക്ക് നൽകിയ ഒന്നായിരുന്നു. അത്രത്തോളം പ്രണയിച്ച് സ്നേഹിച്ച് ജീവിച്ചിരുന്നവർ എന്തിന് വേർപിരിഞ്ഞുവെന്നാണ് എല്ലാവരും തിരക്കിയത്.

  വേർപിരിയലിന് ശേഷം രണ്ടുപേരും അവരുടെ കരിയറിൽ ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോവുകയാണ്. പുഷ്പയ്ക്കും ഫാമിലി മാൻ 2 സീരിസിനും ശേഷം സാമന്തയുടെ താരമൂല്യം കുത്തനെ ഉയർന്നു.

  പുഷ്പയിലെ സാമന്തയുടെ ഐറ്റം ഡാൻസ് വലിയ ഹിറ്റായിരുന്നു. അതേസമയം നാ​ഗചൈതന്യ ഇപ്പോൾ കുറുപ്പ് സിനിമയിൽ നായികയായി എത്തി ശ്ര​ദ്ധ നേടിയ ശോഭിത ധൂലിപാലയുമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ.

  പിങ്ക് വില്ല എന്ന ബിടൗൺ മാധ്യമത്തിലാണ് ശോഭത ധൂലിപാലയും നാഗചൈതന്യയും പ്രണയത്തിലാണെന്ന വാർത്ത ആദ്യം വരുന്നത്. ജൂബിലി ഹിൽസിലെ നാഗ ചൈതന്യയുടെ നിർമാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന വീട്ടിൽ ശോഭിത എത്തിയെന്നും മണിക്കൂറുകൾക്ക് ശേഷം ഇവുവരും ഒരു
  കാറിലാണ് തിരികെ മടങ്ങിയതെന്നുമായിരുന്നു വാർത്ത.

  മെയ് 31 ന് നടന്ന ശോഭിതയുടെ പിറന്നാൾ ആഘോഷത്തിൽ അടുത്ത സുഹൃത്തുക്കൾക്കൊപ്പം നാഗ ചൈതന്യയും എത്തിയിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

  Recommended Video

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  ആമിർ ഖാൻ നായകനായ സിനിമയാണ് ലാൽ സിങ് ഛദ്ദ. ടോം ഹാങ്ക്സ് ചിത്രം ഫോറസ്ററ് ഗമ്പിന്റെ ഇന്ത്യൻ റീമേക്കാണ് ലാൽ സിങ് ഛദ്ദ. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കരീന കപൂറാണ് നായികയായി അഭിനയിച്ചിരിക്കുന്നത്.

  ത്രീ ഇഡിയറ്റ്‌സ് എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ആമിര്‍ ഖാന്‍, കരീന കപൂര്‍ ജോഡികള്‍ ഒരുമിച്ച ചിത്രം കൂടിയാണ് ലാല്‍ സിങ് ഛദ്ദ. ചിത്രത്തില്‍ ആമിറിന്റെ അമ്മയുടെ വേഷത്തിലാണ് മോന സിങ് എത്തിയിരിക്കുന്നത്. വർഷങ്ങളുടെ പ്രയത്നത്തിന് ശേഷാണ് താൻ ലാൽ സിങ് ഛദ്ദ പൂർത്തികരിച്ചതെന്ന് ആമിർ ഖാൻ തന്നെ പറഞ്ഞിരുന്നു.

  Read more about: naga chaitanya
  English summary
  Laal Singh Chaddha Actor Naga Chaitanya Opens Up Sushmita Sen Is His First Celebrity Crush
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X