For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്നില്ലാത്ത ബഹളം ഇന്നെന്തിന്? നാഗാര്‍ജുനയുടെ വിവാഹമോചനവും സാമന്തയും നാഗ ചൈതന്യയും

  |

  ഒരു മാസത്തോളം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമെല്ലാം അവസാനം കുറിച്ചു കൊണ്ടാണ് തങ്ങള്‍ പിരിയുകയാണെന്ന വാര്‍ത്ത സാമന്തയും നാഗ ചൈതന്യയും പ്രഖ്യാപിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇരുവരും തങ്ങള്‍ പിരിയുകയാണെന്ന് അറിയിച്ചത്. വര്‍ഷങ്ങള്‍ പ്രണയിച്ച ശേഷമാണ് നാഗ ചൈതന്യയും സാമന്തയും 2017 ല്‍ വിവാഹിതരാകുന്നത്. ഒക്ടോബര്‍ ആറിന് ഇരുവരുടേയും വിവാഹത്തിന് നാല് വയസ് ആകാനിരിക്കെയായിരുന്നു വിവാഹ മോചനം. അതുകൊണ്ട് തന്നെ ആരാധകര്‍ ആകെ ഞെട്ടിക്കുന്നതായിരുന്നു വാര്‍ത്ത.

  സാരിയിൽ സുന്ദരിയായി അമേയ, ചിത്രങ്ങൾ കാണം

  വിവാഹ ബന്ധം അവസാനിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ എന്തുകൊണ്ടാണ് ഇരുവരും പിരിഞ്ഞതെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍. പല കാരണങ്ങളും ഇതിനോടം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സാമന്തയോ നാഗ ചൈതന്യയോ റിപ്പോര്‍ട്ടുകളോടൊന്നും പ്രതികരിച്ചിട്ടില്ല. ഇതിനിടെ സാമന്തയ്‌ക്കെതിരെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് എത്തുകയും ചെയ്തു.

  സാമന്തയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പലരും രംഗത്ത് എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടിയും ബിജെപി നേതാവുമായ മാധവി ലത. സാമന്തയ്‌ക്കെതിരെ തിരിയരുതെന്നും സാമന്ത നല്ല മനസിന് ഉടമയാണെന്ന് മറക്കരുതെന്നുമാണ് മാധവി പറഞ്ഞത്. ഫെയ്‌സ്ബക്ക് ലൈവ് ചാറ്റിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം. സാമന്തയ്‌ക്കെതിരെ വിമര്‍ശനം ഉയരാന്‍ കാരണം സാമന്ത പ്രശസ്തയായ നടിയായത് കൊണ്ടാണെന്നും മാധവി പറഞ്ഞു.

  നേരത്തെ നാഗ ചൈതന്യയുടെ പിതാവ് നാഗാര്‍ജുന തന്റെ ആദ്യത്തെ ഭാര്യയായ ലക്ഷ്മിയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചപ്പോള്‍ ഇതുപോലെ വിമര്‍ശനങ്ങളോ ചര്‍ച്ചകളോ ഉണ്ടായിരുന്നില്ല. അതിന്റെ കാരണം അവര്‍ സാമന്തയെ പോലെ പ്രശ്‌സതയായ നടി ആയിരുന്നില്ല എന്നതാണെന്നും മാധവി പറയുന്നു. സാമന്ത ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് വിവാഹ മോചനത്തിന്റെ കാരണമെന്ന് പറയുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും നടി മറന്നില്ല. അതേസമയം സാമന്ത നല്ലൊരു ഹൃദയത്തിന് ഉടമയാണെന്നും അമ്പലത്തില്‍ പോകാറുണ്ടെന്നും ഈയ്യടുത്തും തിരുമലയില്‍ പോയിരുന്നുവെന്നും മാധവി കൂട്ടിച്ചേര്‍ത്തു.

  ഇനി മുതല്‍ ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവും ആയിരിക്കില്ലെന്നായിരുന്നു സാമന്തയും നാഗ ചൈതന്യയും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നല്ല സുഹൃത്തുക്കളായി തുടരുമെന്നും മുന്നോട്ടുള്ള ജീവിതത്തിലും എല്ലാ പിന്തുണയും സ്‌നേഹവും വേണമെന്നും താരങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് പിരിയുന്നത് എന്ന് ഇരുവരും പറഞ്ഞില്ല. ജീവിതത്തേയും കരിയറിനെയും കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് താരങ്ങള്‍ പിരിയാനുള്ള കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒക്ടോബര്‍ രണ്ടിനാണ് ഇരുവരും പിരിഞ്ഞതെങ്കിലും അതിനും നാളുകള്‍ക്ക് മുമ്പ് തന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

  Sidharth's cryptic post on Samantha get backlash from published

  തന്റെ സോഷ്യല്‍ മീഡിയ പേരുകളില്‍ നിന്നും നാഗ ചൈതന്യയുടെ സര്‍ നെയിം ആയ അക്കിനേനി എന്നത് സാമന്ത മാറ്റുന്നതോടെയാണ് ഇരുവരും പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സജീവമായപ്പോഴൊന്നും ഇരുവരും പ്രതികരിക്കാന്‍ കൂട്ടാക്കിയതുമില്ല. പിന്നാലെ പ്രശ്‌ന പരിഹാരത്തിന് നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന മുതല്‍ തെലുങ്ക് സിനിമയിലെ മെഗാ സ്റ്റാര്‍ ചിരഞ്ജീവി വരെ ഇടപെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതൊന്നും ഫലം കാണാതെ വന്നതോടെയാണ് ഇരുവരും പിരിഞ്ഞ വാര്‍ത്ത ഔദ്യോഗികമായി തന്നെ അറിയിച്ചത്.

  Also Read: ആ ടോപ്പും ഷോട്ട്‌സും ചേച്ചി വാങ്ങിയത്; ഓണ്‍ലൈനിലെ ആങ്ങളമാരോട് പറയാനിത്ര മാത്രം, അനശ്വര പറയുന്നു

  ദ ഫാമിലി മാന്‍ 2വിലാണ് സാമന്തയെ അവസാനമായി കണ്ടത്. താരത്തിന്റെ പ്രകടനം കയ്യടി നേടിയിരുന്നു. ഇതോടെ സാമന്ത ഇനി ബോളിവുഡില്‍ സജീവമാകുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലവ് സ്‌റ്റോറിയാണ് നാഗ ചൈതന്യയുടെ പുതിയ സിനിമ. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ലവ് സ്റ്റോറിയുടെ റിലീസ് കഴിയാനായി കാത്തിരിക്കുകയായിരുന്നു ഇരുവരും തങ്ങള്‍ പിരിയുന്ന വാര്‍ത്ത അറിയിക്കാനായി എന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

  Read more about: samantha naga chaitanya
  English summary
  Madhavi Latha On Samantha - Naga Chaitanya divorce and social media reaction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X