Don't Miss!
- Sports
IPL 2022: ഈ സീസണില്‍ മെഗാഫ്ളോപ്പ്, അവനെ ഇനി മുംബൈ ജേഴ്സിയില്‍ കാണില്ല, പ്രവചിച്ച് ആകാശ് ചോപ്ര
- Finance
ട്രെന്‍ഡാണ് ഫ്രണ്ട്! ചടുല നീക്കത്തിനു തയ്യാറെടുക്കുന്ന 2 ഓഹരികളിതാ; നോക്കുന്നോ?
- News
ജോ ജോസഫിന്റെ പേരില്‍ അശ്ലീലവീഡിയോ; മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍..5 പേർക്കെതിരെ കേസ്
- Lifestyle
സ്കാബീസ് നിങ്ങള്‍ക്കുമുണ്ടാവാം: ചര്‍മ്മത്തിലെ മാറ്റം ശ്രദ്ധിക്കൂ
- Travel
രാമായണ വഴികളിലൂടെ പോകാം...ഐആര്‍സിടിസിയുടെ രാമായണ യാത്ര ജൂണ്‍ 21 മുതല്‍
- Automobiles
EV6-ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ച് Kia; ലോഞ്ച് ജൂണ്‍ 2-ന്
- Technology
300 രൂപയിൽ താഴെ വില വരുന്ന എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ
വേർപിരിയലിന് ശേഷവും നാഗചൈതന്യയുടെ പ്രിയപ്പെട്ട നായിക സാമന്ത തന്നെ, തുറന്ന് പറഞ്ഞ് നടൻ...
2010-ല്‍ ഗൗതം മേനോന് സംവിധാനം ചെയ്ത യേ മായ ചേസാവേ എന്ന ചിത്രത്തിലൂടെയാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. ഏറെ നാൾ നീണ്ടു നിന്ന പ്രണയത്തിന് ശേഷം 2017 ൽ വിവാഹിതരാവുകയായിരുന്നു. എല്ലാവരേയും അസൂയപ്പെടുത്തുന്ന ജീവിതമായിരുന്നു ഇവരുടേത്. സിനിമയിലെ പ്രിയപ്പെട്ട താരജോഡികൾ ജീവിതത്തിലും ഒന്നായപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചിരുന്നു. വിവാഹശേഷവും സിനിമയിൽ സജീവമായിരുന്നു സാമന്ത.
മോഹന്‍ലാലിന്റെ സിനിമ കാണാൻ സംവിധായകൻ പറഞ്ഞു, അത് ചെയ്തില്ല, കാരണം വെളിപ്പെടുത്തി സലീം കുമാർ
പ്രേക്ഷകർ സ്ക്രീനിൽ ഒന്നിച്ച് കാണാൻ ആഗ്രഹിക്കുന്ന താരജോഡികളാണ് ഇവർ. ഇപ്പോഴിത തന്റെ പ്രിയപ്പെട്ട ഓൺസ്ക്രീൻ ജോഡിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് നാഗചൈതന്യ. ഏറ്റവും പുതിയ ചിത്രമായ 'ബംഗരാജു'വിന്റെ പ്രമോഷന്റെ വേളയിലായിരുന്നു നാഗചൈതന്യയുടെ പ്രതികരണം.
പെട്ടെന്നു കരച്ചിൽ വരും, ഉറക്കമില്ലാതായതോടെ ആകെ പ്രശ്നമായി, നേരിട്ട പ്രതിസന്ധികളെ കുറിച്ച് ഭാമ

ഇതുവരെ ഒപ്പം പ്രവര്‍ത്തിച്ച നടിമാരില്‍ ഏറ്റവും ഓപ്പണ്‍-സ്ക്രീന്‍ കെമിസ്ട്രി ആരുമായാണ് എന്ന അവതാരകന്റെ ചോദ്യത്തിന് ആയിരുന്നു പ്രതികരണം. ഒട്ടും ആലോചിക്കാതെയായിരുന്നു നടിയും മുൻഭാര്യയുമായ സാമന്തയുടെ പേരായിരുന്നു നാഗചൈതന്യ പറഞ്ഞത്. മാനം, മജിലി, യെ മായ ചേസാവേ തുടങ്ങിയ സിനിമകളില്‍ സമാന്തയ്ക്കൊപ്പം നാഗചൈതന്യയും അഭിനയിച്ചിരുന്നു. ഈ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുമായിരുന്നു. ഇനിയും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന താരജോഡികളാണിവർ. ചായിയുടെ വാക്കുകൾ ആരാധകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.വിവാഹമോചനത്തിന് ശേഷവും ഇരുവരും ഒന്നിച്ച് എത്തുമോ എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്.

ഇതേ അഭിമുഖത്തിൽ വിവാഹമോചനത്തെ കുറിച്ചു നാഗചൈതന്യ പറഞ്ഞിരുന്നു, ഡിവോഴ്സിന് ശേഷം ഇതാദ്യമായിട്ടാണ് നടൻ പൊതുവേദിയിൽ ഇതിനെ കുറിച്ച് സംസാരിക്കുന്നത്. രണ്ടുപേരുടെയും നല്ലതിന് വേണ്ടിയാണ് വേർപിരിയാൻ തീരുമാനിച്ചതെന്നാണ് നടൻ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്. ''സമാന്ത സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിലെ മികച്ച തീരുമാനമാണ് ഇതെന്നുമായിരുന്നു നാഗചൈതന്യ പറഞ്ഞത്.. വേദനയോടെയാണെങ്കിലും ഈ തീരുമാനത്തില്‍ സംതൃപ്തയാണ് താനെന്നായിരുന്നു സമാന്തയും പറഞ്ഞത്. ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടി വിവാഹമോചനത്തിനെ കുറിച്ച് മനസ് തുറന്നത്.

വിവാഹമോചനത്തിന് ശേഷമുളള മകനെ കുറിച്ച് നാഗാർജുനയും വാചാലനായിരുന്നു. ‘ബംഗരാജു'വിന്റെ പ്രെമോഷന്റെ വേളയിലായിരുന്നു നടനും ഇതിനെ കുറിച്ച് പറഞ്ഞത്. മകനെ കുറിച്ച് അഭിമാനം തോന്നുന്നു എന്നാണ് നാഗാർജുന പറഞ്ഞത്. ഏതൊരു അച്ഛനെ പോലെ മകനെ ഓർത്ത് വിഷമിച്ചിരുന്നു എന്നും പറഞ്ഞിരുന്നു. നടന്റെ വാക്കുകൾ ഇങ്ങനെ...'' ' നാഗ ചൈതന്യ വളരെ ശാന്തത പാലിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നുണ്ട്. പ്രകോപനപരമായി അദ്ദേഹം ഒരു വാക്ക് പോലും പ്രതികരിച്ചിരുന്നില്ല. ഏതൊരു അച്ഛനെയും പോലെ ഞാനും അവനെക്കുറിച്ച് വളരെ വിഷമിച്ചിരുന്നു. പക്ഷേ എന്നെ കുറിച്ചായിരുന്നു അവന്റെ ആശങ്ക. അച്ഛൻ ഓക്കെയാണോ എന്ന് ചോദിച്ചതായും നാഗാർജുന അഭിമുഖത്തിൽ പറഞ്ഞിരുന്നു. സാമന്തയുമായി വളരെ അടുത്ത ബന്ധമായിരുന്നു നാഗാർജുനയ്ക്ക് ഉണ്ടായിരുന്നത്.

വിവാഹമോചനം നിര്‍ഭാഗ്യകരമായിപ്പോയി എന്നായിരുന്നു നടൻ അന്ന് പറഞ്ഞത്. എന്നും സാം കുടുംബത്തിലെ അംഗമായിരിക്കുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചനം നിര്‍ഭാഗ്യകരമാണെന്നായിരുന്നു നാഗചൈതന്യയുടെ പ്രതികരണം. സാമന്ത എന്നും തങ്ങള്‍ക്ക് പ്രിയപ്പെട്ടവളായിരിക്കുമെന്നും നാഗാര്‍ജുന പറഞ്ഞു. '' ഹൃദയവേദനയോടെ ഞാനിത് പറയട്ടെ! ‘സാമി'നും ‘ചൈ'ക്കുമിടയില് സംഭവിച്ചത് നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ്. ഒരു ഭാര്യക്കും ഭര്ത്താവിനുമിടയില് സംഭവിക്കുന്ന കാര്യങ്ങള്‍ തീര്‍ത്തും സ്വകാര്യമാണ്. സാമും ‘ചൈ'യും എനിക്ക് പ്രിയപ്പെട്ടവരാണ്. സാമിനൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ എന്റെ കുടുംബത്തിന് എന്നും വിലയേറിയതായിരിക്കും. അവള് എന്നും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവളായിരിക്കും. ദൈവം അവര്‍ക്ക് രണ്ട് പേര്‍ക്കും കരുത്ത് നല്കട്ടെ.. എന്നായിരുന്നു പറഞ്ഞത്.
-
തന്റെ വിവാഹത്തിന് സ്വര്‍ണം ധരിക്കില്ലെന്ന് തീരുമാനിച്ചു; അച്ഛനും അമ്മയും ഒപ്പം നിന്നുവെന്ന് സിത്താര കൃഷ്ണകുമാർ
-
'റോബിൻ കണ്ണ് തട്ടാതിരിക്കാനുള്ള കുമ്പളങ്ങ'യാണെന്ന് സുചിത്രയും ലക്ഷ്മിയും, 'പുളിശ്ശേരി വെക്കുമെന്ന്' ധന്യ!
-
'ബ്ലെസ്ലി ചീഞ്ഞ മത്തി, റോൺസൺ പടവലം പോലെ, ദിൽഷ തുടുത്ത ക്യാരറ്റിന് സമം'; പരിഹസിച്ച് സുചിത്രയും ലക്ഷ്മിപ്രിയയും!