For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാമന്തയുടെ ഐറ്റം ഡാൻസിനുള്ള നാഗചൈതന്യയുടെ പ്രതികരണം, നടൻ പറ‍ഞ്ഞ സിംഗിൾ ലൈഫ് സൂപ്പറെന്ന് ആരാധകർ

  |

  2020 ൽ ഏറ്റവും കൂടുതൽ ചർച്ചയായ വിഹാവമോചനമായിരുന്നു താരങ്ങളായ സാമന്തയുടേയും നാഗചൈതന്യയുടേയും. ബന്ധം വേർപ്രിഞ്ഞിട്ട് മാസങ്ങളായെങ്കിലും ഇപ്പോഴും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ഇത് ചർച്ചാ വിഷയമാണ്. സാമന്തയും നാഗചൈതന്യയും വിവാഹമോചനത്തിന ശേഷം സിനിമയിൽ സജീവമായിട്ടുണ്ട്. ബംഗാർരാജു ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. പിതാവ് നാഗാർജുനയ്ക്കൊപ്പമാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്.

  പഠിച്ച ഏറ്റവും വലിയ പാഠം ഇതാണ്, സുസ്മിതയുമായുള്ള ബ്രേക്കപ്പിന് ശേഷം റോഹ്മാൻ, പുതിയ സന്തോഷം....

  ചിത്രത്തിലെ ചായിയുടെ ചിലരംഗങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. പലഭാഗങ്ങളിലായി നടൻ സിഗിൾ ലൈഫിനെ അനുകൂലിച്ച് കൊണ്ട് പറയുന്നുണ്ട്. ഇത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. ട്രോളുകളും പ്രചരിക്കുന്നുണ്ട്. താരങ്ങളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ടാണ് അധികവും പുറത്ത് വരുന്നത്.

  നാഗചൈതന്യയെ കുറിച്ചോർത്ത് ആശങ്ക, വിവാഹമോചനത്തിന് ശേഷം തന്നോട് പറഞ്ഞത്, വെളിപ്പെടുത്തി നാഗാർജുന

  സാമന്തയുടെ കരിയർ തന്നെ മാറ്റി മറിച്ച ഒരു ചിത്രമാണ് പുഷ്പ. അല്ലു അർജുൻ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ഐറ്റം ഡാൻസിൽ നടി പ്രത്യക്ഷപ്പെട്ടിരുന്നു. ഗാനം സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്.‌ എല്ലാ ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ചായിയുമായുള്ള വിവാഹമോചനത്തിന് തൊട്ട് പിന്നാലെയാണ് സാമന്ത ഈ പാട്ട് രംഗത്തിൽ അഭിനയിച്ചത്. ഇത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു, നടിക്കെതിരെ വലിയ വിമർശനങ്ങളും ഉയർന്നു വന്നിരുന്നു.

  ഇപ്പോഴിത സോഷ്യൽ മീഡയയിൽചർച്ച ആകുന്നത് ഒരു ട്രോൾ ആണ്. സമാന്തയ്ക്കുള്ള നാഗചൈതന്യയുുടെ മറുപടിയാണ് ഇതെന്ന് പറഞ്ഞു കൊണ്ടാണ് മീം വൈറലാവുന്നത്. പുഷ്പയിലെ ഗാനത്തിൽ അല്ലുവിനോടൊപ്പമുള്ള സാമന്തയുടെ ചിത്രവും ഒന്നിലധികം സ്ത്രീകളോടൊപ്പമുളള ചായിയുടെ സ്റ്റിൽ ആണ് ട്രോളിൽ ഇടം പിടിക്കുന്നത്. നടന്റെ പുതിയ ചിത്രമായ ബംഗാർരാജുവിലെ രംഗമാണ്. സാമന്തയുടെ ആക്ഷനുള്ള റിആക്ഷൻ ആണ് ഇതെന്നാണ് ആരാധകർ പറയുന്നു. ട്രോൾ വൈറലായിട്ടുണ്ട്.

  വിവാഹമോചനത്തിന് ശേഷം താരങ്ങൾ സാധാരണ ജീവിതത്തിലേയക്ക് മടങ്ങി എത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള മോശം സന്ദേശം പ്രചരിപ്പിക്കുന്ന ട്രോളുകൾ താരങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നും ഒരു വിഭാഗം പേർ പറയുന്നു . വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ സാമന്തയ്ക്ക് നേരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. നടിക്കെതിരെയാണ് അധികം വിമർശനങ്ങ‌ളും ഉയർന്നത്. തുടക്കത്തിൽ പ്രതികരിച്ചിരുന്നില്ലെങ്കിലും പിന്നീട് നിയമ നടപടി സ്വീകരിക്ക‌ുമെന്ന് മുന്നറിയിപ്പ് നൽകി കൊണ്ട് നടി എത്തിയിരുന്നു. വിവാഹമോചനത്തിന് ശേഷം മൗനം പാലിക്കുകയായിരുന്നു നാഗ ചൈതന്യ.

  ദിവസങ്ങൾക്ക് മുൻപ് വിവാഹമോചനത്തെ കുറിച്ച് പ്രതികരിച്ച് കൊണ്ട് നടൻ രംഗത്ത് എത്തിയിരുന്നു. ഇതാദ്യമായിട്ടായിരുന്നു ഈ വിഷയത്തിൽ നടൻ പ്രതികരിക്കുന്നത്. വിവാഹമോചനം എന്നത് തങ്ങളെ സംബന്ധിച്ച് ഏറ്റവും നല്ല തീരുമാനമായിരുന്നുവെന്ന് നടന്‍ പറഞ്ഞത്.''അതു ശരിയാണ്. ഞങ്ങൾ രണ്ടുപേരുടെയും വ്യക്തിപരമായ നന്മയ്ക്കു വേണ്ടി എടുത്ത തീരുമാനമായിരുന്നു അത്. അവള്‍ സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിൽ ഏറ്റവും നല്ല തീരുമാനമായിരുന്നു അത്'' വിവാഹമോചനവുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടിയായി നാഗ ചൈതന്യ പറഞ്ഞു. പിതാവ് നാഗചൈതന്യയും പിന്നീട് ഇതിനെ കുറിച്ച് പ്രതികരിച്ചിരുന്നു. ഇതാദ്യമായിട്ടാണ് താരകുടുംബം പ്രതികരിക്കുന്നത്.

  കഴിഞ്ഞ ഒക്ടോബര്‍ 2നാണ് ഇരുവരും വേര്‍പിരിയലിനെക്കുറിച്ച് സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കുന്നത്. എന്നാല്‍ വിവാഹമോചനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നില്ല. വേര്‍പിരിയലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും ഗോസിപ്പുകള്‍ക്കുമെതിരെ സാമന്ത പ്രതികരിച്ചപ്പോള്‍ നാഗ് ചൈതന്യ മൗനം പാലിക്കുകയായിരുന്നു. വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴായിരുന്നു വേർപിരിയൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. പൊതുവായ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വേർപിരിയുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്.."ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായിപ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു'' എന്നായിരുന്നു താരങ്ങളുടെ വാക്കുകൾ.

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  samantha

  ചിത്രം; കടപ്പാട്(ട്വിറ്റർ)

  Read more about: naga chaitanya samantha
  English summary
  Netizens Reacted After Naga Chaitanya's 'Single Life Is So Better' Dialogue From Bangarraju Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X