For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാഗചൈതന്യ വീണ്ടും വിവാഹിതനാകുമോ എന്ന ചോദ്യത്തിന് ഇതാണ് ഉത്തരം

  |

  തെന്നിന്ത്യൻ സിനിമാലോകം ആഘോഷമാക്കി മാറ്റിയ ഒന്നായിരുന്നു സമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. വർഷങ്ങളോളമുള്ള സൗഹൃദയായിരുന്നു പിന്നീട് പ്രണയത്തിലും തുടർന്ന് വിവാഹത്തിലും എത്തിയത്. അതുകൊണ്ട് തന്നെ ഇരുവരുടെയും വേർപിരിയൽ വാർത്ത തെന്നിന്ത്യൻ സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച ഒന്നാണ്.

  Naga Chaitanya

  ഇരുവരും പിരിഞ്ഞതിന് ശേഷം സാമന്ത ചലച്ചിത്ര രംഗത്ത് സജീവമായി. മാത്രമല്ല താരം വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. ഈ വാർത്തക്ക് കഴമ്പുണ്ട് എന്ന് ആരാധകർക്ക് തോന്നുന്ന തരത്തിലുള്ള ഒരു പ്രതികരണം നടിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയും ചെയ്തിരുന്നതായി റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.

  താൻ പ്രണയത്തിന് എതിരല്ല എന്നാണ് സാമന്ത വ്യക്തമാക്കിയത്. ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടത് എന്ന് തോന്നുന്ന ഒരാളെ കണ്ടെത്തുകയാണെങ്കില്‍ സ്‌നേഹത്തോടെ തന്നെ അദ്ദേഹത്തെ സ്വീകരിക്കാന്‍ തയ്യാറാണ് എന്ന് പറഞ്ഞിരുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

  ഈ വാർത്തക്ക് പിന്നാലെ നാഗ ചൈതന്യ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നു. സാമന്തയുമായി വേർപിരിഞ്ഞതിന് ശേഷം ചൈതന്യയ്ക്ക് ഏകാന്തത അനുഭവപ്പെടുന്നു എന്നും അദ്ദേഹം ഉടൻ വിവാഹിതൻ ആവുമെന്നുമാണ് ഒരു പ്രമുഖ വാർത്ത മാധ്യമം റിപ്പോർട്ട് ചെയ്തത്.

  Samantha ,Naga Chaitanya

  എന്നാൽ ഈ റിപ്പോർട്ടുകൾ തികച്ചും വസ്തുതാ വിരുദ്ധമാണെന്നാണ് പുറത്ത് വരുന്ന വിവരം. നാഗചൈതന്യയുമായി അടുത്ത് ബന്ധമുള്ളവർ തന്നെയാണ് ഇതേപ്പറ്റി പറഞ്ഞത്.

  വാസ്തവത്തിൽ, നാഗ ചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനത്തിന്റെ നിയമപരമായ നടപടിക്രമങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല. അതിനാൽ, പുനർവിവാഹത്തെക്കുറിച്ച് നാഗചൈതന്യ ഇതുവരെ ആലോചിച്ചിട്ടില്ല എന്നാണ് പുറത്ത് വരുന്ന വിവരം.

  വിവാഹമോചനത്തിന് ശേഷം ഒരു തവണ മാത്രമേ നാഗചൈതന്യ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുള്ളു. അവളും ഞാനും സന്തോഷത്തോടെയാണ് ഇപ്പോഴുള്ളത്. അതുപോലെ ആയിരിക്കാന്‍ താല്‍പര്യപ്പെടുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

  നാഗ ചൈതനയയുടെ കന്നി ഹിന്ദി ചിത്രമായ ലാൽ സിംഗ് ഛദ്ദ ഉടൻ തീയേറ്ററുകളിൽ എത്തൻ ഒരുങ്ങുകയാണ്. ആമിർ ഖാനാണ് ചിത്രത്തിലെ നായകൻ. അമീർ ഖാൻ പ്രൊഡക്ഷൻസും വയാകോം 18 സ്റ്റുഡിയോസും പാരമൗണ്ട് പിക്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന 'ലാൽ സിംഗ് ഛദ്ദ' അദ്വൈത് ചന്ദൻ ആണ്‌ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ആമീർഖാനെയും നാഗചൈതന്യയെയും കൂടാതെ കരീന കപൂർ, മോന സിംഗ്, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 11നാവും ചിത്രം പ്രദർശനത്തിന് എത്തുക.

  നാഗചൈത്യന്യയുടെ ആദ്യ ബോളിവുഡ് ചിത്രം ആയത്കൊണ്ട് തന്നെ താരത്തിന്റെ വ്യക്തി ജീവിതത്തെ പറ്റിയുള്ള അഭ്യൂഹങ്ങൾ ബോളിവുഡിൽ പരക്കാൻ സാധ്യത കൂടുതലാണ്. ഇപ്പോൾ പുറത്ത് വരുന്ന ഈ വാർത്തകൾ അതിന് ഉദാഹരണമാണ്.

  Samantha, Naga chitanya marriage

  2021 ഒക്ടോബര്‍ 2നാണ് സാമന്തയും നാഗചൈതന്യയും വിവാഹം ബന്ധം വേർപിരിയുന്നു എന്ന വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിൽ അധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനിൽക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് ഇരുവരും ബന്ധം വേർപിരിയുന്നു എന്ന് അറിയിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വാക്കുകള്‍.

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  2017 ഒക്ടോബർ 7 നാണ് ഇരുവരും വിവാഹിതരായത്. ഏറെ ആരാധകരുള്ള താരദമ്പതികള്‍ കൂടിയായിരുന്നു ഇവര്‍. അതിനാല്‍ തന്നെ വിവാഹം ബന്ധം വേർപിരിയുന്നു എന്ന വാർത്തകൾക്ക് പിന്നാലെ വലിയ രീതിയിലുള്ള സമൂഹമാധ്യമ വിചാരണയ്ക്ക് സമാന്ത ഇരയായിരുന്നു. സമാന്തയെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ ചില ഓൺലൈൻ മാധ്യമങ്ങളും വാർത്തകൾ നൽകിയിരുന്നു. ഇതിനെതിരെ സമാന്ത നിയമപരമായി പ്രതികരിക്കുകയാണ് ഉണ്ടായത്.

  Read more about: samantha naga chaitanya
  English summary
  Naga Chaitanya and Samantha’s Divorce Is Not Completed, Chaitanya's Team After Actor New Marriage Gossip Went Vira
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X