Don't Miss!
- Sports
IND vs SA T20: ദ്രാവിഡ് ടെസ്റ്റ് ടീമിനൊപ്പം പോകും, ടി20യില്‍ കളി പഠിപ്പിക്കാന്‍ ലക്ഷ്മണെത്തും
- News
ഗുജറാത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ഹാര്‍ദിക് പട്ടേല്‍ രാജിവച്ചു, ഗ്രൂപ്പ് പോര് ശക്തം
- Lifestyle
അറിയാതെ പോകരുത് ചോളം കഴിച്ചാലുള്ള ഈ ദോഷഫലങ്ങള്‍
- Travel
അന്താരാഷ്ട്ര മ്യൂസിയം ദിനം: ഇന്ത്യയിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ പരിചയപ്പെടാം
- Finance
ടെക്നിക്കലായി പറയുവാ... 2 ആഴ്ചയ്ക്കുള്ളില്‍ ഇരട്ടയക്ക ലാഭം നേടാം; ഈ 3 ഓഹരികള്‍ പരിഗണിക്കാം
- Automobiles
Jeep Meridian എസ്യുവിയുടെ വില പ്രഖ്യാപനം നാളെ, ആകാംക്ഷയോടെ വിപണി
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
മുന്‍ഭാര്യയെ മോശക്കാരിയാക്കാതെ മാന്യനായി നാഗ ചൈതന്യ; ഭര്‍ത്താവിനെതിരെ പൊട്ടിത്തെറിച്ച് സാമന്തയും
സാമന്തയുടെയും നാഗ ചൈതന്യയുടെയും പേരില്‍ നിരന്തരം വാര്‍ത്തകള്‍ വന്നിട്ടും അതിനൊരു അവസാനമില്ലാതെ തുടരുകയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന് പ്രഖ്യാപിച്ച് താരങ്ങള്‍ രംഗത്ത് വന്നത്. അതിനും മുന്‍പ് വേര്‍പിരിഞ്ഞെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പിന്നീട് പല ചോദ്യങ്ങള്‍ക്കും മറുപടികളുമായി സാമന്ത രംഗത്ത് വന്നെങ്കിലും നാഗ ചൈതന്യ മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ ആദ്യമായി വിഷയത്തില്‍ നാഗ പ്രതികരിച്ചിരിക്കുകയാണ്.ഇതോടെ സാമന്തയെയും നാഗയെയും താരതമ്യം ചെയ്ത് കൊണ്ടുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ ആരംഭിച്ചു.
പുതിയ സിനിമയുടെ പ്രൊമോഷന് വന്നപ്പോഴാണ് കഴിഞ്ഞ ദിവസം സാമന്തയെ കുറിച്ചും അവരുടെ വിവാഹമോചനത്തെ കുറിച്ചുമുള്ള ചോദ്യം നാഗയ്ക്ക് നേരിടേണ്ടി വന്നത്. ആദ്യം മടിച്ചെങ്കിലും രണ്ടാളും സന്തോഷത്തോടെ ഇരിക്കുകയാണെന്ന മറുപടിയിലൂടെ നടന് കാര്യങ്ങള്‍ വ്യക്തമാക്കി. ഇവിടെ നാഗയുടെ പക്വതയെ കുറിച്ചാണ് ആരാധകര്‍ എടുത്ത് പറയുന്നത്. അതേ സമയം കൂടുതല്‍ നിരാശയിലേക്ക് പോയത് സാമന്തയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കാരണം ഇങ്ങനെയാണ്..

കാര്യങ്ങളെല്ലാം ഓക്കെയാണ്. അവളും ഞാനും സന്തോഷത്തോടെ ഇരിക്കുകയാണിപ്പോള്‍. ഞങ്ങള്‍ രണ്ട് പേരെയും സംബന്ധിച്ച് അത് വളരെ നല്ല തീരുമാനമായിരുന്നു വിവാഹമോചനം. ഞങ്ങളുടെ താല്പര്യവും അങ്ങനെ തന്നെയായിരുന്നു. ഈ സാഹചര്യത്തില്‍ പറയുമ്പോള്‍ രണ്ട് പേരുമെടുത്ത ഏറ്റവും മികച്ച തീരുമാനം തന്നെയാണ് വിവാഹമോചനമെന്നും നാഗ പറഞ്ഞത്. രണ്ടാള്‍ക്കുമിടയില്‍ കാര്യങ്ങളൊന്നും നന്നായിട്ടല്ല പോവുന്നതെങ്കില്‍ വേര്‍പിരിയുന്നത് തന്നെയാണ് നല്ലത്. എന്നിങ്ങനെ വളരെ മാന്യമായിട്ടാണ് നാഗ സംസാരിച്ചത്.

ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഭാവവ്യത്യാസങ്ങള്‍ ഒന്നുമില്ലാതെ സന്തോഷത്തോടെയാണ് നാഗ പ്രതികരിച്ചത്. മുന്‍ഭാര്യ ആയിരുന്ന സാമന്തയെ മോശക്കാരി ആക്കാനോ പ്രശ്നങ്ങള്‍ പറയാനോ താരം ശ്രമിച്ചിരുന്നില്ല. നടന്റെ പ്രതികരണം വൈറലായതോടെ സോഷ്യല്‍ മീഡിയ പേജുകളില്‍ അഭിനന്ദനപ്രാവഹമാണ്. കാര്യങ്ങളൊക്കെ വളരെ പക്വതയോടെ കൈകാര്യം ചെയ്യാന്‍ നാഗയ്ക്ക് സാധിച്ചു എന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം സാമന്ത പല അഭിമുഖങ്ങളിലൂടെയും വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു.

സാമന്ത നിരാശയിലായത് കൊണ്ടാവാം അങ്ങനെ പ്രതികരിച്ചതെന്നാണ് മറുവശം. ഒന്നിലധികം തവണ കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് എത്തിയ സാമന്ത പല യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ് കൊടുത്തിരുന്നു. തന്റെ പേരിലും വിവാഹബന്ധത്തെ കുറിച്ചും അനാവശ്യ റിപ്പോര്‍ട്ടുകള്‍ നല്‍കിയെന്ന് ആരോപിച്ചാണ് സാമന്ത എത്തിയിരുന്നത്. എന്നാല്‍ കോടതി പോലും നടിയെ വിമര്‍ശിച്ചിരുന്നു. സ്വാകാര്യ ജീവിതം പരസ്യമാക്കരുതെന്ന് സാമിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോള്‍ പോലും, സോഷ്യല്‍ മീഡിയയിലെ പ്രസ്താവനകളിലൂടെയും കുറിപ്പുകളിലൂടെയും സാം ഇടയ്ക്കിടെ അവളുടെ നിരാശ കാണിക്കാറുണ്ട്. പക്ഷേ ചൈതന്യ ഒരു മിടുക്കനാണ്. ഒട്ടും ദേഷ്യപ്പെടാത്തത് പരോക്ഷമായി അവന്റെ മാന്യമായ സ്വഭാവവും കാണിക്കുകയാണ്. പ്രശ്നങ്ങളൊന്നും ബാധിക്കാതെ പുതിയ സനിമകളുടെ തിരക്കിലാണ് താരം. ബംഗരരാജു എന്ന പേരില്‍ നാഗ നായകനായി അഭിനയിക്കുന്ന പുതിയൊരു സിനിമ റിലീസിനെത്തുകയാണ്.
നടി അഞ്ജു കുര്യനും ഉണ്ണി മുകുന്ദനും തമ്മിലാണോ പ്രണയം? തന്റെ കാമുകി അതല്ലെന്ന് വെളിപ്പെടുത്തി താരം