For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രതീക്ഷിച്ചത് സംഭവിച്ചു, കുറച്ചധികവും! വിവാഹ മോചനത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് സമാന്ത

  |

  ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സമാന്തയും നാഗ ചൈതന്യയും. ഏറെ നാളത്തെ പ്രണയത്തെ 2017 ല്‍ ഇവര്‍ വിവാഹത്തിലേക്ക് എത്തിച്ചപ്പോള്‍ അവര്‍ക്കൊപ്പം തന്നെ ആരാധകരും ഒരുപാട് സന്തോഷിച്ചു. തങ്ങളുടെ പ്രിയപ്പെട്ട ജോഡി ജീവിതത്തിലും ഒന്നാകുന്നതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ വിവാഹ ജീവിതത്തിന് നാല് വര്‍ഷം തികയാന്‍ വെറും നാല് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തങ്ങള്‍ പിരിയുകയാണെന്ന വാര്‍ത്ത ആരാധകരുമായി പങ്കുവെക്കുകയായിരുന്നു നാഗ ചൈതന്യയും സമാന്തയും ചെയ്തത്. വിവാഹ മോചനം എന്ന ഏറെ മാനസിക സമ്മര്‍ദ്ദം നിറഞ്ഞ, വേദന നിറഞ്ഞ ഘട്ടത്തിലൂടെ കടന്നു പോവുകയാണ് സമാന്തയും നാഗ ചൈതന്യയും ഇപ്പോള്‍.

  കറുപ്പിൽ തിളങ്ങി താരം, ചിത്രം വൈറലാവുന്നു

  തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയെക്കുറിച്ച് തുറന്നു പറയാന്‍ നാഗ ചൈതന്യ കൂട്ടാക്കുന്നില്ല. സ്വകാര്യമായി തന്നെ ഈ സമയത്തെ നേരിടാനാണ് നാഗ ചൈതന്യ ഇഷ്ടപ്പെടുന്നത്. അതേസമയം തന്റെ ആത്മസംഘര്‍ഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട് സമാന്ത. തന്റെ മനസിലെ ചിന്തകളെക്കുറിച്ച് സമാന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകള്‍ അവര്‍ അനുഭവിക്കുന്ന മാനസികാവസ്ഥയുടെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനായിരുന്നു തങ്ങള്‍ പിരിയുകയാണെന്ന് സമാന്തയും നാഗ ചൈതന്യയും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവച്ചത്.

  ഇപ്പോഴിതാ വിവാഹ മോചനത്തിന് ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് സമാന്ത മനസ് തുറന്നിരിക്കുകയാണ്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സമാന്ത മനസ് തുറന്നത്. ''ഞാന്‍ പ്രതീക്ഷിച്ചത് തന്നെയായിരുന്നു സംഭവിച്ചത്, കുറച്ച് അധികവും. നമ്മുടെയുള്ളില്‍ എന്നന്നേക്കുമായി ചില മാറ്റങ്ങളുണ്ടാകും. പക്ഷെ മുന്നോട്ട് പോകാന്‍ വേണ്ടത്ര കരുത്ത് ദൈവം എനിക്ക് നല്‍കിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ഞാന്‍ മെഡിറ്റേഷനും ആരംഭിച്ചിരുന്നു'' എന്നായിരുന്നു താരത്തിന്റെ വാക്കുകള്‍. പിന്നാലെ വിവാഹ മോചനത്തിന് ശേഷം തനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നുമുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചും സമാന്ത മനസ് തുറക്കുന്നുണ്ട്.

  ''ഞാന്‍ ഉപാധികളില്ലാത്ത അംഗീകാരം ചോദിക്കുന്നില്ല. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകുന്നതിനെയാണ് ഞാന്‍ പ്രോത്സാഹിപ്പിക്കുന്നത്. പക്ഷെ അപ്പോഴും നമുക്ക് സ്‌നേഹവും അനുകമ്പയും മറ്റുള്ളവരോട് ഉണ്ടാകണം. അവരുടെ നിരാശ കുറേക്കൂടെ സംസ്‌കാരമുള്ള മാര്‍ഗ്ഗത്തിലൂടെ അറിയിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'' എന്നായിരുന്നു സമാന്തയുടെ പ്രതികരണം. വിവാഹ മോചനത്തിന് പിന്നാലെ സമാന്ത നടത്തിയ ഋഷികേശ് യാത്രയും ഏറെ ചര്‍ച്ചയായിരുന്നു. യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ താരം സോഷ്യയല്‍ മീഡിയിയലൂടെ പങ്കുവച്ചിരുന്നു.

  അതേസമയം വിവാഹ മോചനത്തിന് പിന്നാലെ ഒരു വിഭാഗം ആരാധകര്‍ സമാന്തയ്‌ക്കെതിരെ രംഗത്ത് എത്തിയിരുന്നു. സമാന്തയ്ക്ക് മറ്റൊരു പ്രണയമുണ്ടെന്നും കരിയറില്‍ മുന്നോട്ട് പോകാന്‍ വേണ്ടി നാഗ ചൈതന്യയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നും ആയിരുന്നു പ്രചരണങ്ങള്‍. തനിക്കെതിരെയുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ സമാന്ത സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു. പിന്നാലെ തന്നെക്കുറിച്ച് മോശം വാര്‍ത്തകള്‍ നല്‍കിയ യൂട്യൂബ് ചാനലുകള്‍ക്കെതിരെ സമാന്ത കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

  തനിക്ക് കുഞ്ഞുണ്ടെന്ന തെളിവ് വെച്ചാണ് വാർത്ത പ്രചരിപ്പിച്ചത്; നുണ പറയുന്നതിൻ്റെ ആവശ്യമെന്താണെന്ന് നടി അപ്‌സര

  ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

  ദ ഫാമിലി മാന്‍ സീസണ്‍ ടുവിലാണ് സമാന്ത അവസാനമായി എത്തിയത്. നെഗറ്റീവ് കഥാപാത്രമായാണ് സമാന്ത സീരീസിലെത്തിയത്. താരത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു. ഇതോടെ ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധിക്കാനുള്ള ഒരുക്കത്തിലാണ് സമാന്ത. തിരക്കഥകള്‍ വായിക്കുന്നുണ്ടെന്നും തനിക്ക് ചേരുന്ന കഥാപാത്രവും സിനിമയും ലഭിച്ചാല്‍ ചെയ്യുമെന്നും സമാന്ത തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ ആറ്റ്‌ലി-ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ നയന്‍താരയ്ക്ക് പകരം സമാന്തയാകും നായിക എന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും അത് സ്ഥിരീകരിക്കാന്‍ സാധിച്ചില്ല. അതേസമയം ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയിലൂടെ നാഗ ചൈതന്യയും ബോളിവുഡിലെത്തുകയാണ്.

  Read more about: samantha
  English summary
  Samantha Talks About What Keeps Her Going After Divorce
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X