For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റൂമറുകളിൽ തളരുന്നില്ല, ജീവിതം ആസ്വദിക്കുകയാണ് സാമന്ത

  |

  കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും വാർത്തയാകുന്നതുമായി ഒരു വിഷയാണ് സാമന്ത-നാ​ഗചൈതന്യ വിവാഹമോചനം. ഇരുവരെയും ഇപ്പോൾ പൊതുവേദികളിൽ ഒന്നച്ച് കാണാത്തതും മറ്റുമാണ് ഇരുവരും വിവാഹമോചനത്തിന് തയ്യാറെടുക്കുകയാണെന്ന വാർത്തകൾക്ക് പിന്നിൽ. തെന്നിന്ത്യയിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികൾ കൂടിയാണ് സാമന്തയും നാ​ഗചൈതന്യയും.

  തന്റെ സോഷ്യൽമീഡിയ പേജുകളിൽ നിന്ന് അക്കിനേനി എന്ന ഭർത്താവിന്റെ കുടുംബപേര് മാറ്റി സാമന്ത റൂത്ത് പ്രഭു എന്ന് നടി മാറ്റിയതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നും വിവാഹമോചനം സംഭവിച്ചേക്കും എന്നുള്ള തരത്തിലും വാർത്തകൾ വന്നുതുടങ്ങിയത്. മാത്രമല്ല സാമന്തയുടെ സോഷ്യൽമീഡിയകളിൽ നിന്നും നാ​ഗചൈതന്യയ്ക്കൊപ്പമുള്ള ഫോട്ടോകൾ നീക്കം ചെയ്തിട്ടുണ്ട്. പൊതുവേദികളിൽ എപ്പോഴും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുള്ള ഇരുവരെയും ഇപ്പോൾ അങ്ങനെ കാണാനും സാധിക്കാറില്ല എന്നതും വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.

  പ്രണയിച്ച് വിവാഹിതരായവരാണ് സാമന്തയും നാഗചൈതന്യയും. 2017ലാണ് ഇരുവരും ആർഭാടമായ ചടങ്ങുകളിലൂടെ വിവാഹിതരായത്. വിവാഹശേഷം ​നാ​ഗചൈതന്യ-സാമന്ത ജോഡ ചായ് സാം എന്നാണ് ആരാധകർക്ക് ഇടയിൽ അറിയപ്പെട്ടിരുന്നത്. ഗൗതം വാസുദേവ് മേനോന്റെ വിണ്ണൈത്താണ്ടി വരുവായ തെലുങ്ക് റീമേക്കിലൂടെയാണ് ഇരുവരും പ്രണയിച്ച് തുടങ്ങിയത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായത് ഇവർ തന്നെയായിരുന്നു. ആദ്യ സിനിമയുടെ സമയത്ത് തന്നെ അടുത്ത സുഹൃത്തുക്കളായിരുന്നു സാമന്തയും നാഗചൈതന്യയും.

  Also Read: 'ഭ്രമ'ത്തിൽ അമ്മ എങ്ങനെ എത്തിപ്പെട്ടു, സംശയം തീരാതെ കീർത്തി സുരേഷ്

  വിവാഹശേഷവും സാമന്ത സിനിമയില്‍ സജീവമായിരുന്നു. മജിലി എന്ന തെലുങ്ക് ചിത്രത്തില്‍ സാമന്തയും നാഗ ചൈതന്യയും വിവാഹശേഷം ഒരുമിച്ച് അഭിനയിച്ചിരുന്നു. അതേസമയം നാഗ ചൈതന്യയേക്കാള്‍ കൂടുതല്‍ സാമന്തയാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവാകാറുളളത്. വ്യക്തി ജീവിതത്തിലെയും സിനിമാജീവിതത്തിലെയും എല്ലാം വിശേഷങ്ങളും സാമന്ത സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെ പങ്കുവെക്കാറുണ്ട്.

  Also Read: 'ഫെമിനിസം അനീതിയ്ക്കും അസമത്വത്തിനും എതിരായ പ്രത്യയശാസ്ത്രം', ‌‌മകൾക്കായി ​ഗീതു മോഹൻദാസ് എഴുതിയ വരികൾ വൈറൽ

  തമിഴ്, തെലുങ്ക് ഭാഷകളിലെ മുൻനിര നടിമാരിൽ ഒരാളാണ് മോഡലിങിലൂടെ അഭിനയരം​ഗത്തേക്ക് എത്തിയ സാമന്ത. അടുത്തിടെ പുറത്തിറങ്ങിയ ആമസോൺ വെബ് സീരിസ് ഫാമിലി മാൻ 2വിലെ സാമന്തയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതുവരെയുള്ള സിനിമകളിൽ കണ്ട വെറുമൊരു കാമുകി കഥാപാത്രമായിരുന്നില്ല ഫാമിലി മാൻ 2വിലെ സാമന്തയുടെ കഥാപാത്രം. ഏറെ അഭിനയ സാധ്യതയുണ്ടായിരുന്ന കഥാപാത്രത്തെ സാമന്ത വേണ്ടവിധം ഉപയോ​ഗിക്കുകയും ചെയ്തു.

  Also Read: 'എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് ഞാൻ ബോധവാനാണ്', വിമർശനങ്ങൾക്ക് മറുപടി നൽകി ബാല

  ഇരുവരുടെയും വിവാഹമോചനം സംബന്ധിച്ച വാർത്തകൾ കൊടുംപിരി കൊള്ളുമ്പോഴും ഇതുവരെ സാമന്ത വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അടുത്തിടെ ക്ഷേത്ര ദർശനത്തിന് എത്തിയ സാമന്തയോട് വിവാഹമോചന വാർത്തകളെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ രൂക്ഷമായ ഭാഷയിലായിരുന്നു സാമന്തയുടെ മറുപടി. തന്റെ ജീവിതത്തെ കുറിച്ച് വാര്‍ത്തകള്‍ വരുന്നത് വേദന ഉണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തുടക്കത്തില്‍ വലിയ വിഷമമായിരുന്നുവെന്ന് അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നാ​ഗചൈതന്യ പറഞ്ഞിരുന്നു. സായ് പല്ലവിയും നാ​ഗചൈതന്യയും ഒന്നിച്ച തെലുങ്ക് ചിത്രം ലവ് സ്റ്റോറിക്ക് തിയേറ്ററുകളിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. സെപ്റ്റംബർ 24ന് റിലീസ് ചെയ്ത ചിത്രം ഹൗസ്ഫുൾ ആയി പ്രദർശനം തുടരുകയാണ്. സിനിമയുടെ ഓൾ ഇന്ത്യ ഗ്രോസ് കലക്‌ഷൻ ഇതുവരെ 10 കോടി രൂപയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ സിനിമയുടെ വിജയാഘോഷങ്ങളിൽ പങ്കെടുക്കാൻ സാമന്ത എത്തിയിരുന്നില്ല.

  Samantha slaps paparazzis' for spreading divorce rumors | FilmiBeat Malayalam

  അതേസമയം സാമന്ത സുഹൃത്തുക്കൾക്കൊപ്പം സൈക്കിൾ റൈഡിങും മറ്റുമായി ആഘോഷിക്കുകയാണ്. എറ്റവും നല്ല സുഹൃത്തുക്കൾക്കൊപ്പം സൈക്കിൾ റൈഡിങ് നടത്തുന്ന വീഡിയോ സാമന്ത തന്നെയാണ് ഇൻസറ്റ​ഗ്രാമിൽ പങ്കുവെച്ചത്. 'തകർക്കാൻ പറ്റില്ല' എന്നും സാമന്ത വീഡിയോയ്ക്ക് തലക്കെട്ടായി കുറിച്ചിരുന്നു. മഴയത്ത് സുഹൃത്തുക്കൾക്കൊപ്പം സൈക്കിൾ സവാരി ചെയ്യുന്ന സാമന്തയുടെ വീഡിയോ ആരാധകരും സ്വീകരിച്ച് കഴിഞ്ഞു. ഒരു ദിവസം 20 കിലോമീറ്ററുകളോളമാണ് സാമന്ത സൈക്കിൾ സവാരി നടത്തുന്നത്. നൂറ് കിലോമീറ്ററാണ് സാമന്തയുടെ ലക്ഷ്യം. ആമിർഖാൻ ചിത്രം ലാൽ സിങ് ഛദ്ദയിൽ ഒരു സുപ്രധാന കഥാപാത്രത്തെ നാ​ഗചൈതന്യ അവതരിപ്പിക്കുന്നുണ്ട്.

  Also Read: റിതേഷിന്റെ സഹതാരങ്ങളിൽ ഇഷ്ടമല്ലാത്ത താരത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ജെനീലിയ

  Read more about: samantha films tamil actress
  English summary
  Samantha Opens Up She Is Unbreakable, Actress latest Cryptic Post Amid Divorce Rumours Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X