For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുരുഷന്മാരെ ധാർമ്മികമായി ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടെന്ന് സാമന്ത, നടിക്ക് ഉപദേശവുമായി വനിത വിജയകുമാർ

  |

  തെന്നിന്ത്യൻ സിനിമ ലോകം ഏറെ ഞെട്ടലോടെ ശ്രവിച്ച വാർത്തയായിരുന്നു താരങ്ങളായ സാമന്തയുടേയും നാഗ ചൈതന്യയുടേയും വിവാഹമോചനം കഴിഞ്ഞ കുറച്ചു നാളുകളായി ഇതുസംബന്ധമായ ഗോസിപ്പ് വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു കേവലം ഗോസിപ്പ് വാർത്തയായിട്ടായിരുന്നു ആരാധകരും ഇതിനെ കണ്ടത്. എന്നാൽ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് താരങ്ങൾ തന്നെ വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. ഓക്ടബോർ 2 ന് ആയിരുന്നു വേർപിരിയുന്ന കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഏതാണ്ട് പത്ത് വർഷത്തെ ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്.

  Samantha, Naga Chaitanya

  നാലാം വിവാഹ വർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കവെയായിരുന്നു വേർപിരിയൽ. ഇരുവരും ഒന്നിച്ച് ചേർന്ന് എടുത്ത തീരുമാനമാണ് വിവാഹമോചനമെന്നാണ് സൂചന. സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും തങ്ങൾ വിവാഹ ബന്ധം വേർപെടുത്തുന്നുവെന്ന് പ്രേക്ഷകരെ അറിയിച്ചത്. "ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു", എന്നാണ് താരങ്ങള്‍ വിവാഹമോചനത്തെ കുറിച്ച് പ്രതികരിച്ചത്. നിമിഷം നേരം കൊണ്ട് കുറിപ്പ് വൈറലാവുകയായിരുന്നു. താരങ്ങളെ പിന്തുണച്ച് സുഹൃത്തുക്കളും കുടുംബാംഗങ്ങളും എത്തിയിരുന്നു. അതേസമയം കാരണം വ്യക്തമല്ല.

  അപ്രതീക്ഷിതമായി കവിളിൽ പിടിച്ചു, ആകെ ഭയന്നു, റിയാലിറ്റി ഷോയിൽ സംഭവിച്ചതിനെ കുറിച്ച് മലൈക അറോറ

  ഇരുവരും വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ നാഗ ചൈതന്യയുടെ പിതാവും നടനമുമായ നാഗാർജുനയും സമന്തയുടെ പിതാവ് ജോസഫ് പ്രഭുവും രംഗത്ത് എത്തിയിരുന്നു. നിർഭാഗ്യകരമെന്നാണ് നാഗർജുന പറഞ്ഞത്. സാമി'നും 'ചൈ'ക്കുമിടയില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ്. ഒരു ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തീര്‍ത്തും സ്വകാര്യമാണ്. ഇരുവരും എനിക്ക് പ്രിയപ്പെട്ടവരാണ്. സാമിനൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ എന്റെ കുടുംബത്തിന് എന്നും വിലയേറിയതായിരിക്കും. അവള്‍ എന്നും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവളായിരിക്കും. ദൈവം അവര്‍ക്ക് രണ്ട് പേര്‍ക്കും കരുത്ത് നല്‍കട്ടെ.' എന്ന് നാഗർജുന പ്രതികരിച്ചിരുന്നു. വിനാഹമോചനത്തെ കുറിച്ചുള്ള ചോദ്യങ്ങൾ നേരത്തെ നടന് നേരേയും ഉയർന്നിരുന്നു. എന്നാൽ അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ബിഗ് ബോസ് ഷോയുടെ പ്രസ് മീറ്റിൽ നിന്ന് വരെ നടൻ മാറി നിന്നിരുന്നു. കൊവഡിനെ വൈറസ് വായ്പനത്തിന്റെ പശ്ചാത്തലത്തിലാണ് പത്രസമ്മേളനത്തിലവ്‍ നിന്ന് മാറി നിൽക്കുന്നതെന്നാണ് അന്ന് പറഞ്ഞത്.

  ഇളയ മകൻ അബ്രാമിന്റെ അച്ഛൻ മുത്തമകൻ ആര്യൻ ഖാൻ, മക്കളെ കുറിച്ച് വെളിപ്പെടുത്തലുമായി ഷാരൂഖ് ഖാൻ

  മനസ് ശൂന്യമായിപ്പോയി എന്നാണ് സാമന്തയുടെ പിതാവ് പ്രഭു പറഞ്ഞത്. ഇരുവരുടെയും വിവാഹ മോചന വാര്‍ത്ത‍ അറിഞ്ഞത് മുതല്‍ മനസ് ശൂന്യമായിപ്പോയി. ഏറെ വൈകാതെ തന്നെ കാര്യങ്ങളെല്ലാം മെച്ചപ്പെടും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഈ വാര്‍ത്ത ഞെട്ടലുണ്ടാക്കിയെങ്കിലും സാമന്ത ചിന്തിച്ചെടുത്ത തീരുമാനമാണെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിവാഹമോചനം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച അവസാനിച്ചിട്ടില്ല. സാമന്തയെ വിമർശിക്കുന്ന താരത്തിലുള്ള പ്രതികരണങ്ങളാണ് അധികം വരുന്നത്. 'മറ്റ് പ്രണയങ്ങൾ, അബോർഷൻ, കുട്ടികൾ വേണ്ട' എന്നിങ്ങനെയുള്ള പല കഥകളുമാണ് നടിക്കെതിരെ പ്രചരിക്കുന്നത്. വിമർശനങ്ങൾ അതിരു വിട്ടപ്പോൾ പ്രതികരണവുമായി സാമന്ത രംഗത്ത് എത്തിയിരുന്നു.

  ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു നടി ഇതിനെ ചോദ്യം ചെയ്തത്. "സ്ത്രീകൾ ചെയ്യുമ്പോൾ കാര്യങ്ങൾ നിരന്തരം ധാർമ്മികമായി ചോദ്യം ചെയ്യപ്പെടുന്നു, എന്നാൽ പുരുഷന്മാർ ചെയ്യുമ്പോൾ ധാർമ്മികമായി ചോദ്യം ചെയ്യപ്പെടുന്നതുമില്ല...എങ്കിൽ; ഒരു സമൂഹമെന്ന നിലയിൽ നമുക്ക് അടിസ്ഥാനപരമായി ധാർമ്മികതയില്ല..." എന്നാണ് സാമന്ത പങ്കുവച്ച പോസ്റ്റിൽ പറയുന്നത്.

  Vanitha vijayakumar says she is in love again | FilmiBeat Malayalam

  ഇപ്പോഴിത നടിക്ക് പിന്തുണയുമായി ബിഗ് ബോസ് തമിഴ് താരവും നടിയുമായ വനിത വിജയകുമാർ രംഗത്ത് എത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും മറ്റും വനിത ചർച്ചയാവാറുണ്ട്. നടിയുടെ പോസ്റ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു പ്രതികരിച്ചത്. ''ഇവിടെ ഒരു സമൂഹമില്ല കുഞ്ഞേ, നിങ്ങളുടെ ജീവിതം ജീവിക്കു. നിങ്ങളുടെ ചിത്രങ്ങൾ മാത്രമാണ് പ്രേക്ഷകർ നോക്കുന്നത്. വീഡിയോ വ്യത്യാസമാണ്. ജീവിതം വളരെ വിലപ്പെട്ടതാണ്. സംഭവിക്കുന്ന എല്ലാത്തിനും ഒരു കാരണമുണ്ട്''. ശക്തിയുണ്ടാവട്ടെ നടി വനിത ഇൻസ്റ്റഗ്രാമിൽ കുറിച്ചു

  Read more about: samantha naga chaitanya
  English summary
  Samantha Post About Women, Bigg Boss Tamil Fame Vanitha Vijayakumar Came In Support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X