For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏറ്റവും മികച്ച ഫീലിംഗ് ഇതാണ്, പ്രിയപ്പെട്ടവരെ കെട്ടിപ്പിടിച്ച് സാമന്തയുടെ സുഖനിദ്ര, ചിത്രം വൈറൽ

  |

  കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം നടി സമന്തയാണ്. വിവാഹമോചനത്തിന് പിന്നാലെയാണ് നടി സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് . നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് സാമന്തയും നാഗചൈതന്യയും 2017 ൽ വിവാഹിതരാവുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് നാല് വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. നാലാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴാണ് ഡിവോഴ്സിനെ കുറിച്ച് വെളിപ്പെടുത്തുന്നത്. ഇത് ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. ടോളിവുഡിലെ മാത്യക ദമ്പതികൾ എന്നായിരുന്നു ഇവരെ അറിയപ്പെട്ടിരുന്നത്.

  വിവാഹമോചനത്തിന് ശേഷവും സാമന്തയെ വെറുതെ വിടാതെ നാഗചൈതന്യ, നടി ചതിച്ചതായി താരകുടുംബം

  ഇൻസ്റ്റഗ്രാമിൽ നിന്ന് സാമന്ത പേര് മാറ്റിയതിന് പിന്നാലെ വിവാഹമോചനത്തെ കുറിച്ചുള്ള വാർത്ത പ്രചരിച്ചിരുന്നു. ഇത് കേവലം ഗോസിപ്പ് വാർത്ത മാത്രമായി ഒതുങ്ങണേ എന്ന് പ്രേക്ഷകർ പ്രാർത്ഥിക്കുമ്പോഴാണ് ഔദ്യോഗികമായി ഡിവോഴ്സിനെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തുന്നത് . നാഗ ചൈതന്യയുടെ പുതിയ സിനിമയായ ലവ് സ്റ്റോറിയുടെ റിലീസിന് പിന്നാലെയായിരുന്നു വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്.

  കല്യാണത്തിന് മുൻപ് തന്നെ വിക്കിയുടെ വീട്ടിൽ എത്തി, വിവാഹത്തിന് മുൻപ് മരുമകൾ ആയതിനെ കുറിച്ച് നിത്യദാസ്

  ലാലേട്ടന്‍ വരെ ഈ ആശുപത്രിയുടെ സഹായം തേടിയിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്,ലുക്ക് മാറ്റത്തെ കുറിച്ച് ഇർഷാദ്

  താങ്ങളുടെ ആരാധകർക്കായി ഒരു കോമൺ കുറിപ്പ് പങ്കുവെച്ച കൊണ്ടാണ് വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്."ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായിപ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു'' എന്നായിരുന്നു വിവാഹമോചനത്തിനെ കുറിച്ച് താരങ്ങൾ അന്ന് വെളിപ്പെടുത്തിയത്.

  വിവാഹമോചനത്തിന് ശേഷം രൂക്ഷ വിമർശനമായിരുന്നു സാമന്ത്യ്ക്ക് നേരെ ഉയർന്നത്. വിവാഹമോചനത്തിന് കാരണം സാമന്തയാണെന്നായിരുന്നു വിമർശകർ പറഞ്ഞത്. നടിക്കെതിരെ ശക്തമായ സൈബർ ആക്രമണവും നടന്നിരുന്നു. എന്നാൽ ഇതിനൊന്നും തോറ്റ് കൊടുക്കില്ലെന്ന് സാമന്ത സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. വിവാഹമോചനത്തിന് ശേഷം സാമന്തയും നാഗചൈതന്യയും തങ്ങളുടെ ജോലിയിൽ സജീവമായിട്ടുണ്ട്. ബോളിവുഡ് ചുവട് വയ്പ്പിനായി തയ്യാറെടുക്കുകയാണ് നാഗചൈതന്യ ഹോളിവുഡ് അരങ്ങേറ്റത്തിനായി ഒരുങ്ങുകയാണ് സാമന്ത.

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സമാന്തയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. തന്റെ വളർത്ത് മൃഗങ്ങളൾക്കൊപ്പം സോഫയിൽ കിടക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. മികച്ച ഫീലീംഗ് എന്ന് കുറിച്ച് കൊണ്ട് ഇതേ ചിത്രം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായും പങ്കുവെച്ചിട്ടുണ്ട്. വാമിന്റെ ഹിറ്റ് ക്രിസ്മസ് ഗാനമായ ലാസ്റ്റ് ക്രിസ്മസ് ഐ ഗേവ് യു മൈ ഹാർട്ട് എന്നതിന്റെ വീഡിയോയും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്. സമാന്ത പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറാലായിട്ടുണ്ട്. പ്രിയപ്പെട്ട താരത്തിന് ആശംസയുമായി ആരാധകർ എത്തിയിട്ടുണ്ട് .

  അല്ലു അർജുൻ ഫഹദ് ഫാസിൽ രശ്മിക പ്രധാന വേഷത്തിൽ എത്തിയ പുഷ്പയിലാണ് ഏറ്റവും ഒടുവിൽ നടി പ്രത്യക്ഷപ്പെട്ടത്. ഐറ്റം ഗാനത്തിലായിരുന്നു നടി പ്രത്യക്ഷപ്പെട്ടത്. ആദ്യത്തെ ഐറ്റം ഡാൻസ് ആയിരുന്നു ഇത്. വൻ തുകയായിരുന്നു ഈ ഗാനത്തിന് പ്രതിഫലം വാങ്ങിയിരിക്കുന്നത്. വിവാഹമോചനത്തിന് തൊട്ട് പിന്നാലെയായിരുന്നു നടി ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടത്. പാട്ട് വലിയ ഹിറ്റ് ആയിരുന്നു. പാട്ടിനെതിരെ പരാതി ഉയർന്നെങ്കിലും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടി പുഷ്പ തിയേറ്ററുകളിൽ ജൈത്ര യാത്ര തുടരുകയാണ്.

  Read more about: naga chaitanya samantha
  English summary
  Samantha Ruth Prabhu's Shares Her Bestest feelings With Her pets, went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X