For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിവാഹമോചനത്തിന് ശേഷം സാമന്തയ്ക്ക് സംഭവിക്കുന്ന ആദ്യത്തെ പ്രണയം'; നായകൻ വിജയ് ​ദേവരകൊണ്ട!

  |

  സാമന്ത റൂത്ത് പ്രഭു എന്ന പേര് തെന്നിന്ത്യ മുഴുവൻ ഇപ്പോൾ അലയടിച്ച് കേൾക്കുന്ന ഒന്നാണ്. ഫാമിലി മാൻ 2വിന്റെ ഭാ​ഗമായ ശേഷമാണ് സാമന്ത ഇന്ത്യൻ സിനിമയിലെ തന്നെ മുൻ നിര താരമായി മാറിയത്. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപറ്റുന്ന നടി കൂടിയാണ് സാമന്ത. കരിയറിൽ ഉയർച്ച ആരംഭിച്ചപ്പോൾ പക്ഷെ സാമന്തയ്ക്ക് കുടുംബ ജീവിതം കൈവിട്ട് പോവുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സാമന്തയും നടൻ നാ​ഗചൈതന്യയും വിവാഹമോചിതരായത്.

  'ദേഷ്യപ്പെടൽ, പ്ലേറ്റ് പൊട്ടിക്കൽ, ആത്മഹ​ത്യ, നല്ലത് എന്തെങ്കിലും ചെയ്തൂടെ അച്ഛന്'; പിഷാരടിയെ കുറിച്ച് മകൾ!

  വിവാഹമോചനത്തിന് ശേഷം സാമന്ത അഭിനയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം സാമന്ത വീണ്ടും പ്രണയ ചിത്രത്തിൽ നായികയാവുകയാണ്. അർജുൻ റെഡ്ഡി ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന മാൻ ക്രഷ് വിജയ് ദേവരകൊണ്ടയാണ് പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രത്തിൽ സാമന്തയുടെ നായകനാകുന്നത്. മഹാനടിക്ക് ശേഷം സാമന്തയും വിജയിയും ഒരുമിച്ച് അഭിനയിക്കാൻ പോകുന്ന സിനിമ കൂടിയാണ് ഇത്.

  'മമ്മൂക്കയെ നോക്കി കൊണ്ടിരിക്കാൻ തോന്നും, മകൾക്ക് സിനിമ താൽപര്യമില്ല, കാരണം ഇതാണ്'; ശാരി പറയുന്നു

  മഹാനടിയിൽ വളരെ കുറച്ച് സമയം മാത്രമെ ഇരുവർക്കും സ്ക്രീൻ സ്പേസ് കിട്ടിയിരുന്നുള്ളൂ. സിനിമ പ്രഖ്യാപിക്കപ്പെട്ടതോടെ ഒരു മുഴുനീള ചിത്രത്തിൽ സാമന്തയും വിജയിയും ഒന്നിക്കുമ്പോഴുള്ള കെമിസ്ട്രി എത്തരത്തിലായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും. മലയാളിയായ ഹിഷാം അബ്ദുൾ വഹാബാണ് സം​ഗീത സംവിധാനം ഈ സിനിമയിൽ നിർവഹിക്കുന്നത്. ഹൃദയത്തിന് ശേഷം ഹിഷാം സം​ഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്. സ്പെഷൽ ടീം എന്നാണ് സാമന്ത ചിത്രത്തേക്കുറിച്ച് ട്വീറ്റ് ചെയ്തത്. ചിത്രത്തിന്റെ സെറ്റിലെത്താൻ കാത്തിരിക്കുകയാണെന്നും സാം കുറിച്ചു.

  ശിവ നിർവാണ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കഴിഞ്ഞു. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ പതിനൊന്നാമത്തെ ചിത്രമാണെന്നതിനാൽ വിഡി 11 എന്ന പേരിലാണ് ചിത്രീകരണം നടക്കുക. സിനിമയുടെ പേര് പിന്നീടായിരിക്കും പ്രഖ്യാപിക്കുക. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന കാത്ത് വാക്കുല രണ്ട് കാതൽ ആണ് സാമന്തയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. വിജയ് സേതുപതിയും നയൻതാരയുമാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങളായി അഭിനയിച്ചിരിക്കുന്നത്. ഖദീജ എന്ന കഥാപാത്രത്തെയാണ് സാമന്തത അവതരിപ്പിക്കുന്നത് ട്രയാങ്കിൾ ലവ് സ്റ്റോറിയായിരിക്കും സിനിമയെന്നാണ് ടീസറും പാട്ടുകളുമെല്ലാം സൂചിപ്പിക്കുന്നത്.

  ബഹുഭാഷാ ചിത്രമായ ശാകുന്തളവും സാമന്തയുടേതായി വരാനിരിക്കുന്നുണ്ട്. പുരി ജ​ഗന്നാഥിന്റെ സംവിധാനത്തിലൊരുങ്ങുന്ന ലൈ​ഗറാണ് വിജയ് ദേവരകൊണ്ടയുടെ അടുത്ത റിലീസ്. ഇതിന് ശേഷം ഇതേ സംവിധായകന്റെ തന്നെ മറ്റൊരു ചിത്രത്തിലും വിജയ് ദേവരകൊണ്ട അഭിനയിക്കുന്നുണ്ട്. ഏ‌റെ നാളത്തെ പ്രണയത്തിനൊടുവിൽ 2017ൽ ആയിരുന്നു സാമന്ത-നാഗചൈതന്യ വിവാഹം നടന്നത്. ദാമ്പത്യ ജീവിതം നാല് വർഷം പിന്നിട്ടപ്പോഴാണ് പരസ്പര സമ്മതത്തോടെ ഇരുവരും വേർപിരിഞ്ഞത്. ഒരുപാട് ആലോചനകൾക്ക് ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തിൽ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നാഗ ചൈതന്യയും വിവാഹ മോചനം പ്രഖ്യാപിച്ചുകൊണ്ട് അറിയിച്ചിരുന്നു.

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  സാമന്തയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ പുഷ്പയായിരുന്നു. അല്ലു അർജുൻ നായകനായ സിനിമയിൽ ഒരു ഐറ്റം ഡാൻസിൽ മാത്രമാണ് സാമന്ത പ്രത്യക്ഷപ്പെട്ടത്. സാമന്തയുടെ ആദ്യത്തെ ഡാൻസ് നമ്പർ കൂടി ആയിരുന്നു ഇത്. മികച്ച പ്രതികരണത്തോടൊപ്പം വിവാ​ദങ്ങൾക്കും ​ഗാനം വഴിവച്ചിരുന്നു. രശ്മിക മന്ദാനയായിരുന്നു പുഷ്പയിൽ നായിക. വിജയ് ദേവരകൊണ്ട നായകനാകുന്ന ലൈഗർ എന്ന ചിത്രത്തിലും സാമന്ത ഐറ്റം ഡാൻസ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അനന്യ പാണ്ഡെയാണ് ലൈ​ഗറിൽ നായിക. ഓഗസ്റ്റ് 25ന് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.

  Read more about: samantha
  English summary
  Samantha Ruth Prabhu Signed A Romantic Drama Next With Vijay Devarakonda?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X