For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് ടാറ്റു കാണിക്കാന്‍ വേണ്ടി ഫോട്ടോഷൂട്ട് നടത്തി, ഇന്ന് ചെയ്യരുതെന്ന് സാമന്ത, കാരണം തേടി ആരാധകര്‍

  |

  വിവാഹമോചനത്തിന് ശേഷവും സാമന്ത- നാഗചൈതന്യ ജോഡികള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് വലിയ താല്‍പര്യമാണ്. ഇരുവരും വേര്‍പിരിഞ്ഞിട്ട് മാസങ്ങളായെങ്കിലും പ്രേക്ഷകരുടെ ആഗ്രഹം പ്രശ്‌നങ്ങള്‍ മറന്ന് ഇരുവരും ഒരുമിക്കണമെന്നാണ്. സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം നിരന്തരമായി ആവശ്യപ്പെടുന്നുമുണ്ട്. എന്നാല്‍ ഇരുവരും തങ്ങളുടെ സിംഗിള്‍ ജീവിതവുമായി മുന്നേട്ട് പോവുകയാണ്. വിവാഹമോചനത്തിന് ശേഷം സിനിമയില്‍ കൂടുതല്‍ സജീവമായിരിക്കുകയാണ് ഇവർ

  വിവാഹമോചനം സാമന്തയ്ക്ക് വരുത്തിയത് വന്‍ നഷ്ടം, അവസരം നഷ്ടമായി, ഇത് ഗുണമായത് കാജലിന്...

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സമാന്ത. ആരാധകരുമായി വളരെ നല്ല ബന്ധമാണ് നടിയ്ക്കുള്ളത്. തന്റെ സിനിമ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനോടൊപ്പം തന്നെ സംസാരിക്കാനും സമയം കണ്ടെത്താറുണ്ട്. കൂടാതെ ആരാധകര്‍ പങ്കുവെയ്ക്കുന്ന ചോദ്യങ്ങള്‍ക്കും നടി ഉത്തരം നല്‍കാറുണ്ട്. വിവാഹമോചനത്തെ തുടര്‍ന്നുണ്ടായ വിവദങ്ങളില്‍ സാമന്തക്കൊപ്പം ആരാധര്‍ കൂടെ തന്നെയുണ്ടായിരുന്നു.

  മണികണ്ഠന്‍ വന്നത് വെറുതെയല്ല, പുരുഷന്മാര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി; മുന്നറയിപ്പുമായി അഖില്‍

  സാമന്തയുടെ ശരീരത്തിലുള്ള ടാറ്റു സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കാറുണ്ട്. നടി തന്നെയായിരുന്നു ടാറ്റുവിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്. നാഗചൈതന്യമായി പ്രണയത്തിലായിരിക്കുമ്പോഴാണ് നടി ദേഹത്ത് ടാറ്റു പതിപ്പിക്കുന്നത്. നടന്റെ വിളിപ്പേരായ ചായി എന്നായിരുന്നു ഒരു ടാറ്റു. പിന്നീട് ഇരുവരും കപ്പിള്‍ ടാറ്റുവും ചെയ്തിരുന്നു. ഇതൊക്കെ അന്ന് ആവേശത്തോടെയായിരുന്നു നടി പങ്കുവെച്ചത്. എന്നാല്‍ ഇന്ന് അതില്‍ നടി ഖേദിക്കുകയാണ്.

  ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ടാറ്റുവുനെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ്. ആരാധകന്റെ ചോദ്യത്തിനായിരുന്നു മറുപടി. ടാറ്റു ചെയ്യരുതെന്നാണ് സാം പറയുന്നത്. നടി ഇന്‍സ്റ്റഗ്രാം ക്യൂഎ സെക്ഷനില്‍ ടാറ്റുവിനെ കുറിച്ച് ഐഡിയ ചോദിച്ച ആളോടായിരുന്നു മറുപടി. തന്റെ പ്രിയപ്പെട്ട ആരാധകരോട് ഒരിക്കലും ടാറ്റു ചെയ്യരുതെന്നാണ് നടി പറയുന്നത്. ഇത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നുമുണ്ട്. വിവാഹമോചനത്തിന് ശേഷം നാഗചൈതന്യയുടെ ഓര്‍മകള്‍ വിട്ട് ജീവിക്കുകയാണ് സാമന്ത. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഒഴിവാക്കി നടനെ അണ്‍ഫോളോ ചെയ്തിട്ടുണ്ട്. കൂടാതെ വിവാഹത്തിന് നടി ധരിച്ച സാരിയും തിരികെ ഏല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ നാഗചൈതന്യ ഇതുവരെ സാമന്തയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഡിലീറ്റ് ചെയ്തിട്ടില്ല. ഇപ്പോഴും ആ ചിത്രങ്ങള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവാറുണ്ട്.

  ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. ദീര്‍ഘനാളത്തെ ബന്ധം ഏറെ വേദയോടെയായിരുന്നു അവസാനിപ്പിച്ചത്. നേരത്തെ തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും വിവാഹവാര്‍ഷികത്തിനോടനുബന്ധിച്ചാണ് ഇക്കാര്യം ഔദ്യോഗികമായി പങ്കുവെച്ചത്. വിവാഹവാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴായിരുന്നു വെളിപ്പെടുത്തല്‍. ഒരു കോമണ്‍ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വേര്‍പിരിയുന്നതിനെ കുറിച്ച് പറഞ്ഞത്. ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമായിരുന്നു ഇത്.

  താരങ്ങളുടെ വാക്കുകള്‍ ഇങ്ങനെ...'ഞങ്ങളുടെ എല്ലാ സുമനസ്സുകള്‍ക്കും. ഒരുപാട് ആലോചിച്ചതിന് ശേഷമാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു. എല്ലായിപ്പോഴും ങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക ബന്ധം നിലനില്‍ക്കും. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും അഭ്യര്‍ത്ഥിക്കുന്നു' എന്നായിരുന്നു അന്ന് പങ്കുവെച്ചത്.

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  2021 ഒക്ടോബറിലായിരുന്നു വേര്‍പിരിയുന്നതായി ഇരുവരും ഔദ്യോഗികമായി അറിയിച്ചത്. 2017 ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. 'യേ മായ ചെസാവേ' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെയാണ് സാമന്ത നാഗചൈതന്യയെ പരിചയപ്പെടുന്നത്. പിന്നീട് ഇവരുടെ ബന്ധം പ്രണയത്തിലേക്ക് നീങ്ങുകയായിരുന്നു.

  Read more about: സാമന്ത samantha
  English summary
  Never Ever Get a Tattoo, Samantha Ruth Prabhu Advises Her Young Fans Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X