For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകനുമായി പ്രണയത്തിലാണോന്ന് തരുണിന്റെ അമ്മ ചോദിച്ചു; പഴയ പ്രണയത്തെ കുറിച്ച് പറഞ്ഞ് നടി പ്രിയാമണി

  |

  സിനിമാ താരങ്ങളുടെ കുടുംബത്തെ കുറിച്ചും പ്രണയബന്ധങ്ങളെ കുറിച്ചുമുള്ള ഗോസിപ്പുകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. ഓരോ ദിവസവും സോഷ്യല്‍ മീഡിയ പേജുകളില്‍ ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ നിറയുകയാണ്. എന്നാല്‍ ചില പ്രണയത്തെ കുറിച്ച് താരങ്ങള്‍ തന്നെ വെളിപ്പെടുത്താറുണ്ട്. ഇപ്പോഴിതാ നടി പ്രിയാമണിയും തെലുങ്ക് നടന്‍ തരുണും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന വാര്‍ത്തയ്ക്കുള്ള വിശദീകരണം വന്നിരിക്കുകയാണ്.

  എത്രയോ വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും പ്രിയാമണി തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടി സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും ഒക്കെ നിറസാന്നിധ്യമാണ്. ഭര്‍ത്താവ് മുസ്തഫയ്‌ക്കൊപ്പം സന്തുഷ്ടയായി കഴിയുകയാണെങ്കിലും നടിയുടെ പഴയൊരു പ്രണയകഥയാണ് വീണ്ടും ചര്‍ച്ചയാവുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രിയാമണി തന്നെയാണ് നടന്‍ തരുണുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് പറഞ്ഞത്.

  നവ വസന്തം എന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുമ്പോഴാണ് ഞാനും തരണും പ്രണയത്തിലാണെന്നും വൈകാതെ വിവാഹിതരാവാന്‍ പോവുകയാണെന്നുമുള്ള വാര്‍ത്ത ആദ്യം കേള്‍ക്കുന്നത്. തരുണിന്റെ അമ്മ റോജ രാജമണി ഷൂട്ടിങ് ലൊക്കേഷനിലെത്തി എന്നെ കണ്ടിരുന്നു. നിങ്ങള്‍ തമ്മില്‍ യഥാര്‍ഥത്തില്‍ സ്‌നേഹിക്കുന്നുണ്ടോ എന്ന് തരുണിന്റെ അമ്മ എന്നോട് ചോദിച്ചു. അങ്ങനെ ആണെങ്കില്‍ തന്നെ നിങ്ങളുടെ വിവാഹത്തിന് എനിക്കൊരു കുഴപ്പവുമില്ല. ഒന്നും പേടിക്കണ്ട, എന്തെങ്കിലുമുണ്ടെങ്കില്‍ എന്നോട് പറഞ്ഞോളൂ എന്നുമായി അവര്‍.

  അമ്മ അങ്ങനെ പറയുന്നത് വരെ അങ്ങനെയൊരു ബന്ധം ഉണ്ടായിരുന്നോ എന്ന കാര്യത്തെ കുറിച്ച് എനിക്ക് പോലും അറിയില്ലായിരുന്നു. ഒരേ നായകനൊപ്പം രണ്ടോ മൂന്നോ സിനിമകളില്‍ അഭിനയിച്ചാല്‍ ഇതുപോലെയുള്ള വാര്‍ത്തകള്‍ വരാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഞങ്ങള്‍ ആ സമയത്ത് ആകെ ഒരു ചിത്രത്തില്‍ മാത്രമേ അഭിനയിച്ചിരുന്നള്ളു. എങ്കിലും ഞങ്ങളെ കുറിച്ചുള്ള കിംവദന്തികള്‍ അന്നേ ഉണ്ടായിരുന്നു എന്നും പ്രിയാമണി പറയുന്നു. നടിയുടെ തുറന്ന് പറച്ചില്‍ വളരെ വേഗം വൈറലായി മാറിയിരിക്കുകയാണ്.

  ബാലതാരമായി വെള്ളിത്തിരയിലെത്തിയ തരുണ്‍ മലയാളികള്‍ക്കും ഏറെ സുപിരിചിതനായ നടനാണ്. അഭയം, മൈ ഡിയര്‍ മുത്തച്ഛന്‍ എന്നീ മലയാള ചിത്രങ്ങളില്‍ കേന്ദ്രകഥാപാത്രമായി തരുണ്‍ അഭിനയിച്ചിട്ടുണ്ട്. ഇതുവരെയും വിവാഹതനല്ലാത്ത താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വൈകാതെ തന്നെ തരുണ്‍ വിവാഹിതനാവുമെന്നാണ് പുതിയ വിവരങ്ങള്‍. അമ്മയുടെ ഏറ്റവുമടുത്ത സുഹൃത്തിന്റെ മകളാണ് വധുവന്നും വിദേശത്ത് നിന്നും മാസ്റ്റര്‍ ഡിഗ്രി കഴിഞ്ഞ് അടുത്തിടെയാണ് പെണ്‍കുട്ടി നാട്ടിലെത്തിയതെന്നും അറിയുന്നു.

  ഹിന്ദു ആചാരപ്രകാരമോ, മുസ്ലിം ആചാരപ്രകാരമോ വിവാഹം? പ്രിയാമണി പറയുന്നു

  സിനിമാഭിനയത്തിന് പുറമേ ഒരു നിര്‍മാണ കമ്പനി കൂടി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് തരുണെന്നും പറയപ്പെടുന്നു. സ്റ്റാര്‍ ഹീറോസിന്റെ സിനിമകളൊരുക്കുന്നതിന് വേണ്ടിയാണ് തരുണ്‍ നിര്‍മാണ കമ്പനി തുടങ്ങുന്നത്. എന്നാല്‍ ആദ്യ പ്ലാനില്‍ വെബ് സീരിസ് ഒരുക്കുകയാണെന്നും അതിന് ശേഷമായിരിക്കും സിനിമയിലേക്ക് കടക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അധികം താമസിക്കാതെ താരത്തിന്റെ വിവാഹത്തെ കുറിച്ചും നിര്‍മാണ കമ്പനിയെ കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ പുറത്ത് വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പ്രിയാമണി ഭർത്താവ് മുസ്തഫയ്ക്കൊപ്പം സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുന്നു.

  English summary
  Priyamani Opens Up About Relationship Rumours With Telugu Actor Tarun
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X