For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സായ് പല്ലവി ചോദിച്ചത് 3 കോടി, തെലുങ്ക് അയ്യപ്പനും കോശിയിൽ നിന്നും പുറത്താകാനുള്ള കാരണം ഇത്...

  |

  പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ മലർ എന്ന കോളേജ് അധ്യാപികയെ ആണ് സായ് അവതരിപ്പിച്ചത്. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും നടിയെ മലർ മിസ് ആയിട്ടാണ് അറിയപ്പെടുന്നത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും നടിയുടെ മലർ എന്ന കഥാപാത്രം ചർച്ചാ വിഷയമായിരുന്നു. പ്രേമം ഹിറ്റായതിന് പിന്നാലെ നിരവധി അവസരങ്ങൾ സായി പല്ലവിയെ തേടി എത്തുകയായിരുന്നു. ഭാഷവ്യത്യാസമില്ലാതെ നടിയുടെ എല്ലാ ചിത്രങ്ങളും പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കുന്നത്.

  ഗ്ലാമറസ് ലുക്കിൽ നടി ഓവിയ, ചിത്രം വൈറൽ

  2020ൽ ഭാഷവ്യത്യാസമില്ലാതെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. രണ്ട് വ്യക്തികൾ തമ്മിലുള്ള ഈഗോയുടെ കഥ പറഞ്ഞ ചിത്രം തെന്നിന്ത്യൻ, ബോളവുഡ് സിനിമാ ലോകത്ത് ചർച്ച വിഷയമായിരുന്നു. മലയാളത്തിൽ വൻ വിജയം നേടിയ ചിത്രം തമിഴ്,തെലുങ്ക്, ഹിന്ദി എന്നീ ഭാഷയിൽ റീമേക്കിന് ഒരുങ്ങുകയാണ്. തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. പവൻ കല്യാൺ, റാണ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

  ചിത്രത്തിൽ പവൻ കല്യാണിന്റെ നായികയായി തുടക്കത്തിൽ തീരുമാനിച്ചിരുന്നത് സായ് പല്ലവിയെ ആയിരുന്നു. എന്നാൽ പിന്നീട് നടിയെ ചിത്രത്തിൽ നിന്ന് മാറ്റുകയായിരുന്നു. പകരം നിത്യ മേനോനാണ് ഈ കഥപാത്രത്തെ അവതരിപ്പിക്കുന്നത്. ശക്തമായ സ്ത്രീകഥാപാത്രങ്ങളിൽ തിളങ്ങി നിൽക്കുന്ന സായ് പല്ലവി എന്തു കൊണ്ട് ഈ കഥാപാത്രത്തിൽ നിന്ന് ഒഴിവാക്കി എന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. പ്രതിഫലത്തിന്റെ പേരിലാണ് നടി ചിത്രത്തിൽ നിന്ന് മാറ്റിയത്. തെലുങ്ക് ഓൺലൈൻ മാധ്യമമാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

  മൂന്ന് കോടി രൂപയാണ് പ്രതിഫലമായി സായ് പല്ലവി ചോദിച്ചതത്രേ. എന്നാൽ നടിയുടെ ഡിമാൻഡ് അംഗീകരിക്കാൻ നിർമ്മാതാവിന് കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്നാണ് സായിയെ ചിത്രത്തിൽ നിന്ന് മാറ്റിയത്. നടി ഐശ്വര്യ രാജേഷും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റാണയുടെ ഭാര്യ കഥാപാത്രത്തിലാണ് നടി എത്തുന്നത്. ടോളിവുഡ് മാത്രമല്ല മലയാളി പ്രേക്ഷകരും ചിത്രത്തിനായി കാത്തിരിക്കുകയാണ്.

  ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ എന്ന കഥപാത്രത്തെയാണ് പവൻ കല്യാൺ അവതരിപ്പിക്കുന്നത്. നടൻ പൃഥ്വിരാജ് അവിസ്മരണീയമാക്കിയ കോശി എന്ന കഥാപാത്രത്തെയാണ് റാണ അവതരിപ്പിക്കുന്നത്. തെലുങ്കിൽ കൂടുതൽ സജീവമാണെങ്കിലും തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള നടനാണ് റാണ. ബാഹുബലിയിലെ വില്ലൻ കഥപാത്രമാണ് നടനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്.

  2 കോടി തരാമെന്ന് പറഞ്ഞാലും ആ പരസ്യ ചിത്രം ചെയ്യില്ല, സായി പല്ലവി

  തുടക്കത്തിൽ റാണയ്ക്ക് പകരം നടൻ നിഥിനെയായിരുന്നു പരിഗണിച്ചത്. എന്നാൽ പിന്നീട് നടനെ മാറ്റുകയായിരുന്നു. ചിത്രത്തിനെ കുറിച്ചുളള ചർച്ചകൾ പ്രേക്ഷകരുടെ ഇടയിൽ തകൃതിയായി നടക്കുമ്പോഴാണ് റാണ സിനിമയുടെ ഭാഗമാകുന്നത്. നടൻ തന്നെയാണ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. സാഗര്‍ കെ. ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യദേവര നാഗ വാംസിയാണ് ചിത്രം നിർമ്മിക്കുന്നത്. തമന്‍ എസ്. ആണ് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ പൂജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

  Read more about: sai pallavi rana
  English summary
  Revealed! Why Sai Pallavi Replaced From Ayyappanum Koshiyum Telugu Remake
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X