For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നോട് ഞാൻ തന്നെയാണ് മത്സരിക്കുന്നത്, സാമന്ത ശക്തയായത് ഇങ്ങനെ, വെളിപ്പെടുത്തി നടി

  |

  തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാമന്ത. തമിഴിലും തെലുങ്കിലുമാണ് സജീവമെങ്കിലും നടിയക്ക് മലയാളത്തിലും കൈനിറയെ ആരാധകരുണ്ട്. സാമന്തയുടെ ചിത്രങ്ങളെല്ലാം മലയാളത്തിലും മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്. ഭാഷവ്യത്യാസമില്ലാതെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന താരങ്ങളെ നെഞ്ചിലേറ്റുന്നവരാണ് മലയാളി പ്രേക്ഷകർ.

  കാമുകൻ നേരത്തെ ഉറങ്ങും,ബ്രേക്കപ്പിന് ശേഷം ഇഷ്ടം തുറന്ന് പറഞ്ഞത് താരപുത്രി, പ്രണയ വിശേഷവുമായി ശ്രുതി

  നടൻ നാഗചൈതചന്യയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് സാമന്ത സിനിമ കോളങ്ങളിൽ കൂടുതൽ ചർച്ചയാവാൻ തുടങ്ങിയത്. നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു സാമന്ത. സിനിമ വിശേഷങ്ങൾക്കൊപ്പം തന്റേയും മുൻഭർത്താവ് നാഗചൈതന്യയുടേയും സന്തോഷങ്ങൾ പങ്കുവെയ്ക്കാറുണ്ടായിരുന്നു. നടൻ റാണയുടെ വിവാഹത്തിന് ഇരുവരും ഒന്നിച്ചായിരുന്നു എത്തിയത്. സന്തോഷത്തോടെ കല്യാണം ആഘോഷമാക്കുന്ന സാമിനേയും നാഗ ചൈതന്യയുമായിരുന്നു കണ്ടത്. ഇതിന് ശേഷമാണ് വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.

  ഷൂട്ടിങ്ങ് സെറ്റിനെ കണ്‍ട്രോള്‍ ചെയ്യാനുള്ള കഴിവൊന്നുമില്ല, ലക്ഷ്യം അതുമാത്രം, തുറന്ന് പറഞ്ഞ് നമിത

  ഇൻസ്റ്റഗ്രാമിൽ നിന്ന് പേര് മാറ്റിയതിന് പിന്നാലെയായിരുന്നു താരങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പുറംലോകത്ത് എത്തുന്നത്. പിന്നീട് മാസങ്ങൾക്ക് ശേഷം ഔദ്യോഗികമായി വേർപിരിയലിനെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു."ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായിപ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു'' എന്നായിരുന്നു വിവാഹമോചനത്തിനെ കുറിച്ച് താരങ്ങൾ അന്ന് പങ്കുവെച്ചത്. ‌‌ ഏറെ ഞെട്ടലോടെയാണ് ആരാധകർ ഇത് കേട്ടത്.

  വിവാഹമോചനത്തിന് ശേഷം രൂക്ഷമായ വിമർശനമായിരുന്നു നടിക്ക് നേരെ ഉയർന്നത്. അധികം പേരും വിരൽ ചൂണ്ടിയത് സാമന്തയുടെ നേരെയായിരുന്നു, എന്നാൽ വിമർശനങ്ങളെ ഒറ്റയ്ക്ക് നിന്ന് നേരിടുകയായിരുന്നു നടി. നാഗചൈതന്യയുമായുള്ള വേർപിരിയൽ നടിയ്ക്ക് അത്ര എളുപ്പമായിരുന്നില്ല. മാനസികമായി തളർത്തിയിരുന്നു. വിവാഹമോചനത്തിന് ശേഷം ഭയപ്പെട്ടതിനെ കുറിച്ച് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ നടി പറഞ്ഞിരുന്നു. എന്നാൽ ഇതിനെ നേരിടുകയായിരുന്നു സാം. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്. ''വിവാഹമോചനം തന്നെ തകർത്തു കളയുമോ എന്ന് ഭയന്നിരുന്നു. സ്വയം ദുർബലയായ വ്യക്തിയാണ് എന്നാണ് കരുതിയിരുന്നത്. ഈ വിവാഹമോചനത്തോടെ തകരുകയോ മരിച്ചുപോവുകയോ ചെയ്യുമെന്ന് കരുതി. ഇന്ന് താനെത്ര കരുത്തയാണ് എന്നോർത്ത് അഭിമാനിക്കുകയാണെന്നായിരുന്നു സാം അന്ന് പറഞ്ഞത്.

  മാനസികാരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള നടിയുടെ വാക്കുകൾ വൈറലായിരുന്നു. വിഷാദ അവസ്ഥകളെക്കുറിച്ച് തുറന്നു പറയാൻ മടിക്കരുതെന്നാണ് നടി പറയുന്നത്. കഠിനമായ സമയത്തിലൂടെ കടന്നുപോവുമ്പോൾ സുഹൃത്തുക്കളിൽ നിന്നും കൗൺസിലർമാരിൽ നിന്നും സഹായം അഭ്യർഥിക്കുന്നതിൽ മടിക്കേണ്ടന്നും പറയുന്നുണ്ട്. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിൽ താൻ വിജയം വരിച്ചിട്ടുണ്ടെങ്കിൽ അത് താൻ കരുത്തയായതുകൊണ്ടു മാത്രമല്ല ചുറ്റുമുള്ള ആളുകളുടെ പിന്തുണ കൊണ്ടുകൂടിയാണ് എന്നും നടി കൂട്ടിച്ചേർത്തു.

  ഇപ്പോഴിത തന്റെ ജീവിതത്തിലെ ശീലങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സാമന്ത. ജീവിത്തിലും കരിയറിലും തന്നെ വിജയിപ്പിച്ചതിൽ ഈ ശീലങ്ങൾക്ക് പങ്കുണ്ടെന്നാണ് നടി പറയുന്നത്. രാവിലെ 5 മണി മുതലാണ് തന്റെ അന്നത്തെ ദിവസം തുടങ്ങുന്നതെന്നാണ് നടി പറയുന്നത്. കുറച്ച് സമയം അന്ന് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ആലോചിക്കും. പൂർണ്ണമായും സസ്യാഹാരമാണ് ഭക്ഷിക്കുന്നത്. താൻ മറ്റുള്ളവരുടെ വികാരം മനസിലാക്കുന്ന ആളാണെന്നും ഇത് ഒരു നടി എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും എന്റെ യാത്രയിൽ ഇത് എന്നെ സഹായിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

  മോശം കമന്റിട്ടയാളെ പറപ്പിച്ച് സാമന്ത | FilmiBeat Malayalam

  എല്ലാ ദിവസവും വെല്ലുവിളി നിറഞ്ഞ എന്തെങ്കിലും താൻ ചെയ്യും. അത് എന്നെ എപ്പോഴും മൂർച്ചയുള്ളതായിരിക്കാനും ഒരിക്കലും മന്ദഗതിയിലാക്കാനും സഹായിക്കുന്നുവെന്നും സാം പറയുന്നു. താൻ എന്നോട് തന്നെയാണ് മത്സരിക്കുന്നതെന്നും നടി പറയുന്നു. എന്നോട് മത്സരിക്കുന്നതിനോടൊപ്പം മറ്റുളളവരെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ജിമ്മിലായാലും സെറ്റിലായാലും ഓരോ ദിവസം പുതിയ ലക്ഷ്യത്തോടെയാണ് തുടങ്ങുന്നതെന്നും സാമന്ത കൂട്ടിച്ചേർത്തു.

  Read more about: samantha സാമന്ത
  English summary
  Samantha Ruth Prabhu opens up how Her Life become success after divorce, revelation Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X