For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സായ് പല്ലവിയും ഒപ്പം സമാന്തയും'; താരത്തെ കുറിച്ച് നാ​ഗചൈതന്യ

  |

  തെന്നിന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു നാ​ഗചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹമോചനം. നാല് വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിച്ച് കരിയർ തിരക്കുകളിലാണ് ഇരുവരുമിപ്പോൾ. 2017 ലാണ് സാമന്ത-നാ​ഗ ചൈതന്യ വിവാഹം നടന്നത്. ഏറെ നാൾ നീണ്ട പ്രണയത്തിനാെടുവിലായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. ടോളിവുഡിലെ ജനപ്രിയ ദമ്പതികളായിരുന്ന ഇരുവരും ഒരുപിടി സിനിമകളിലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടായിരുന്നു.

  യെമായചെസവെ മനം, ഓട്ടോന​ഗർ സൂര്യ, മജിലി തുടങ്ങിയവയാണ് സമാന്തയും നാ​ഗചൈതന്യയും ഒരുമിച്ചഭിനയിച്ച സിനിമകൾ. ഒരുമിച്ചഭിനയിച്ച സിനിമകളിലെ ഇരുവരുടെയും കെമിസ്ട്രി ഏറെ ശ്രദ്ധ നേടിയിരുന്നു. നാ​ഗചൈതന്യയുടെ ഹിറ്റ് നായികമാരിലൊരാൾ കൂടിയായിരുന്നു സമാന്ത. 2021 ൽ ഇരുവരും വേർപിരിഞ്ഞത് ആരാധകരിൽ കടുത്ത നിരാശയായിരുന്നു ഉണ്ടാക്കിയത്.

  ഇപ്പോൾ സമാന്തയെക്കുറിച്ച് നാ​ഗചൈതന്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നടന്റെ പുതിയ ചിത്രമായ താങ്ക് യൂവിന്റെ പ്രൊമോഷൻ ചടങ്ങുകൾക്കിടെയായിരുന്നു സംഭവം. ഓൺ സ്ക്രീനിൽ മികച്ച കെമിസ്ട്രിയെന്ന് സ്വയം തോന്നുന്ന നായിക നടിയാരാണെന്നു ചോദ്യം. സായ് പല്ലവി, സമാന്ത എന്നീ പേരുകളാണ് നാ​ഗചൈതന്യ പറഞ്ഞത്.

  also read: 'അവളെ വീട്ടിൽ കാണണമെങ്കിൽ ഇങ്ങനെ ചെയ്യൂ'; വിക്കി കൗശലിനോട് അക്ഷയ് കുമാർ

  'എനിക്ക് ഒരാളെ പറയാനാവില്ല. ലൗ സ്റ്റോറിയിൽ ഞാൻ സായ് പല്ലവിക്കൊപ്പം അഭിനയിച്ചു. ഞങ്ങൾ തമ്മിൽ നല്ല ഓൺ സ്ക്രീൻ കെമിസ്ട്രി ഉണ്ടായിരുന്നു. ഒപ്പം സാമും (സമാന്ത). ഓൺസ്ക്രീനിൽ ഞങ്ങളൊരുമിച്ചുള്ള നിരവധി ലൗ സ്റ്റോറികളുണ്ട്,' നാ​ഗചൈതന്യ പറഞ്ഞു. നേരത്തെയും സിനിമകളിൽ സമാന്തയുമായുള്ള കെമിസ്ട്രിയെക്കുറിച്ച് നാ​ഗചൈതന്യ സംസാരിച്ചിരുന്നു.

  കഴിഞ്ഞ വർഷം തന്റെ ബം​ഗരാജു എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയാണ് മികച്ച കെമിസ്ട്രി തോന്നിയ നായികയെ പറ്റി ചോദ്യം വന്നത്. അന്ന് സമാന്തയുടെ പേര് മാത്രമായിരുന്നു നാ​ഗചൈതന്യ പറഞ്ഞത്.

  അതേസമയത്ത് മറുവശത്ത് സമാന്തയും കഴിഞ്ഞ ദിവസം നാ​ഗചൈതന്യയെക്കുറിച്ച് സംസാരിച്ചിരുന്നു. കോഫി വിത്ത് കരണിലായിരുന്നു സമാന്തയുടെ പരാമർശം. വിവാഹ മോചനത്തിന് ശേഷം നാ​ഗചൈതന്യയുമായി സൗഹൃദ മനോഭാവത്തിലല്ലെന്നാണ് സമാന്ത പറഞ്ഞത്. ഞങ്ങളിരുവരും ഒരു റൂമിലാണെങ്കിൽ മൂർച്ചയുള്ള വസ്തുക്കൾ എടുത്തു മാറ്റേണ്ടി വരുമെന്നും സമാന്ത തമാശരൂപേണ പറഞ്ഞിരുന്നു.

  also read:'എന്നേയും അവനേയും ഒരു മുറിയിലിട്ടാല്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ മാറ്റി വെക്കണം'; നാഗ ചൈതന്യയെക്കുറിച്ച് സമാന്ത

  നാ​ഗചൈതന്യയുടെ താങ്ക് യു എന്ന സിനിമയാണ് പുതിയതായി റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം തന്റെ ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയെന്നും നാ​ഗചൈതന്യ നേരത്തെ പറഞ്ഞിരുന്നു. മുമ്പ് ഞാൻ കടപാടും സ്നേഹവും പ്രകടിപ്പിക്കാൻ മടിയുള്ളയാളായിരുന്നു. എന്നാലിപ്പോൾ തുറന്നു സംസാരിക്കുന്ന ആളാണെന്നും ബന്ധുക്കളോടും സുഹൃത്തുക്കളോടും കുറേ കൂടി അടുത്തെന്നും നാ​ഗചൈതന്യ പറഞ്ഞിരുന്നു.

  also read: വിവാഹമോചന വാർത്തകൾക്കിടെ ഞാനിപ്പോഴും ഹാപ്പിയാണെന്ന് വീണ! മകനെ യാത്രയാക്കുന്ന വീഡിയോയുമായി നടി

  Recommended Video

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  'ആവശ്യമുള്ളിടങ്ങളിൽ നമ്മൾ നന്ദി എന്ന വാക്ക് ഉപയോ​ഗിക്കുന്നില്ല. ചിലപ്പോൾ ജാള്യത കൊണ്ടോ മറ്റോ ആയിരിക്കാം. നമ്മൾ നമ്മുടെ മാതാപിതാക്കളോട് നന്ദി പറയണോ എന്ന് രണ്ട് തവണ ആലോചിക്കും. എനിക്ക് പെട്ടന്ന് അച്ഛനോട് നന്ദി പറയാൻ തോന്നിയാലും ബഹുമാനം കൊണ്ട് ഞാനത് പറയില്ല'

  'സ്നേഹിക്കുന്നവരുമായുള്ള അകലം കുറയ്ക്കാൻ ഈ സിനിമ എന്നെ പഠിപ്പിച്ചു. നമ്മൾ നമ്മളെ തന്നെ പ്രകടിപ്പിക്കണം. ഈ സിനിമയിൽ നിന്ന് പ്രേക്ഷകർക്ക് ലഭിക്കാൻ പോവുന്നത് അതായിരിക്കും. ഞാൻ കുറച്ചു വാക്കുകൾ മാത്രം സംസാരിക്കുന്നയാളാണ്. എന്റെ എല്ലാ തോന്നലുകളും പ്രകടിപ്പിക്കില്ല. പക്ഷെ ഇപ്പോൾ ഞാൻ കൂടുതലായി തുറന്നു സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. സുഹൃത്തുക്കളോടും ബന്ധുക്കളോടും കൂടുതൽ അടുത്തു,' നാ​ഗചൈതന്യ പറഞ്ഞതിങ്ങനെ.

  Read more about: samantha naga chaitanya
  English summary
  Viral: actor naga chaitanya about his onscreen chemistry with former wife samantha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X