For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിഞ്ഞാല്‍ നടിമാര്‍ക്ക് സിനിമാ ജീവിതമില്ല; സമാന്തയുടെ തുറന്നു പറച്ചില്‍, ഇത് തന്നെയോ പിരിയാന്‍ കാരണം?

  |

  സിനിമാ ലോകത്തെ പ്രധാന ചര്‍ച്ച വിഷയം ഇന്ന് സമാന്തയും നാഗ ചൈതന്യയുമാണ്. ഇരുവരും പിരിയുകയാണെന്ന റിപ്പോര്‍ട്ടുകളും അതിനോടെല്ലാം മൗനം പാലിക്കുന്ന താരദമ്പതികളുമാണ് എല്ലാ ചര്‍ച്ചകളിലേയും പ്രധാന വിഷയം. വര്‍ഷങ്ങളുടെ പ്രണയത്തെ വിവാഹത്തിലേക്ക് എത്തിച്ചവരായിരുന്നു നാഗ ചൈതന്യയും സമാന്തയും. അതുകൊണ്ട് തന്നെ ആരാധകരുടേയും സിനിമാലോകത്തിന്റേയും പ്രിയപ്പെട്ടവര്‍. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ ജീവിതത്തിലും ഒരുമിച്ചതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. പലപ്പോഴും ദമ്പതികള്‍ക്കൊരു മാതൃകയാണെന്ന് വരെ ഇരുവരേയും ആരാധകര്‍ വിളിച്ചു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നതൊന്നും അത്ര ശുഭകരമായ വാര്‍ത്തകളല്ല.

  നീലയണിഞ്ഞ് അതിസുന്ദരിയായി തമന്ന; തെന്നിന്ത്യന്‍ താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍

  സമാന്തയും നാഗ ചൈതന്യയും പിരിയാന്‍ പോവുകയാണെന്നും പിരിഞ്ഞുവെന്നുമെല്ലാം റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. തുടക്കത്തില്‍ ആരും ഇത് വിശ്വസിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ റിപ്പോര്‍ട്ടുകളോട് താരങ്ങള്‍ മൗനം പാലിക്കുന്നതും പ്രതികരണങ്ങള്‍ക്ക് തയ്യാറാകാത്തതുമെല്ലാം ഈ സംശയങ്ങള്‍ക്ക് ശക്തി പകരുകയാണ്. ഉടനെ തന്നെ വാര്‍ത്തകള്‍ക്ക് പിന്നിലെ വസ്തുത വെളിപ്പെടുത്തി സമാന്തയും നാഗ ചൈതന്യയും രംഗത്ത് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതിനായി കാത്തിരിക്കുകയാണ് അവര്‍.

  Samantha

  ഇതിനിടെ ഇപ്പോഴിതാ സമാന്തയുടെ പഴയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ് വീണ്ടും. വിവാഹിതയായ നടിമാര്‍ക്ക് സിനിമയില്‍ ഭാവിയില്ലെന്ന പൊതുബോധത്തെക്കുറിച്ചായിരുന്നു സമാന്ത അഭിമുഖത്തില്‍ നിലപാട് വ്യക്തമാക്കിയത്. പൊതുവെ വിവാഹ ശേഷം നടിമാര്‍ അഭിനയം നിര്‍ത്തുന്ന രീതി മിക്ക സിനിമാ മേഖലകളിലും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ അതിന് ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്നാണ് സമാന്ത പറഞ്ഞത്. വിവാഹ ശേഷവും അഭിനയത്തില്‍ സജീവമായി തന്നെ തുടരുന്ന താരമാണ് സമാന്ത.

  ''ഞാന്‍ ചൈതന്യയെ വിവാഹം കഴിക്കുമ്പോള്‍ സിനിമയില്‍ ഇനിയൊരു കരിയര്‍ എന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. കാരണം എനിക്ക് മുമ്പുള്ള നടിമാരുടെ അനുഭവങ്ങള്‍ തന്നെയായിരുന്നു ഉദാഹരണങ്ങള്‍. അവര്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയും പിന്നീട് തിരികെ വരുക പോലും ചെയ്യാത്തവരാണ്. ആര്‍ക്ക് മുന്നിലും ഒന്നും തെളിയിക്കാനുണ്ടായിരുന്നില്ല എനിക്ക്. സിനിമാ മേഖലയെ മാറ്റി മറിക്കാം എന്നും കരുതിയിരുന്നില്ല. പക്ഷെ അത് സംഭവിക്കുകയായിരുന്നു. എന്റെ വിവാഹം കരിയറിനെ ഒരു തരത്തിലും ബാധിച്ചില്ല. എന്റെ കുടുംബം മുഴുവന്‍ നല്ല പിന്തുണയായിരുന്നു'' എന്നായിരുന്നു സമാന്ത പറഞ്ഞത്.

  നേരത്തെ സമാന്തയും നാഗ ചൈതന്യയും തമ്മില്‍ പിരിയാനുള്ള കാരണമായി ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് നാഗ ചൈതന്യയുടെ കുടുംബത്തില്‍ നിന്നുമുള്ള സമ്മര്‍ദ്ദമായിരുന്നു. നടന്റെ കുടുബത്തിന്റെ ആഗ്രഹം സമാന്ത കുടുംബജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നായിരുന്നു. എന്നാല്‍ തന്റെ കരിയറില്‍ പുതിയ ആവേശകരമായ പ്രൊജക്ടുകള്‍ മു്ന്നിലുള്ളപ്പോള്‍ കരിയറില്‍ ഒരു ബ്രേക്ക് എടുക്കാന്‍ സമാന്ത തയ്യാറായിരുന്നില്ലെന്നും അതേ ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നതയാണ് താരങ്ങളെ അകറ്റിയതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടില്ല.

  ഇതിനിടെ നാഗ ചൈതന്യയും സമാന്തയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തെലുങ്ക് സിനിമയുടെ മെഗാ സ്റ്റാര്‍ ആയ ചിരഞ്ജീവി ഇടപെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഒരുപാട് ആരാധകരുള്ള താരങ്ങളാണ് സമാന്തയും നാഗ ചൈതന്യയും ഇരുവരും പിരിയുകയാണെന്ന വാര്‍ത്ത ആരാധകരേയും സിനിമാ ലോകത്തേയും ഒരുപോലെ വിഷമിപ്പിക്കുന്നതാണ്. നേരത്തെ നാഗ ചൈതന്യയുടെ പിതാവും സൂപ്പര്‍ താരവുമായ നാഗാര്‍ജുനയും പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  ഫാഷൻ എന്ന ലേബലിൽ എന്ത് വൃത്തികേടും കാണിക്കാമെന്നാണോ? നോറ ഫത്തേഹിക്ക് എതിരെ സോഷ്യൽമീഡിയ

  Samantha slaps paparazzis' for spreading divorce rumors | FilmiBeat Malayalam

  തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പേരുകളില്‍ നിന്നും അക്കിനേനി എന്നത് സമാന്ത പിന്‍വലിക്കന്നതോടെയാണ് താരങ്ങള്‍ പിരിയുകയാണെന്ന അഭ്യൂഹം പ്രചരിക്കുന്നത്. നാഗ ചൈതന്യയുടെ സര്‍ നെയിം ആണ് അക്കിനേനി എന്നത്. പിന്നാലെ നാഗാര്‍ജുനയുടെ പിറന്നാള്‍ ആഘോഷത്തില്‍ സമാന്ത പങ്കെടുക്കാതിരുന്നതും സംശയം ഉയര്‍ത്തി. ഇതിനിടെ സമാന്ത പങ്കുവെക്കുന്ന പോസ്റ്റുകളും സ്‌റ്റോറികളുമെല്ലാം താര ദമ്പതികള്‍ പിരിയുന്നുവെന്ന അര്‍ത്ഥത്തിലാണ് വിലയിരുത്തപ്പെട്ടത്. വാര്‍ത്തകളുടെ സത്യം അറിയാനായി താരങ്ങളെ ബന്ധപ്പെടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചുവെങ്കിലും ഇരുവരും ഇതുവരേയും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

  ഇതിനിടെ സമാന്തയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം വലിയ ചര്‍ച്ചയായി മാറിയിരുന്നു. താരദമ്പതികള്‍ പിരിയുന്നതിന്റെ സൂചനകളാണ് താരം സോഷ്യല്‍ മീഡിയ പോസ്റ്റുകൡൂട നല്‍കുന്നതെന്നാണ് വിലയിരുത്തപ്പെട്ടത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നാഗ ചൈതന്യയുടെ പുതിയ ചിത്രത്തിന്റെ ട്രെയിലറിനോടുള്ള സമാന്തയുടെ പ്രതികരണവും വാര്‍ത്തയായിരുന്നു. നാഗ ചൈതന്യയെ അവഗണിച്ച് ചിത്രത്തിലെ നായികയായ സായ് പല്ലവിയ്ക്ക് മാത്രമാണ് സമാന്ത ആശംസ നേര്‍ന്നത്. ഇതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. പിന്നാലെ നന്ദി സാം എന്ന് മാത്രമുള്ള നാഗ ചൈതന്യയുടെ മറുപടിയും സംശയം ശക്തമാക്കുന്നതായിരുന്നു.

  2017 ഒക്ടോബര്‍ ആറിനായിരുന്നു ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം സമാന്തയും നാഗ ചൈതന്യയും വിവാഹിതരാകുന്നത്. നാലാം വിവാഹ വാര്‍ഷികം അടുത്തെത്തി നില്‍ക്കുകയാണ്. ആരാധകരും ഈ ദിവസത്തിനായാണ് കാത്തിരിക്കുന്നത്. വിവാഹ വാര്‍ഷിക ദിവസത്തില്‍ സത്യാവസ്ഥ എന്തെന്ന് അറിയാമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേസമയം താരങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും വ്യക്തത ലഭ്യമായിട്ടില്ല. ഇതിനിടെ സമാന്തയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

  ശില്‍പ ഷെട്ടിയും വിവാഹമോചനത്തിലേക്കാണോ? എല്ലാം ഇവിടെ അവസാനിക്കുന്നു; പോസ്റ്റ് പങ്കുവെച്ച് നടി രംഗത്ത്, വായിക്കാം

  ക്ഷേത്ര ദര്‍ശനത്തിനെത്തിയ സമാന്തയോട് മാധ്യമ പ്രവര്‍ത്തകന്‍ വിവാഹ മോചന വാര്‍ത്തകളെ കുറിച്ച് ചോദിക്കുകയായിരുന്നു. ഇതിന് സമാന്ത നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.
  ചോദ്യം കേട്ട ഉടനെ തന്നെ സമാന്ത ദേഷ്യത്തിലാവുകയും അദ്ദേഹത്തോട് പൊട്ടിത്തെറിക്കുകയും ചെയ്തു. ഞങ്ങള്‍ അമ്പലത്തിലേക്കാണ് വന്നത്. അതിനെ കുറിച്ച് വല്ല ധാരണയും നിങ്ങള്‍ക്ക് ഉണ്ടോ എന്നായിരുന്നു സമാന്തയുടെ പ്രതികരണം. പിന്നാലെ താരം പുറത്തേക്ക് നടന്നു പോവുകയായിരുന്നു. ഈ വീഡിയോ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ദ ഫാമിലി മാന്‍ സീസണ്‍ 2വിലാണ് സമാന്തയെ അവസാനമായി സ്‌ക്രീനില്‍ കണ്ടത്. താരത്തിന്റേതായി നിരവധി സിനികളാണ് പുറത്തിറങ്ങാനുള്ളത്. ലവ് സ്റ്റോറിയാണ് നാഗ ചെെതന്യയുടെ പുതിയ സ ിനിമ. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക.

  Read more about: samantha naga chaitanya
  English summary
  Married Actresses Has No Future In Cinema Said Samantha Once
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X