For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാമന്തയും നാഗചൈതന്യയും പിരിയാന്‍ കാരണം ആമിര്‍ ഖാന്‍; അദ്ദേഹം കറുത്ത ഹൃദയമുള്ളവനാണെന്ന് കെആര്‍കെ

  |

  തെന്നിന്ത്യയിലെ ക്യൂട്ട് കപ്പിള്‍സായി അറിയപ്പെട്ടിരുന്ന സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞിട്ട് ഏകദേശം ഒരു വര്‍ഷമായി. 2021 ജൂലൈ മുതലാണ് താരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ വന്ന് തുടങ്ങിയത്. വൈകാതെ കേട്ടതൊക്കെ സത്യമാണെന്ന് ഇരുവരും പുറംലോകത്തെ അറിയിക്കുകയും ചെയ്തു. വിവാഹമോചനമെന്ന തീരുമാനം വളരെ പെട്ടെന്നാണ് താരങ്ങള്‍ എടുത്തതെന്ന നിഗമനം ആരാധകര്‍ക്കും ഉണ്ടായിരുന്നു.

  എന്നാല്‍ അതിന്റെ കാരണമെന്താണെന്ന് ഇനിയും വ്യക്തമല്ല. സാമന്ത ചില വെളിപ്പെടുത്തലുകള്‍ മുന്‍പ് നടത്തിയിട്ടുണ്ട്. അതിലും യഥാര്‍ഥ കാരണമെന്താണെന്ന് മാത്രം പറഞ്ഞിട്ടില്ല. എന്നാലിപ്പോള്‍ ഇരുവരുടെയും വ്യക്തി ജീവിതത്തെ കുറിച്ചുള്ള തുറന്ന് പറച്ചിലുമായി എത്തിയിരിക്കുകയാണ് കെആര്‍കെ എന്നറിയപ്പെടുന്ന കമാല്‍ ആര്‍ ഖാന്‍. ആമിര്‍ ഖാനാണ് ഇതിന് പിന്നിലെന്നാണ് കെആര്‍കെ യുടെ ആരോപണം.

  ലാല്‍ സിംഗ് ഛദ്ധ എന്ന സിനിമയിലൂടെ നാഗ ചൈതന്യ ബോളിവുഡില്‍ അഭിനയിച്ചിരുന്നു. ഈ ചിത്രത്തില്‍ ആമിര്‍ ഖാനാണ് പ്രധാനപ്പെട്ടൊരു വേഷം ചെയ്തിരിക്കുന്നത്. സിനിമയിലൂടെ തുടങ്ങിയ സൗഹൃദം ഇവരുടെ വ്യക്തി ജീവിതത്തിലേക്കും എത്തി. അങ്ങനെ സാമന്തയുമായി വേര്‍പിരിയാന്‍ നാഗചൈതന്യയ്ക്ക് കാരണമായി മാറിയത് ആമിര്‍ ഖാന്റെ പ്രവൃത്തികളാണെന്നും അദ്ദേഹം കറുത്ത ഹൃദയമുള്ള ആളാണെന്നും താരം പറയുന്നു. ട്വിറ്ററിലൂടെ പരസ്യമായിട്ടാണ് കെആര്‍കെ രംഗത്ത് വന്നിരിക്കുന്നത്.

  Also Read: ഇതൊരു കുന്നുമ്മല്‍ ശാന്തയല്ല; ഒരു സ്ത്രീയുടെ വശ്യത അഭിനയിച്ച് കാണിച്ച ചിത്രം കംബോജിയെ കുറിച്ച് നടി സോന നായര്‍

  'സാമന്തയുമായി വേര്‍പിരിയാന്‍ വേണ്ടി നാഗചൈതന്യയെ ആമിര്‍ ഖാന്‍ ഉപദേശിച്ചു. ഈ കഥ മുഴുവന്‍ എനിക്ക് ലഭിച്ചിരിക്കുകയാണ്. അദ്ദേഹം കറുത്ത ഹൃദയം ഉള്ളവനാണെന്ന് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കും. ഒരിക്കലും ഇങ്ങനെയുള്ള ഒരാളുടെ കൂടെ ഞാന്‍ പ്രവര്‍ത്തിക്കില്ല. ഈ വിഷയത്തിലുള്ള എന്റെ അഭിപ്രായം ഉടനെ തന്നെ പുറത്ത് വിടും'. എന്നും കെആര്‍കെ ട്വീറ്റില്‍ പറയുന്നു.

  Also Read: വിവാഹത്തിന് മുന്‍പേ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്; സ്‌ക്രീനില്‍ പ്രണയവും ജീവിതത്തില്‍ വഴക്കുമാണെന്ന് നീതു കപൂർ

  മറ്റൊരു ട്വീറ്റില്‍ ആമിര്‍ ഖാന്റെയും നാഗയുടെയും ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രത്തെ കുറിച്ചാണ് കെആര്‍കെ പറയുന്നത്. ഈ സിനിമ നിര്‍മ്മിച്ചതില്‍ ചൈതന്യ ഒട്ടും സന്തുഷ്ടനല്ല. അതിന്റെ ഭാഗമായതില്‍ നടന്‍ ഖേദിക്കുകയാണെന്നും താരം പറയുന്നു. എന്തായാലും കെആര്‍കെ യുടെ ട്വീറ്റ് വീണ്ടുമൊരു വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴി തുറന്ന് കൊടുത്തിരിക്കുകയാണ്.

  Also Read: ഒന്നിച്ച് പഠിച്ച സുഹൃത്ത് തന്നെയാണ് കാമുകന്‍; കെട്ടുമെന്ന് ഉറപ്പൊന്നുമില്ല, പ്രണയത്തെ കുറിച്ച് നടി അനാര്‍ക്കലി

  Recommended Video

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  മുന്‍പും നാഗ ചൈതന്യയും ആമിര്‍ ഖാനും തമ്മിലുള്ള അടുപ്പം വലിയ ചര്‍ച്ചയായിരുന്നു. ഇരുവരും സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് തുടങ്ങിയതിന് ശേഷം രണ്ട് പേരുടെയും ദാമ്പത്യം തകര്‍ന്നു. ആദ്യം ആമിര്‍ ഖാനാണ് വിവാഹമോചനം പ്രഖ്യാപിച്ച് രംഗത്ത് വന്നത്. സംവിധായിക കിരണ്‍ റാവുവുമായി പതിനഞ്ച് വര്‍ഷത്തോളം നീണ്ട വിവാഹജീവിതമാണ് ആമിര്‍ അവസാനിപ്പിച്ചത്. ഇതിന് തൊട്ട് പിന്നാലെ നാഗ ചൈതന്യയും സാമന്തയും വേര്‍പിരിഞ്ഞു. അന്നും ആമിറിന് ഇതില്‍ പങ്കുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

  Read more about: samantha naga chaitanya
  English summary
  Viral: KRK Opens Up Aamir Khan Is Behind Naga Chaitanya-Samantha Ruth Prabhu Divorce
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X