India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടുവില്‍ മൗനം വെടിയുന്നു? വിവാഹമോചനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം സാമന്ത വെളിപ്പെടുത്തുന്നു

  |

  ആരാധകരുടെ പ്രിയപ്പെട്ട പ്രണയജോടികളായിരുന്നു നാഗചൈതന്യയും സാമന്തയും. ഇരുവരുടെയും വിവാഹം തെന്നിന്ത്യ ആഘോഷമാക്കിയിരുന്നു. എന്നാല്‍ നാല് വര്‍ഷം നീണ്ടുനിന്ന ഈ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്ന് 2021-ല്‍ ഇരുവരും സംയുക്തപ്രസ്താവനയോടെ അറിയിച്ചപ്പോള്‍ അത് സിനിമാലോകത്തെ ഏറെ ഞെട്ടിക്കുന്നതായിരുന്നു. അതേസമയം വിവാഹമോചനത്തിലേക്ക് വഴിതെളിച്ച കാരണം ഇതുവരെയായും അജ്ഞാതമായി തുടരുകയാണ്.

  വിവാഹമോചനവാര്‍ത്തകള്‍ പുറത്തുവന്ന ശേഷം ഇരുവരും മാധ്യമങ്ങളില്‍ നിന്ന് പരമാവധി അകലം പാലിച്ചുനില്‍ക്കുകയാണ്. എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പുതിയ സിനിമകളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്. അതിനിടെ തനിക്കു നേരെ വരുന്ന സൈബര്‍ ആക്രമണങ്ങളോട് സാമന്ത രണ്ടും കല്പിച്ച് പ്രതികരിക്കാറുണ്ട്.

  നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം സാമന്തയുടെ താരമൂല്യം വര്‍ദ്ധിക്കുന്നതാണ് കണ്ടത്. ഒരു പാന്‍ ഇന്ത്യന്‍ താരമായി സാമന്ത മാറിക്കഴിഞ്ഞു. പുഷ്പയിലെ ഐറ്റം ഡാന്‍സ് സാമന്തയുടെ കരിയറിലെ നാഴികക്കല്ലായിത്തീരുകയായിരുന്നു.

  ബോളിവുഡിലേക്ക് സാമന്തയുടെ എന്‍ട്രി ഉടനുണ്ടാകുമെന്നാണ് ബിടൗണ്‍ സംസാരം. അതിനു മുമ്പായി ബോളിവുഡിലെ മാധ്യമങ്ങളിലും ഒപ്പം താരസദസ്സുകളിലും സജീവമാകാന്‍ ഒരുങ്ങുകയാണ് സാമന്ത.

  കോഫി വിത്ത് കരണില്‍ സാമന്ത അതിഥിയായി ഉടന്‍ തന്നെ എത്തുന്നുണ്ട്. ഈ ഷോയുടെ ചിത്രീകരണം കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം മിക്കവാറും ഷോയില്‍ താരം വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  Also Read: പുതിയ പ്രണയം നാഗചൈതന്യയ്ക്ക് തന്നെ തലവേദനയാവും, കാരണം സാമന്ത; പുതിയ പ്രശ്‌നം ഇങ്ങനെയാവും...

  അതേസമയം നടി ശോഭിത ധുളിപാലയുമായുള്ള നാഗചൈതന്യയുടെ പുതിയ ബന്ധത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ നടിയുടെ തുറന്നുപറച്ചിലുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകരും. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിവാഹമോചനത്തിന്റെ കാര്യം എഡിറ്റ് ചെയ്ത് കളയുമോ എന്ന സംശയവും ആരാധകര്‍ക്കുണ്ട്.

  ജൂബിലി ഹില്‍സിലെ നാഗചൈതന്യയുടെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വീട്ടില്‍ ശോഭിത ധുളിപാല എത്തിയെന്നും മണിക്കൂറുകള്‍ക്ക് ശേഷം ഇരുവരും ഒരു കാറിലാണ് മടങ്ങിയതെന്നും ഒരു ബോളിവുഡ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെയ് 31-ന് നടന്ന ശോഭിതയുടെ പിറന്നാള്‍ ആഘോഷത്തില്‍ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം നാഗചൈതന്യയും എത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

  Also Read: സമാന്തയുമായി പിരിഞ്ഞ നാഗ ചൈതന്യ വീണ്ടും പ്രണയത്തില്‍! മനസ് കവര്‍ന്നത് കുറുപ്പ് നായിക ശോഭിത

  എന്നാല്‍ ഈ വാര്‍ത്ത സാമന്തയുടെ പി.ആര്‍. ടീം മെനഞ്ഞെടുത്തതാണെന്ന ശക്തമായ ആരോപണം സോഷ്യല്‍ മീഡിയയില്‍ വന്നതിനെത്തുടര്‍ന്ന് സാമന്ത പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.' പെണ്‍കുട്ടിയ്‌ക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം. ആണ്‍കുട്ടിയ്‌ക്കെതിരെ വന്നാല്‍ അത് പെണ്‍കുട്ടി ഉണ്ടാക്കിയത്, കുറച്ച് കൂടി പക്വത ആകൂ' എന്നായിരുന്നു വിഷയത്തില്‍ സാമന്തയുടെ പ്രതികരണം.

  Also Read:നാഗചൈതന്യ-ശോഭിത പ്രണയം; വിമര്‍ശകരോട് പോയി പണി നോക്കാന്‍ സാമന്ത, പ്രതികരണം വൈറലാവുന്നു

  ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 2018-ലായിരുന്നു നാഗചൈതന്യയും സാമന്തയുമായുള്ള വിവാഹം. എന്നാല്‍ നാല് വര്‍ഷത്തിന് ശേഷം ജീവിതപങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് 10 വര്‍ഷത്തിലധികമായി തുടരുന്ന സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൂചിപ്പിച്ചാണ് വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് ഇരുവരും സംയുക്ത പ്രസ്താവന ഇറക്കിയത്.

  ദാമ്പത്യ ജീവിതത്തില്‍ മാത്രമല്ല, തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും സാമന്ത നാഗചൈതന്യയെ അണ്‍ഫോളോ ചെയ്തുകഴിഞ്ഞു. എന്നാല്‍ നാഗചൈതന്യ സാമന്തയെ ഇപ്പോഴും ഫോളോ ചെയ്യുന്നുണ്ട്. നേരത്തെ വിവാഹമോചന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് നാഗചൈതന്യക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം സാമന്ത നീക്കം ചെയ്തിരുന്നു.

  Read more about: samantha naga chaitanya
  English summary
  Samantha Ruth Prabhu reveals the real reason behind her divorce from Naga Chaitanya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X