For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സന്ദീപ് കിഷനൊപ്പം വിജയ് സേതുപതിയുടെ പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ത്രില്ലര്‍; മൈക്കിള്‍ ടൈറ്റില്‍ പോസ്റ്റര്‍

  |

  തമിഴിന് പുറമെ മറ്റ് ഭാഷകളിലും സജീവമായി മാറുകയാണ് വിജയ് സേതുപതി. ഇപ്പോഴിതാ സേതുപതിയുടെ പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. തെലുങ്ക് യുവതാരം സന്ദീപ് കിഷനും വിജയ് സേതുപതിയും ഒരുമിച്ച് എത്തുന്ന മൈക്കിള്‍ എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

  തെലുങ്കിലെ മികച്ച പ്രൊഡക്ഷന്‍ ഹാസുകളില്‍ ഒന്നായ ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍.എല്‍.പിയും കരണ്‍ സി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിര്‍മ്മാതാവ് സുനില്‍ നാരംഗിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ടെറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. മൈക്കിള്‍ എന്ന ടൈറ്റില്‍ റോളിലാണ് സന്ദീപ് കിഷന്‍ ചിത്രത്തില്‍ എത്തുന്നത്.

  Vijay Sethupathi

  ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രമെന്നാണ് പോസ്റ്റര്‍ തരുന്ന സൂചന. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ നിര്‍മ്മിക്കുന്ന ഈ പാന്‍ ഇന്ത്യ ചിത്രം രഞ്ജിത് ജയക്കോടിയാണ് സംവിധാനം ചെയ്യുന്നത്. ഭരത് ചൗധരിയുടെയും പുസ്‌കൂര്‍ റാം മോഹന്‍ റാവുവിന്റെയും സംയുക്ത നിര്‍മ്മാണ സംരംഭമാണ് മൈക്കിള്‍. നാരായണ്‍ ദാസ് കെ നാരങ്ങാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും പിന്നീട് വെളിപ്പെടുത്തും. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

  മഞ്ഞ സാരിയില്‍, തമിഴ് ടച്ചുള്ള ചിത്രങ്ങളുമായി ഷംന കാസിം; ഫോട്ടോഷൂട്ട് കാണാം

  തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ് വിജയ് സേതുപതി. തമിഴകത്തിന്റെ മക്കള്‍സെല്‍വനായ സേതുപതി ഇപ്പോള്‍ തമിഴിന് പുറത്തും സജീവമായി മാറിയിരിക്കുകയാണ്. തെലുങ്കിലും ഹിന്ദിയിലുമെല്ലാം സജീവമായി മാറാന്‍ തയ്യാറടുക്കുകയാണ സേതുപതി. കഴിഞ്ഞ ദിവസമായിരുന്നു സേതുപതിയും താപ്‌സി പന്നുവും ഒരുമിക്കുന്ന അന്നബെല്ല സേതുപതി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. താപ്‌സിയും സേതുപതിയും ഒരുമിക്കുന്ന ചിത്രത്തിനായി ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

  മലയാളത്തിലും സേതുപതിയുടെ സിനിമ തയ്യാറെടുക്കുന്നുണ്ട്. നിത്യ മേനോന്‍ അടക്കം അഭിനയിക്കുന്ന 19 (1) എ ആണ് സേതുപതിയുടെ രണ്ടാമത്തെ മലയാള സിനിമ. നേരത്തെ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ സേതുപതി മലയാളത്തിലെത്തിയിരുന്നു. മുംബൈക്കര്‍ എന്ന ചിത്രത്തിലൂടെയാണ് സേതുപതി ഹിന്ദിയിലെത്തുന്നത്. തമിഴ് ചിത്രം മാനഗരത്തിന്റെ ഹിന്ദി റീമേക്കാണ് ചിത്രം. വിക്രാന്ത് മാസിയും ചിത്രത്തിലുണ്ട്. കടൈസി വ്യവസായി, മാമനിതന്‍, തുഗ്ലക്ക് ദര്‍ബാര്‍, ലാബം, യാദും ഊരേ യാവരും കേളിര്‍, കാത്തു വാക്കുള രണ്ട് കാതല്‍, വിടുതലൈ, ഇദം പൊരുള്‍ യേവല്‍ എന്നിവയാണ് മറ്റ് സിനിമകള്‍.

  ഇതിനിടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്‍ പ്രൊജക്ടാണ് വിക്രം. ചിത്രത്തില്‍ കമല്‍ഹാസനും ഫഹദ് ഫാസിലും അഭിനയിക്കുന്നുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ മൂന്ന് സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ചെത്തുന്ന സിനിമയെന്ന നിലയില്‍ ആരാധകര്‍ക്ക് ഈ സിനിമയില്‍ ഒരുപാട് പ്രതീക്ഷയുണ്ട്. ലോകേഷ് കനകരാജ് ആണ് സിനിമയുടെ സംവിധായകന്‍. വര്‍ഷങ്ങളുടെ കഷ്ടാപ്പാടിനൊടുവിലാണ് സേതുപതി തമിഴകത്തിന്റെ മക്കള്‍ സെല്‍വനായി മാറുന്നത്. സൂപ്പര്‍ ഡീലക്‌സിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരും സേതുപതിയെ തേടിയെത്തിയിരുന്നു. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് സേതുപതി.

  Also Read: സഹസംവിധായകനായി കൂടെ നിന്നോട്ടെ എന്ന് ഫഹദ്; ഈ കാരണം കൊണ്ട് നോ പറഞ്ഞ് ലാല്‍ ജോസ്

  John Brittas about why Mammootty not get Padma Bhushan

  വെബ് സീരീസിലേക്കും സേതുപതി എത്തുന്നത്. ദ ഫാമിലി മാന്‍ എന്ന സൂപ്പര്‍ഹിറ്റ് സീരീസിന്റെ ക്രിയേറ്റര്‍മാരായ രാജും ഡികെയും ഒരുക്കുന്ന സീരീസിലാണ് സേതുപതി അഭിനയിക്കുന്നത്. വന്‍ താരനിരയാണ് ഈ സീരീസില്‍ അണിനിരക്കുന്നത്. ഇപ്പോള്‍ മാസ്റ്റര്‍ ഷെഫ് തമിഴിന്റെ അവതാരകനായി തകര്‍ക്കുകയാണ് സേതുപതി. നെറ്റ്ഫ്‌ളിക്‌സ് ആന്തോളജിയായ നവരസയാണ് അവസാനമായി പുറത്തിറങ്ങിയത്. വിജയ് ചിത്രം മാസ്റ്ററിലെ ഭവാനി എന്ന വില്ലന്‍ വേഷത്തിലൂടെയും ഈയ്യടുത്ത് കയ്യടി നേടിയിരുന്നു.

  Read more about: vijay sethupathi
  English summary
  Title Poster Vijay Sethupathi Starrer Michael Is Out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X