Don't Miss!
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ നീങ്ങും ഇന്ന്; രാശിഫലം
- News
അതീവ ഗുരുതരം; തമിഴ്നാട്ടില്‍ 6 കൊവിഡ് രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചുവെന്ന് ആക്ഷേപം
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Sports
IPL 2021: പഞ്ചാബിന് വിജയവഴിയില്‍ തിരിച്ചെത്താം, ഇക്കാര്യങ്ങള്‍ മാറണം, വരേണ്ടത് ഈ 3 പേര്
- Travel
ലോകമേ തറവാട് ബിനാലെ പ്രദര്‍ശനത്തിന് തുടക്കമായി, പ്രവേശനം പാസ് വഴി
- Automobiles
ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്സ്പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിവാഹത്തിന് ശേഷം ഭർത്താവ് ചൈതന്യയോടൊപ്പമുളള യാത്ര, ചിത്രം പങ്കുവെച്ച് താരപുത്രി
തെലുങ്ക് സിനിമ ലോകം ആഘോഷമാക്കിയ താരവിവാഹമായിരുന്നു നടിയും നിർമ്മാതാവുമായ നിഹാരികയുടേയും യുവ ബിസിനസ് താരം ചൈതന്യയുടേയും. ഡിസംബർ 9 ന് രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചായിരുന്നു വിവാഹം നടന്നത്. തെന്നിന്ത്യൻ നടനും നിർമ്മാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളും മെഗാസ്റ്റാർ ചിരഞ്ജീവിയുടെ മരുമകളുമാണ് നിഹാരിക. നടൻ വരുണിന്റ സഹോദരിയാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിവാഹ ശേഷമുള്ള നടിയുടെ ചിത്രങ്ങളാണ്. തിരുപ്പതി ദർശനം കഴിഞ്ഞുളള ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. നിഹാരികഒഫീഷ്യൽ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഭർത്താവ് ചൈതന്യയ്ക്കും കുടുംബത്തിനോടൊപ്പമാണ് നടി തിരുപ്പതി ദർശനത്തിനെത്തിയത്. സാരിയിൽ അതീവ സുന്ദരിയായിട്ടാണ് നിഹാരിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരപുത്രിയുടെ ചിത്രം വൈറലായിട്ടുണ്ട്.
ഡിസംബർ9 ന് ആയിരുന്നു നിഹാരികയുടെ വിവാഹം നടന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്നു വിവാഹം.
ഇരു കൂട്ടരുടേയും അടുത്ത ബന്ധുക്കൾ മാത്രമാണ് അന്ന് വിവാഹത്തിന് പങ്കെടുത്തത്. വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടൻ അല്ലു അര്ജുന്, സായ് ധരം തേജ്, അല്ലു സിരിഷ്, രാംചരണ്‍, തുടങ്ങിയവർ കുടംബ സമേതം വിവാഹത്തിന് എത്തിയിരുന്നു. സിനിമ തിരക്കുകൾക്ക് അവധി നൽകിയാണ് താരകുടുംബം രാജസ്ഥാനിൽ എത്തിയത്. യാത്ര ചിത്രങ്ങളും താരങ്ങൾ പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ആഗസ്റ്റിലായിരുന്നു നിഹാരികയുടേയും ചൈതന്യയുടേയും വിവാഹ നിശ്ചയം നടന്നത്. കൊവിഡ് കാലമായിരുന്നത് കൊണ്ട് തന്നെ സർക്കാർ മാനദണ്ഡങ്ങൾപാലിച്ചാണ് ചടങ്ങ് നടന്നത്. കൊവിഡ് കാലമായതിനാൽ കുടുംബാംഗങ്ങൾ മാത്രമായിരുന്നു അന്നും ചടങ്ങിൽ പങ്കെടുത്തത്. ഹൈദരാബാദ് ട്രിഡന്റ് ഹോട്ടലില്‍ വെച്ചായിരുന്നു നിശ്ചയം നടന്നത്. സഹോദരങ്ങളായ അല്ലു അര്ജുന്, സായ് ധരം തേജ്, അല്ലു സിരിഷ്, രാംചരണ്‍ എന്നിവരെല്ലാം വിവാഹ നിശ്ചയത്തിനും എത്തിയിരുന്നു . വരുൺ തേജയാണ് സഹോദരിയുടെ വിവാഹ നിശ്ചയ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. നടിയ്ക്ക് ആശംസയുമായി തെന്നിന്ത്യൻ സിനിമ ലോകവും ആരാധകരും രംഗത്തെത്തിയിരുന്നു.