For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയാവാൻ സാമന്ത ആഗ്രഹിച്ചു; അതിന് വേണ്ടി തയ്യാറെടുത്തു, പക്ഷേ സംഭവിച്ചത് മറ്റൊന്നാണെന്ന് നിര്‍മാതാവ്

  |

  നടി സാമന്തയും നാഗചൈതന്യയും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ നിര്‍ത്താതെ തുടരുകയാണ്. താരങ്ങള്‍ വിവാഹമോചിതരാവാന്‍ പോവുകയാണെന്നുള്ള വാര്‍ത്തകള്‍ ആദ്യം ഗോസിപ്പിന്റെ രൂപത്തിലാണ് പ്രചരിച്ചത്. നിങ്ങള്‍ കേട്ടതെല്ലാം സത്യമാണെന്ന് അറിയിച്ച് ഒക്ടോബര്‍ രണ്ടിന് ഔദ്യോഗികമായി വേര്‍പിരിയലിനെ കുറിച്ച് താരങ്ങള്‍ വെളിപ്പെടുത്തി. മാസങ്ങള്‍ മുന്‍പ് വരെ ദാമ്പതിമാര്‍ തമ്മില്‍ പ്രശ്‌നങ്ങളില്ലായിരുന്നു. എല്ലാം പെട്ടെന്നുണ്ടായ തീരുമാനമാണെന്നാണ് അറിയുന്നത്.

  വേറിട്ട ഫോട്ടോഷൂട്ടുമായി ബോളിവുഡ് സുന്ദരി ജാക്വലിൻ ഫെർണാണ്ടസ്

  എന്നാല്‍ വിവാഹമോചനത്തിന്റെ കാരണം എന്താണെന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. എന്നാല്‍ തന്റെ പേരില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളിലൊന്നും സത്യമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം സാമന്ത ഒരു കുറിപ്പും പുറത്ത് വിട്ടു. ഇതിനിടയിലാണ് നടി അഭിനയിക്കുന്ന പുതിയ സിനിമയായ ശാകുന്തളത്തിന്റെ നിര്‍മാതാവ് നീലിമ ഗുണയുടെ തുറന്ന് പറച്ചില്‍ വലിയ വാര്‍ത്തയാവുന്നത്. സാമന്തയുടെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങളായിരുന്നു ഒരു അഭിമുഖത്തില്‍ നീലിമ വ്യക്തമാക്കിയത്.

  ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ സാമന്ത തയ്യാറാവാത്തത് കൊണ്ടാണ് നാഗചൈതന്യ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് നീലിമ ഗുണ വെളിപ്പെടുത്തിയത്. തന്റെ അച്ഛനും സംവിധായകനുമായ ഗുണശേഖര്‍ കഴിഞ്ഞ വര്‍ഷം തന്നെ ശാകുന്തളം സിനിമയിലേക്കുള്ള ഓഫര്‍ നല്‍കിയിരുന്നു. എന്നാല്‍ നാഗചൈതന്യയുമായി ഒരു കുടുംബജീവിതം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നത് കൊണ്ട് ആ സിനിമ നടി നിരസിക്കുകയാണ് ചെയ്തതെന്നുമാണ് നീലിമ പറയുന്നത്. സാമന്ത-നാഗ വിവാഹമോചനത്തിന്റെ കാരണം അറിയാന്‍ ഇരുന്നവര്‍ക്കിടയിലേക്ക് ഈ വാര്‍ത്ത കാട്ടുതീ പോലെ പ്രചരിക്കുകയാണിപ്പോള്‍. നീലിമയുടെ വാക്കുകള്‍ വായിക്കാം...

  'സംവിധായകനായ തന്റെ അച്ഛന്‍ സാമന്തയോട് ശാകുന്തളത്തിന്റെ കഥ കഴിഞ്ഞ വര്‍ഷം തന്നെ പറഞ്ഞിരുന്നു. നടിയ്ക്ക് കഥ ഇഷ്ടപ്പെടുകയും അതില്‍ ആവേശമുള്ളതായി കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാഗചൈതന്യയ്‌ക്കൊപ്പം ഒരു കുടുംബമാവാന്‍ തയ്യാറെടുക്കുന്നത് കൊണ്ട് ജൂലൈയിലോ ഓഗസ്റ്റിലോ സിനിമയുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കണമെന്ന് സാമന്ത ഞങ്ങളോട് പറഞ്ഞിരുന്നതായി ഹൈദരബാദ് ടൈംസ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രീകരണം നീണ്ട് പോവുമോ എന്നോര്‍ത്ത് സിനിമ ഏറ്റെടുക്കാനും നടി തയ്യാറായില്ലായിരുന്നു. ഒരു അമ്മയാകണമെന്ന് സാമന്ത ആഗ്രഹിച്ചിരുന്നു. അതിനാണ് മുന്‍ഗണന എന്നവള്‍ ഞങ്ങളോട് പറഞ്ഞതുമാണ്.

  ചരിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമകള്‍ക്ക് കൂടുതല്‍ സമയമെടുക്കും എന്നുള്ള ആശങ്കകള്‍ അവള്‍ക്കുണ്ടായിരുന്നു. എന്നാല്‍ വിപുലമായ പ്രീപ്രൊഡക്ഷനലിൂടെ സമയം വളരെ കുറച്ച് മതിയാവുമെന്നുള്ള ഉറപ്പ് ഞങ്ങള്‍ അവള്‍ക്ക് നല്‍കുകയും ചെയ്തു. ഇതോടെ നടി സന്തോഷവതിയായിരുന്നു. ഒരു കുടുംബം ആസൂത്രണം ചെയ്യുകയും സിനിമയില്‍ നിന്ന് ഇടവേള എടുത്ത് തന്റെ കുട്ടികളെ നോക്കണമെന്നും സാമന്തയ്ക്ക് ആഗ്രഹമുണ്ടായിരുന്നതായിട്ടും നീലിമ പറയുന്നു. അവളുടെ അഭ്യര്‍ഥന ഉള്ളതിനാല്‍ ഷൂട്ടിങ്ങിന്റെ ഷെഡ്യൂളുകളില്‍ കാര്യമായ ഇടവേളകള്‍ എടുത്തിരുന്നില്ലെന്നും നിര്‍മാതാവ് പറയുന്നു.

  മണിക്കുട്ടന്‍ ഉടന്‍ വിവാഹിതനാവുമോ? ഒരേ സ്റ്റാറ്റസ് തന്നെ, ആരാധകര്‍ കാത്തിരുന്ന ചോദ്യത്തിന് മറുപടിയുമായി താരം

  അച്ഛനും മകനും ഒരുപോലെയുണ്ടെന്ന് ആരാധകര്‍ | FIlmiBeat Malayalam

  അതേ സമയം നാഗചൈതന്യയുമായി വേര്‍പിരിഞ്ഞെന്ന് പറഞ്ഞതിന് ശേഷവും സാമന്തയ്‌ക്കെതിരെയുള്ള കിംവദന്തികള്‍ക്ക് അവസാനമായിട്ടില്ല. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ ഗോസിപ്പുകള്‍ക്കെല്ലാമുള്ള മറുപടിയും സാമന്ത പറഞ്ഞിരുന്നു. വിവാഹമോചനം എന്ന് പറയുന്നത് വളരെ വേദനയുള്ള കാര്യമാണ്. എന്നാല്‍ നിരന്തരമായി തന്നെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള ആരോപണങ്ങളും അക്രമങ്ങളുമാണ് വരുന്നത്. അത് തന്നില്‍ കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്. എനിക്ക് മറ്റ് പ്രണയമുണ്ടെന്നും കുട്ടികളെ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും ഗര്‍ഭച്ഛിദ്രം വരെ നടത്തിയതായിട്ടും വാര്‍ത്തകള്‍ വരികയാണ്. അതിലൊന്നും സത്യമില്ലെന്നും ഇങ്ങനെ ദ്രോഹിക്കരുതെന്നുമാണ് സാമന്ത പറഞ്ഞിരുന്നത്.

  അപർണ്ണയേയും സിദ്ധാർത്ഥിനേയും പരിചയപ്പെടുത്തി സ്വാതി നിത്യാനന്ദ്, പുതിയ ആ വിശേഷം പങ്കുവെച്ച് നടി...

  English summary
  Producer Neelima Guna Opens Up Samantha Was Planning For A Baby With Naga Chaitanya, Revelation Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X