For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയുമായി വേര്‍പിരിഞ്ഞിട്ടും ഓര്‍മ്മകള്‍ കളഞ്ഞില്ല; സാമന്തയുടെ കൂടെയുള്ള ചിത്രങ്ങള്‍ ഒഴിവാക്കാതെ നാഗ ചൈതന്യ

  |

  തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ക്യൂട്ട് ദമ്പതിമാരായിരുന്ന സാമന്തയും നാഗ ചൈതന്യയും വേര്‍പിരിഞ്ഞത് ഇനിയും ആരാധകര്‍ക്ക് ഉള്‍കൊള്ളാനായിട്ടില്ല. താരങ്ങള്‍ പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം ഒരു വര്‍ഷത്തോളമായി. ഇപ്പോഴും അവരെ കുറിച്ച് വരുന്ന നിസാരമായിട്ടുള്ള കാര്യങ്ങള്‍ പോലും വലിയ വാര്‍ത്തയായി മാറുന്നതാണ് കാണാന്‍ സാധിക്കുക.

  ഏറ്റവുമൊടുവില്‍ സാമന്തയും നാഗയും വിവാഹജീവിതത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഇത് വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജിലെ ചില ചിത്രങ്ങളെ സംബന്ധിച്ചും താരങ്ങളുടെ ഐക്യത്തെ പറ്റിയുമൊക്കെയുള്ള രസകരമായ വിവരങ്ങളാണ് പുറത്ത് വരുന്നത്.

  -sam-chay

  2010 ല്‍ പുറത്തിറങ്ങിയ 'യേ മായ ചെസാവേ' എന്ന ചിത്രത്തിലൂടെയാണ് സാമന്തയും നാഗ ചൈതന്യയും വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇരുവരും നായിക-നായകന്മാരായി ആദ്യമായി അഭിനയിച്ചത് തന്നെ ഒരുമിച്ചാണ്. അവിടുന്ന് തുടങ്ങിയ സൗഹൃദവും കരിയറും വലിയ ഉയരങ്ങളിലേക്ക് എത്തി. ഇരുവരുടെയും സ്‌നേഹവും ആത്മാര്‍ഥതയും സത്യസന്ധതയുമൊക്കെ ആരാധകരെ അത്ഭുതപ്പെടുത്തി. 2017 ല്‍ വിവാഹിതരായ താരങ്ങള്‍ 2021 ല്‍ നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു.

  Also Read: കല്യാണം കഴിക്കുന്നതിന്റെ മുന്‍പ് ഇഷ്ടമുള്ളത് പോലെ ജീവിച്ചു; അമ്മയാവണമെന്ന മോഹത്തെ കുറിച്ചും വിധുബാല പറഞ്ഞത്

  ജീവിതത്തില്‍ ഒന്നിച്ച് പോവില്ലെന്ന് തീരുമാനിച്ചെങ്കിലും ഓര്‍മ്മകള്‍ നശിപ്പിക്കാന്‍ താരങ്ങള്‍ക്ക് സാധിച്ചിട്ടില്ല. രണ്ടാളുടെയും സന്തോഷ നിമിഷങ്ങളില്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോസുമെല്ലാം ഇപ്പോഴും അവരുടെ സോഷ്യല്‍ മീഡിയ പേജിലുണ്ട്. മുന്‍ഭര്‍ത്താവുമായിട്ടുള്ള ജീവിതം അത്ര ശരിയായിരുന്നില്ലെന്ന് അടുത്തിടെ സാമന്ത വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വിഷയത്തെ കുറിച്ചോ സാമന്തയെ കുറിച്ചോ കൂടുതല്‍ വെളിപ്പെടുത്താന്‍ തയ്യാറാവാതെ മാറി നടക്കുകയാണ് നാഗ ചെയ്യുന്നത്.

  Also Read: കാമുകന്റെ വേര്‍പാടിന് പിന്നാലെ നടി ഷെഹനാസ് മറ്റൊരു ബന്ധത്തിലേക്ക്; നടിയെ കുറിച്ചുള്ള പുതിയ അഭ്യൂഹം പുറത്ത്

  -sam-chay

  നാഗ ചൈതന്യ സോഷ്യല്‍ മീഡിയിയല്‍ അത്ര സജീവമല്ലെങ്കിലും തികച്ചും വ്യക്തിപരമായിട്ടുള്ള ചില പോസ്റ്റുകളും സിനിമാ പ്രമോഷനൊക്കെ പങ്കുവെക്കാറുണ്ട്. എന്നാല്‍ ഭാര്യയായിരുന്ന കാലത്ത് ലാല്‍ സിംഗ് ഛദ്ദ എന്ന സിനിമയുടെ പ്രൊമോഷന്‍ പോസ്റ്ററില്‍ സാമന്തയെ കൂടി നാഗ ഉള്‍പ്പെടുത്തിയിരുന്നു. ഈ സമയത്ത് താരങ്ങളുടെ വിവാഹമോചന വാര്‍ത്ത പ്രചരിച്ചിരുന്നെങ്കിലും താരം ആ പോസ്റ്റ് ഡിലീറ്റ് ചെയ്തില്ല. ഇതടക്കം സാമന്തയുടെ കൂടെയുള്ള പല ഫോട്ടോസും നാഗ കളയാതെ വെച്ചിരിക്കുകയാണ്.

  Also Read: ഭക്ഷണം കിട്ടിയില്ലെന്ന് പറഞ്ഞു കരഞ്ഞു; ഡോക്ടറെ കാണന്‍ പോയതോടെ ആ കാര്യത്തിലൊരു തീരുമാനമായി, മഷൂറ

  അതുപോലെ മജിലി എന്ന ചിത്രത്തില്‍ നാഗയും സാമന്തയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമയില്‍ നിന്നും സാമന്തയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഫോട്ടോയുള്ള പോസ്റ്ററാണ് നാഗ ചൈതന്യ പങ്കുവെച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പങ്കുവെച്ച പോസ്റ്റര്‍ താരത്തിന്റെ പേജില്‍ ഇപ്പോഴുമുണ്ട്. അതുപോലെ സാമന്തയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നതും ഇരുവരും ഭക്ഷണം കഴിക്കാന്‍ പോയപ്പോഴുള്ളതുമടക്കം മുന്‍പ് പങ്കുവെച്ച ചിത്രങ്ങളൊക്കെ ഉണ്ട്. അവസാനമായി 2021 ലെ ന്യൂയറിനാണ് താരങ്ങളൊന്നിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  സാമന്തയോ നാഗ ചൈതന്യയോ വിവാഹമോചനത്തിന്റെ യഥാര്‍ഥ കാരണം ഇനിയും വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. താരങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ പുറത്ത് ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കുമെന്നുള്ളതിനാല്‍ മൗനം പാലിക്കുകയാണ്.

  English summary
  Netizens Find Naga Chaitanya Hasn't Deleted 4 Pictures With Ex-wife Samantha Ruth Prabhu On Instagram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X