For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രീതത്തിന് സാമന്തയുമായി പ്രണയം ഉണ്ടാകില്ല, അതിന് കാരണമുണ്ട്, വെളിപ്പെടുത്തലുമായി നടി

  |

  തെന്നിന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിപ്പിച്ച വേർപിരിയൽ ആയിരുന്നു താരങ്ങളായ സാമന്തയുടേയും നാഗചൈതന്യയുടേയും. നടിയുടെ പേര് മാറ്റിയതിന് പിന്നാലെയായിരുന്നു താരങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പുറം ലോകം അറിഞ്ഞത്. എന്നാൽ അന്ന് അതിനെ കുറിച്ച് പ്രതികരിക്കാൻ സാമന്തയോ നാഗചൈതന്യയോ തയ്യാറായിരുന്നില്ല തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഇവർ. അതിനാൽ തന്നെ വിവാഹമോചനം ആരാധകരിൽ ഏറെ വേദന സൃഷ്ടിച്ചിരുന്നു.

  samantha


  നാലാം വിവാഹവാർഷികത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴായിരുന്നു താരങ്ങൾ വേർപിരിയൽ ഓദ്യോഗികമായി പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വേർപിരിയലിനെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്. "ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു"... എന്ന് താരങ്ങൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇത് ആരാധകരെ മാത്രമല്ല സിനിമ ലോകത്തേയും ഞെട്ടിച്ചിരുന്നു.
  samanth2

  മറ്റെല്ലാവരേയും പോലെ ഒരു സാധാരണ ടെന്റിലായിരുന്നു മഞ്ജു വാര്യരും കഴിഞ്ഞത്, വളരെ സിമ്പിളാണ്...

  വിവാഹ മോചനത്തിന് പിന്നാലെ സാമന്തയ്ക്ക് നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. നടിയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്നും മറ്റും പ്രചരിച്ചിരുന്നു നടിയുടെ സ്റ്റൈലിസ്റ്റ് പ്രീതം ജുഗുൽക്കറുമായി നടിക്ക് ബന്ധമുണ്ടെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് സിനിമാ കോളങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിനെ തുടർന്ന് വിഷയത്തിൽ പ്രതികരിച്ച് സാമന്തയുടെ സ്റ്റൈലിസ്റ്റ് രംഗത്ത് എത്തിയിരുന്നു. സാമന്ത സഹോദരിയെ പോലെ ആണെന്നാണ് പ്രീതം പറഞ്ഞത്. കൂടാതെ വ്യാജ പ്രചരണത്തിൽ നാഗചൈതന്യ പ്രതികരിക്കാതിരുന്നത് തന്നെ വേദനിപ്പിച്ചുവെന്നും സാമിന്റെ സ്റ്റൈലിസ്റ്റ് പറഞ്ഞിരുന്നു.

  samantha 3

  മറ്റെല്ലാവരേയും പോലെ ഒരു സാധാരണ ടെന്റിലായിരുന്നു മഞ്ജു വാര്യരും കഴിഞ്ഞത്, വളരെ സിമ്പിളാണ്...

  എനിക്ക് സാമന്ത സഹോദരിയെപ്പോലെയാണ്. ജീജീ എന്നാണ് അവരെ വിളിക്കുന്നത്. നാഗചൈതന്യയെയും എനിക്ക് വര്‍ഷങ്ങളായി അറിയാം. അദ്ദേഹത്തിന് എന്നേയും അറിയാം. സാമന്തയുമായി എനിക്കേത് തരത്തിലുള്ള ബന്ധമാണുള്ളതെന്ന് അദ്ദേഹത്തിന് അറിയാം. നാഗചൈതന്യ ഒരു പ്രസ്താവന ഇറക്കിയിരുന്നുവെങ്കില്‍ ഇത് ഇത്രയും സങ്കീര്‍ണമാവുകയില്ലായിരുന്നു. ആരാധകര്‍ എന്ന് പറയുന്ന ചിലരാണ് ഇത്തരം വിലകുറഞ്ഞ കുപ്രചരണങ്ങള്‍ നടത്തുന്നത്. സാമന്തയുടെ വിവാഹമോചനത്തിന്റെ പേരില്‍ എനിക്ക് ധാരാളം മോശം സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഈ കടുത്ത ആക്രമണങ്ങള്‍ എന്റെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും പ്രീതം പറഞ്ഞിരുന്നു. സ്റ്റൈലിസ്റ്റിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിലു സിനിമാ കോളങ്ങളിലും വൈറലായിരുന്നു.

  Sidharth's cryptic post on Samantha get backlash from published

  ഇപ്പോഴിത ഈ വിഷയത്തിൽ പ്രതികരിച്ച് ശ്രീ റെഡ്ഡി എത്തിയിരിക്കുകയാണ്. ടോളിവുഡിലെ വിവാദ നായികയാണ് ശ്രീ റെഡ്ഡി. സാമന്തയുമായി പ്രീതത്തിന് അങ്ങനെയൊരു ബന്ധമില്ലെന്നാണ് ശ്രീ പറയുന്നത്. കൂടാതെ ഇദ്ദേഹം സ്വവർഗ്ഗ അനുരാഗിയാണെന്നും ടോളിവുഡിന്റെ വിവാദ നായിക പറയുന്നു. അതേസമയം സാമന്തയും നാഗചൈതന്യയും ഒന്നായിരിക്കണമെന്നാണ് ഞാനടക്കമുള്ള ആഗ്രഹിക്കുന്നതെന്നും നടി പറയുന്നുണ്ട്.''നിങ്ങള്‍ മികച്ച ദമ്പതിമാരാണ്. ഒരുപാട് പേര്‍ക്ക് പ്രചോദനമായിരുന്നു നിങ്ങള്‍. നിങ്ങള്‍ക്കിടയില്‍ പലതും സംഭവിച്ചിട്ടുണ്ടാവാം. പക്ഷേ നിങ്ങള്‍ ഒന്നിച്ച് നില്‍ക്കണം. ഇത് എന്റെ അഭ്യര്‍ത്ഥനയാണെന്നും ശ്രീറെഡ്ഡി പറഞ്ഞു''. നടിയുടെ വാക്കുകളും വൈറവലായിട്ടുണ്ട്.

  വിവാഹ മോചനത്തിന് ശേഷം സാമന്ത വീണ്ടും സിനിമയിൽ സജീവമാവാൻ തയ്യാറെടുക്കുകയാണ്. നടിയുടെ പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ലാവ് സ്റ്റോറിയാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന നാഗചൈത്യയുടെ ചിത്രം. സിനിമയുടെ റിലീസിന് ശേഷമാണ് വിവാഹമോചനത്തെ കുറിച്ച് താരങ്ങൾ പ്രഖ്യാപിച്ചത്.

  Read more about: samantha naga chaitanya
  English summary
  Sri Reddy Revealed Samantha and Naga Chaitanya Separation Is Not Because Of Preetham Jukalker, Here's Why,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X