For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹമോചനത്തിന് ശേഷവും സാമന്തയെ വെറുതെ വിടാതെ നാഗചൈതന്യ, നടി ചതിച്ചതായി താരകുടുംബം

  |

  തെന്നിന്ത്യൻ പ്രേക്ഷകരെ ഞെട്ടിച്ച വിവാഹമോചനമായിരുന്നു താരങ്ങളായ സാമന്തയുടേയും നാഗചൈതന്യയുടേയും. ഇൻസ്റ്റഗ്രാമിൽ നിന്ന് അക്കിനേനി എന്ന പേര് മാറ്റിയതിന് പിന്നാലെയാണ് സാമന്ത- നാഗ ചൈതന്യ പ്രശ്നം പുറം ലോകത്ത് എത്തിയത്. തുടക്കത്തിൽ വിവാഹമോചനത്തെ കുറിച്ച് പ്രതികരിക്കാൻ താരങ്ങൾ തയ്യാറായിരുന്നില്ല. എന്നാൽ പിന്നീട് വേർപിരിയുന്നതിനെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഒരു കോമൺ പ്രസ്താവന പങ്കുവെച്ച് കൊണ്ടാണ് വേർപിരിയുന്നതിനെ കുറിച്ച് താാരങ്ങൾ വെളിപ്പെടുത്തിയത്.

  ധരിച്ചിരിക്കുന്നത് എന്താണ്, അഭിമുഖത്തിനിടെ ഐശ്വര്യ റായിയോട് അവതാരകൻ, നടിയെ ചൊടിപ്പിച്ച ചില അഭിമുഖം

  "ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായിപ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു'' എന്നായിരുന്നു വിവാഹമോചനത്തിനെ കുറിച്ച് പറഞ്ഞത്. ഓക്ടോബർ രണ്ടിന് ആയിരുന്നു വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

  പ്രശ്നങ്ങൾ പുറത്ത് പറയാൻ വയ്യ, ബന്ധം അവസാനിപ്പിക്കുന്നു... 2021ൽ ശിഥിലമായ താരവിവാഹങ്ങൾ

  പ്രണവിന് സാഹസിക കാര്യങ്ങൾ വലിയ ഇഷ്ടമാണ്, അതൊക്കെ വഴങ്ങും, മകനെ കുറിച്ച് മോഹൻലാൽ

  വിവാഹമോചനത്തിന് ശേഷം നിരവധി വിവാദങ്ങങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേട്ടത് സാമന്തയായിരുന്നു. വാക്കുകൾ പരിധി വിട്ടപ്പോൾ നടി പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. കൂടാതെ നിയമപരമായ നടപടിയും എടുത്തിരുന്നു. താൻ തേറ്റ് പിൻമാറില്ലെന്നും താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ വേർപിരിയലിന്ന ശേഷം മൗനം പാലിക്കുകയായിരുന്നു നാഗ ചൈതന്യ. സോഷ്യൽ മീഡിയയിൽ പോലും നടൻ അധികം പ്രത്യക്ഷപ്പെടാറില്ല. ഇപ്പോൾ രണ്ട് പേരും ജോലിയിൽ സജീവമായിട്ടുണ്ട്.

  അല്ലു അർജുൻ ഫഹദ് ഫാസിൽ രശ്മിക പ്രധാന വേഷത്തിൽ എത്തിയ പുഷ്പയിൽ ഐറ്റം ഗാനത്തിൽ സാമന്ത പ്രത്യക്ഷപ്പെട്ടിരുന്നു. നടിയുടെ ആദ്യത്തെ ഐറ്റം ഡാൻസ് ആയിരുന്നു ഇത്. വൻ തുകയായിരുന്നു ഈ ഗാനത്തിന് പ്രതിഫലം വാങ്ങിയിരിക്കുന്നത്. വിവാഹമോചനത്തിന് തൊട്ട് പിന്നാലെയായിരുന്നു നടി ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടത്. പാട്ട് വലിയ ഹിറ്റ് ആയിരുന്നുവെങ്കിലും സാമന്തയ്ക്ക് നേരെ രൂക്ഷമായ വിമർശനമായിരുന്നു ഉയർന്നത്. നാഗ ചൈതന്യ ആരാധകർക്ക് അത് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. നടിക്കെതിരെ ആരാധകർ രംഗത്ത് എത്തിയിരുന്നു.

  നടിയുടെ ഗ്ലാമർ വേഷം ആരാധകർക്ക് മാത്രമല്ല നാഗ ചൈതന്യയ്ക്കും കുടുംബാംഗങ്ങൾക്ക് അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ടെന്നാണ് ഇപ്പോളൾ പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട്. ബോളിവുഡ് മാധ്യമമായ ബോളിവുഡ് ലൈഫ് ആണ് ഇതുസംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. നടിയുടെ ബോൾഡ് റോളിൽ കുടുംബം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

  പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം... വിവാഹശേഷം സാമന്ത സിനിമകളിൽ ബോൾഡ് സീനുകളും ഐറ്റം നമ്പറുകളും ചെയ്യുന്നത് നാഗ ചൈതന്യ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ഇഷ്ടമായിരുന്നില്ല.ഫാമിലി മാനിലെ രംഗങ്ങള്‍ കണ്ട് നാഗചൈതന്യയും നാഗാര്‍ജുനയും ഞെട്ടിപ്പോയെന്നാണ് റിപ്പോര്‍ട്ട്. സാമന്ത അക്കിനേനി കുടുംബത്തെ ചതിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. ഈ രംഗങ്ങളെ കുറിച്ച് നേരത്തെ തന്നെ ഭര്‍ത്താവിനെയോ കുടുംബാംഗങ്ങളെയോ അറിയിച്ചില്ലെന്നും, സാമന്ത വിശ്വാസ വഞ്ചന കാണിച്ചെന്നുമാണ് ഇവര്‍ രണ്ട് പേരും കരുതിയത്. ഇതിന് പിന്നാലെ സാമന്തയും നാഗചൈതന്യയും നാഗാര്‍ജുനയും അക്കിനേനി കുടുംബത്തിലെ പ്രമുഖരും ഇരുന്ന് കൊണ്ടുള്ള ഒരു കുടുംബ ചര്‍ച്ച നടന്നിരുന്നു. സാമന്ത കുടുംബത്തിന്റെ ഇമേജ് തകര്‍ത്തുവെന്നും, അത് സിനിമാ ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല, ജനങ്ങളുടെ മുന്നിലും അതാണ് നടന്നിരിക്കുന്നതെന്നും ഇവര്‍ സാമന്തയെ അറിയിക്കുകയും ചെയ്തു.

  ദിവസങ്ങൾക്ക് മുൻപ് നാഗചൈതന്യയുടെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ചയിരുന്നു. സാമന്തയുടെ പുഷ്പയിലെ ഗാനം പുറത്ത് വന്നതിന് പിന്നാലെയാണ് നടന്റെ വീഡിയോ വൈറലാവാൻ തുടങ്ങിയത്. സാമന്തയ്ക്കുളള മറുപടിയാണ് ഇതെന്നാണ് ആരാധകർ പറഞ്ഞത്. വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചായിരുന്നു നടനോട് അഭിമുഖത്തിൽ ചോദിച്ചത്. അൽപം ചിന്തിപ്പിക്കുന്ന തരത്തിലുള്ള മറുപടിയായിരുന്നു നടൻ നൽകിയത്. നാഗചൈതന്യയുടെ വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു.

  ''എല്ലാത്താരം വേഷങ്ങളും കെട്ടിക്കാൻ പറ്റിയ ആളാണ് ഞാൻ. എന്നാൽ ഇത് തന്റെ കുടുംബത്തെയും ഞങ്ങളുടെ അഭിമാനത്തേയും ബാധിക്കരുത്.എന്റെ കുടുംബാംഗങ്ങൾക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള വേഷങ്ങൾ ഞാൻ സ്വീകരിക്കില്ലെന്ന്'' നാഗചൈതന്യ പറഞ്ഞു''. നടന്റെ ഈ വീഡിയോ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു , ചായിയുടെ വാക്കുകൾ ലക്ഷ്യം വയ്ക്കുന്നത് സാമന്തയെ ആണോ എന്നാണ് പ്രേക്ഷകർ അന്ന് ചോദിച്ചത്. വിവാഹമോചനത്തെ കുറിച്ച് നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.


  ദിവസങ്ങൾക്ക് മുൻപ് ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ വിവാഹമോചനത്തെ കുറിച്ച് സാമന്ത പ്രതികരിച്ചിരുന്നു. ഇതാദ്യമായിട്ടാണ് വേർപിരിയലിനെ കുറിച്ച് നടി പ്രതികരിക്കുന്നത്. ജീവിതത്തിലെ മോശം അനുഭവങ്ങളെ സ്വീകരിച്ച് അതിനെ മനസ്സിലാക്കി മുന്നോട്ടു പോയാൽ പാതിപ്രശ്നങ്ങൾ ഒഴിവാകുമെന്ന് പറയുകയാണ് സാമന്ത. അതിന് തയ്യാറാവാതിരിക്കുമ്പോഴാണ് പരസ്പരം പോരാട്ടം നിർത്താതിരിക്കുന്നത്. ഇനിയും ജീവിതമുണ്ടെന്ന തിരിച്ചറിവോടെ കഴിഞ്ഞതിനെ ഉൾക്കൊണ്ട് നീങ്ങുകയാണ് വേണ്ടതെന്ന് സാമന്ത പറയുന്നു.

  ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

  നാ​ഗ ചൈതന്യയുമായുള്ള വിവാഹമോചനം തന്നെ തകർത്തു കളയുമോ എന്ന് ഭയപ്പെട്ടിരുന്നതായും സാമന്ത പറഞ്ഞു . താനെത്ര കരുത്തയാണെന്ന് തിരിച്ചറിഞ്ഞ് അത്ഭുതപ്പെട്ടു. സ്വയം ദുർബലയായ വ്യക്തിയാണ് എന്നാണ് കരുതിയിരുന്നത്. ഈ വിവാഹമോചനത്തോടെ തകരുകയോ മരിച്ചുപോവുകയോ ചെയ്യുമെന്ന് കരുതി. ഇന്ന് താനെത്ര കരുത്തയാണ് എന്നോർത്ത് അഭിമാനിക്കുകയാണ്.

  നേരത്തെ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കാനും അമ്മയാവാനും സാമന്ത ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ അതിന് ശേഷമാണ് ഉണ്ടായത്. അതേസമയം സാമന്ത കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയത് വലിയ ആശങ്കകള്‍ക്ക് കാരണമായിരുന്നു. സാമന്തയ്ക്ക് വൈറല്‍ ഇന്‍ഫെക്ഷനാണെന്നായിരുന്നു റിപ്പോര്‍ട്ട്. ചെറിയ ചുമ മാത്രമാണ് സാമന്തയ്ക്കുള്ളതെന്ന് നടിയുടെ മാനേജര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് സാമന്ത സ്വകാര്യ ആശുപത്രി സന്ദര്‍ശിച്ചത്. ആരാധകര്‍ പലരും ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് മാനേജര്‍ വിശദീകരണവുമായി രംഗത്ത് വന്നത്. രോഗം ഗുരുതരമല്ല. ഒരു മുന്‍ കരുതല്‍ എന്ന നിലയിലാണ് ആശുപത്രിയിലെത്തിയതെന്നും, കൊവിഡ് ടെസ്റ്റും നടത്തിയാണ് സാമന്ത മടങ്ങിയതെന്നും മാനേജര്‍ വ്യക്തമാക്കി.

  Read more about: naga chaitanya samantha
  English summary
  Naga Chaitanya and Family Shocked To Samantha's Bold Roles In Movie, Report Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X