For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫഹദിന്‌റെ മൊട്ടയടിച്ച ലുക്കിന് നസ്രിയ കുറിച്ച കമന്റ്, ട്രെന്‍ഡിംഗായി പുഷ്പ ക്യാരക്ടര്‍ പോസ്റ്റര്‍

  |

  വ്യത്യസ്ത സിനിമകളും കഥാപാത്രങ്ങളും ചെയ്യാന്‍ മലയാളത്തില്‍ എപ്പോഴും താല്‍പര്യം കാണിക്കാറുളള താരമാണ് ഫഹദ് ഫാസില്‍. ഓരോ സിനിമകളിലും വേറിട്ട ലുക്കുകളില്‍ താരം എത്താറുണ്ട്. നായക വേഷങ്ങള്‍ക്കൊപ്പം തന്നെ സഹനടനായും വില്ലന്‍ വേഷങ്ങളിലും ഫഹദ് തിളങ്ങിയിരുന്നു. വലിയ ആകാംക്ഷകളോടെയാണ് ഫഹദ് ഫാസിലിന്‌റെ ഓരോ സിനിമകള്‍ക്കായും ആരാധകര്‍ കാത്തിരിക്കാറുളളത്. ഫഹദിന്‌റെതായി എറ്റവുമൊടുവിലായി പുറത്തിറങ്ങിയ മാലിക്ക് എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മാലിക്കിന് പിന്നാലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് ഫഹദ് ഫാസിലിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

  fahadh-nazriya-

  കമല്‍ഹാസന്‍-ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വിക്രമില്‍ ഒരു പ്രധാന വേഷത്തില്‍ ഫഹദ് എത്തുന്നുണ്ട്. കൂടാതെ അല്ലു അര്‍ജുന്റെ പുഷ്പയിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഫഹദ്. പുഷ്പയിലെ ഫഹദിന്‌റെതായി ഇറങ്ങിയ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുകയാണ്. ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുളള വില്ലന്‍ കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. ബന്‍വാര്‍ സിംഗ് ഷേക്കാവത്ത് എന്ന ഐപിഎസ് ഉദ്യാഗസ്ഥനായിട്ടാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ എത്തുക.

  മൊട്ടയടിച്ച് കിടിലന്‍ മേക്കോവറിലാണ് ഫഹദ് ഫാസിലിനെ പോസ്റ്ററില്‍ കാണിക്കുന്നത്. ഫഹദിന്‌റെ പിറന്നാളിന് നടന്‌റെ കണ്ണ് മാത്രം കാണിച്ചുളള ഒരു പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടന്റെ ക്യാരക്ടര്‍ ലുക്ക് കാണിച്ചുകൊണ്ടുളള പുതിയ പോസ്റ്ററും പുറത്തുവന്നിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന പുഷ്പയുടെ ആദ്യ ഭാഗത്തില്‍ കുറച്ച് സമയം മാത്രമാണ് ഫഹദ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ഭാഗത്തില്‍ മുഴുനീള റോളില്‍ നടന്‍ എത്തുമെന്നും അറിയുന്നു. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ ചിത്രത്തില്‍ എത്തുന്നത്.

  അതേസമയം ഫഹദിന്‌റെ മൊട്ടയടിച്ച ലുക്ക് കണ്ട് നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കമന്റും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തഗ്ഗെദേ ലെ എന്നാണ് ഫഹദിന്‌റെ പോസ്റ്റര്‍ പങ്കുവെച്ച് നസ്രിയ കുറിച്ചത്. പുഷ്പ സിനിമയുമായി ബന്ധപ്പെട്ട ടാഗ് ലൈന്‍ ആണിത്. ഈ പേരിലുളള ഒരു പാട്ടും പുഷ്പയുടെതായി മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ അത് തന്നെയാണ് ഫഹദിന്‌റെ വില്ലന്‍ പരിവേഷത്തെ കുറിച്ചും നസ്രിയ പറയുന്നത്.

  നെറുകും തലയിലിട്ട് ഒരു അടി കിട്ടിയ അവസ്ഥയായിരുന്നു അപ്പോള്‍, കോവിഡ് കാലത്തെ കുറിച്ച് ചന്തുനാഥ്

  അഞ്ച് ഭാഷകളില്‍ വരുന്ന പുഷ്പ 250 കോടി രൂപ ചെലവിട്ടാണ് ഒരുക്കുന്നത്. 70 കോടിയാണ് പുഷ്പയ്ക്ക് വേണ്ടി അല്ലു അര്‍ജുന്‍ വാങ്ങുന്നതെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മൈത്രി മൂവീ മേക്കേഴ്‌സ്, മുട്ടംസെട്ടി മീഡിയ എന്നിവയുടെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്. ഓസ്‌കര്‍ ജേതാവ് റസൂര്‍ പൂക്കുട്ടി ശബ്ദമിശ്രണം നിര്‍വ്വഹിക്കുന്ന പുഷ്പയുടെ എഡിറ്റിംഗ് കാര്‍ത്തിക്ക് ശ്രീനിവാസാണ് ചെയ്യുന്നത്. ചിത്രത്തില്‍ രാഷ്മിക മന്ദാനയാണ് അല്ലു അര്‍ജുന്റെ നായികയായി എത്തുന്നത്.

  അല വൈകുന്ദപുരംലോയുടെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് അല്ലു അര്‍ജുന്‌റെ പുതിയ സിനിമ വരുന്നത്. തെലുങ്ക് സിനിമാപ്രേമികള്‍ക്കൊപ്പം തന്നെ മലയാളികളും വലിയ പ്രതീക്ഷകളോടെയാണ് അല്ലു ചിത്രത്തിനായി കാത്തിരിക്കുന്നത്. അതേസമയം ഫഹദിന് പുറമെ നസ്രിയയും തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. നാനി നായകനാവുന്ന അണ്ടെ സുന്ദരാനികി എന്ന ചിത്രത്തിലൂടെയാണ് നസ്രിയ എത്തുന്നത്. മലയാളത്തിലും തമിഴിലും തിളങ്ങിയ ശേഷമാണ് നസ്രിയ തെലുങ്കിലും എത്തുന്നത്. തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്ന സന്തോഷം മാസങ്ങള്‍ക്ക് മുന്‍പ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മലയാളത്തില്‍ മലയന്‍കുഞ്ഞാണ് ഫഹദ് ഫാസിലിന്‌റെ പുതിയ സിനിമ. പിതാവ് ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രം മഹേഷ് നാരായണന്‌റെ തിരക്കഥയിലാണ് ഒരുങ്ങുന്നത്.

  ഫഹദും നസ്രിയയും കൂടിയാൽ പിന്നെ കുട്ടി കളിയാണ്.. വീഡിയോ കാണാം | FilmiBeat Malayalam

  ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തമിഴ് ടീസറിനെതിരെ വിമര്‍ശനം, തമിഴിലെ കുട്ടപ്പന്‍ പോരെന്ന് ആരാധകര്‍

  Read more about: nazriya fahadh faasil
  English summary
  nazriya nazim's comment on fahadh faasil's pushpa movie character poster goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X