For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം സാമന്തയ്ക്ക് ശുക്രന്‍; വിജയങ്ങളിലേയ്ക്ക് നടി

  |

  2021ല്‍ സമൂഹമാധ്യമങ്ങളിലും സിനിമ കോളങ്ങളിലും ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരായിരുന്നു നടി സാമന്തയുടേത്. നാഗ ചൈതന്യയുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷമാണ് നടിയുടെ പേര് ചര്‍ച്ചയാവാന്‍ തുടങ്ങിയത്. ഇനിയും താരങ്ങളുടെ വേര്‍പിരിയല്‍ അംഗീകരിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. സമയം വൈകിയിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ മറന്ന് വീണ്ടും ഒന്നിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

  സീതയിലെ ഫസ്റ്റ് നൈറ്റ് കണ്ടതിന് ശേഷം ഭാര്യ ഒരു സന്ദേശം അയച്ചു, രസകരമായ മെസേജിനെ കുറിച്ച് ഷാനവാസ്

  നാലാം വിവാഹവാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴാണ് വിവാഹമോചനം ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇതിന് മുന്‍പ് തന്നെ ഡിവോഴ്സ് വാര്‍ത്ത പ്രചരിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നാഗചൈതന്യയുടെ കുടുംബ പേര് ഒഴിവാക്കിയതിന് പിന്നാലെയായിരുന്നു വിവാഹമോചനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഉയരാന്‍ തുടങ്ങിയത്. കൂടാതെ അന്ന് പങ്കുവെച്ച സാമന്തയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പലതും വേര്‍പിരിയലിനെ സൂചിപ്പിക്കുന്നതായിരുന്നു. എന്നാല്‍ ആദ്യമൊന്നും വിവാഹമോചനത്തെ കുറിച്ച് നടി പ്രതികരിച്ചിരുന്നില്ല. നാഗചൈതന്യയും മൗനം പാലിച്ചിരുന്നു. നാഗചൈതന്യയുടെ പുതിയ സിനമ റിലീസ് ചെയ്തതിന് ശേഷമായിരുന്നു വേര്‍പിരിയുന്ന കാര്യം താരങ്ങള്‍ വെളിപ്പെടുത്തിയത്. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമായിരുന്നു ഇത്.

  ബിഗ് ബോസില്‍ നിന്ന് വിളിച്ചിരുന്നു, പോകാന്‍ ആഗ്രഹമുണ്ട്; ഈ സീസണില്‍ ഗായത്രി ഉണ്ടാകുമോ

  ഒരു കോമണ്‍ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വേര്‍പിരിയുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്.''ഞങ്ങളുടെ എല്ലാ സുമനസ്സുകള്‍ക്കും. ഒരുപാട് ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു. ഞങ്ങള്‍ക്കിടയില്‍ എല്ലായിപ്പോഴും ഒരു പ്രത്യേക ബന്ധം നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും അഭ്യര്‍ത്ഥിക്കുന്നു'' എന്നായിരുന്നു താരങ്ങളുടെ കുറിപ്പ്.

  നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറല്‍ ആയത്. വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ സാമന്ത സോഷ്യല്‍ മീഡിയയില്‍ നിന്ന് നടനുമായിട്ടുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പഴയ ഓര്‍മകള്‍ ഒന്നും തന്നെ വേണ്ട എന്ന തീരുമാനത്തിലാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കിയത്. കൂടാതെ വിവാഹ സാരിയും തിരികെ ഏല്‍പ്പിച്ചിരുന്നു. ഇതോടെ നാഗചൈതന്യയുമായിട്ടുള്ള എല്ല ബന്ധങ്ങളും സാമന്ത തീര്‍ത്തിട്ടുണ്ട്.

  നടനുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷം സാമന്തയ്ക്ക് നല്ല കാലമാണ്. ഡിവോഴ്‌സിന് ശേഷമാണ് നടിയെ തേടി ബിഗ് പ്രൊജക്ടുകള്‍ എത്തിയത്. സാമന്തയുടെ കരിയറിലെ ഒരു പ്രധാനപ്പെട്ട ചിത്രമായിരുന്നു പുഷ്പ. നടിയുടെ ഐറ്റം ഗാനം വലിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു. ഇന്നും ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്റിംഗ് ആണ്. ഈ ഐറ്റം ഗാനത്തോടെ നടിയുടെ പ്രതിഫലവും കൂടിയിട്ടുണ്ട്. കൂടാതെ ഹോളിവുഡ് പ്രവേശനത്തിനും നടി ഒരുങ്ങുകയാണ്. ബാഫ്റ്റ അവാര്‍ഡ് ജേതാവായ സംവിധായകന്‍ ഫിലിപ്പ് ജോണ്‍ ഒരുക്കുന്ന 'അറേഞ്ച്‌മെന്റ്‌സ് ഓഫ് ലവ്' എന്ന ചിത്രത്തിലൂടെയാണ് സാമന്തയുടെ ഹോളിവുഡ് അരങ്ങേറ്റം. തെന്നിന്ത്യന്‍ സിനിമ ലോകത്തും നടിയുടേതായി ഹിറ്റ് സിനിമകള്‍ ഒരുങ്ങുന്നുണ്ട്.

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  സിനിമയില്‍ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടി. 2010ല്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായയുടെ തെലുങ്ക് പതിപ്പായ യേ മായ ചേസവയിലൂടെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. സിനിമയില്‍ എത്തി 12 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ഒരു ഹൃദയസ്പര്‍ശിയായ കുറിപ്പ് നടി പങ്കുവെച്ചിരുന്നു. ഇത് സിനിമ കോളങ്ങളില്‍ ഏറെ ചര്‍ച്ചയുമായിരുന്നു.സാമന്തയുടെ വാക്കുകള്‍ ഇങ്ങനെ.. 'രാവിലെ എഴുന്നേറ്റപ്പോഴാണ് ഞാന്‍ സിനിമയില്‍ എത്തിയിട്ട് പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയായെന്ന കാര്യം ഓര്‍ക്കുന്നത്. ലൈറ്റുകള്‍, ക്യാമറ, ആക്ഷന്‍, സമാനതകളില്ലാത്ത നിമിഷങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഓര്‍മകളുടെ 12 വര്‍ഷമാണ് പൂര്‍ത്തിയായത്. ഈ അനുഗൃഹീത യാത്രയും ലോകത്തിലെ ഏറ്റവും മികച്ച, വിശ്വസ്തരായ ആരാധകരെയും നേടിയതിന് ഞാന്‍ നന്ദിയുള്ളവളാണ്. സിനിമയുമായുള്ള എന്റെ പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു'; നടി കുറിച്ചു

  English summary
  Samantha's Value And Career Peeked After Her Divorce With Naga Chaitanya?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X