Don't Miss!
- News
'കാവ്യയുടെ അമ്മയെ വരെ മാഡം ആക്കിയില്ല?'..ദിലീപ്-ബെഹ്റ ഓഡിയോയും..തർക്കം
- Sports
IPL 2022: ഈ സീസണില്‍ മെഗാഫ്ളോപ്പ്, അവനെ ഇനി മുംബൈ ജേഴ്സിയില്‍ കാണില്ല, പ്രവചിച്ച് ആകാശ് ചോപ്ര
- Finance
ട്രെന്‍ഡാണ് ഫ്രണ്ട്! ചടുല നീക്കത്തിനു തയ്യാറെടുക്കുന്ന 2 ഓഹരികളിതാ; നോക്കുന്നോ?
- Lifestyle
സ്കാബീസ് നിങ്ങള്‍ക്കുമുണ്ടാവാം: ചര്‍മ്മത്തിലെ മാറ്റം ശ്രദ്ധിക്കൂ
- Travel
രാമായണ വഴികളിലൂടെ പോകാം...ഐആര്‍സിടിസിയുടെ രാമായണ യാത്ര ജൂണ്‍ 21 മുതല്‍
- Automobiles
EV6-ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ച് Kia; ലോഞ്ച് ജൂണ്‍ 2-ന്
- Technology
300 രൂപയിൽ താഴെ വില വരുന്ന എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ
ഞാന്‍ ഇരയല്ല, വലിയ ദുരന്തത്തിലേക്ക് വീണേനെ! സിദ്ധാര്‍ത്ഥുമായുള്ള പ്രണയത്തകര്‍ച്ചയെ പറ്റി സമാന്ത
ആരാധകരെ ഏറെ സങ്കടപ്പെടുത്തിയ വാര്‍ത്തയായിരുന്നു സമാന്തയുടേയും നാഗ ചൈതന്യയുടേയും വിവാഹ മോചനം. നീണ്ടനാള്‍ പ്രണയിച്ച ശേഷമായിരുന്നു ഇരുവരും 2017 ല്‍ വിവാഹിതരായത്. തങ്ങളുടെ വിവാഹത്തിന്റെ നാലാം വാര്‍ഷികത്തിലേക്ക് കടക്കവെയായിരുന്നു സമാന്തയും നാഗ ചൈതന്യയും പിരിയുന്നത്. നാഗ ചൈതന്യയുമായുള്ള പ്രണയത്തിന് മുമ്പ് സമാന്ത യുവനടന് സിദ്ധാര്‍ത്ഥുമായി പ്രണയത്തിലായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഇരുവരും. എന്നാല്‍ ഇരുവരും 2015 ല്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നെയായിരുന്നു സമാന്ത നാഗ ചൈതന്യയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കന്നതും.
നാഗ ചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹ മോചനം പരസ്പര ബഹുമാനത്തോടെയുള്ളതായിരുന്നു. എന്നാല്‍ സിദ്ധാര്‍ത്ഥുമായുള്ള സമാന്തയുടെ പ്രണയ തകര്‍ച്ച അത്ര സുഖകരമായ ഒന്നായിരുന്നില്ല. സിദ്ധാര്‍ത്ഥിനൊപ്പം തന്റെ ജീവിതം ജീവിക്കാന്‍ ആയിരുന്നു സമാന്ത ഇഷ്ടപ്പെട്ടിരുന്നത്. എന്നാല്‍ ഒരു വിവാഹത്തിന് സിദ്ധാര്‍ത്ഥ് തയ്യാറായിരുന്നില്ല. അതേസമയം മറ്റൊരു നടിയുമായി സിദ്ധാര്‍ത്ഥ് അടുപ്പത്തിലായതും ഇരുവരും പിരിയാന്‍ കാരണമായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. വിശദമായി വായിക്കാം തുടര്‍ന്ന്.

''സിദ്ധാര്‍ത്ഥിനേയും ദീപയേയും പലപ്പോഴും ഒരുമിച്ച് കണ്ടിട്ടുണ്ട്. ദീപയ്ക്ക് അവസരം ലഭിക്കുന്നതില്‍ സിദ്ധാര്‍ത്ഥിന്റെ ഇടപെടല്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. ഇരുവരുടേയും അടുപ്പമാണ് സമാന്തയുമായുള്ള പ്രശ്നങ്ങള്‍ക്ക് കാരണമായത്'' എന്നായിരുന്നു പ്രണയ തകര്‍ച്ചയെക്കുറിച്ച് ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മറ്റൊരു റിപ്പോര്‍ട്ടില്‍ പറഞ്ഞത് സമാന്ത മറ്റ് നടന്മാരുമായി അടുത്തിടപഴകുന്നത് സിദ്ധാര്‍ത്ഥിന് ഇഷ്ടമായിരുന്നില്ലെന്നാണ്. തങ്ങളുടെ പ്രണയ തകര്‍ച്ചയെക്കുറിച്ച് പിന്നീട് സിദ്ധാര്‍ത്ഥും സമാന്തയും തന്നെ പരസ്യമായി തന്നെ പ്രതകരിച്ചിരുന്നു. താന്‍ ഒരു ഇരയല്ലെന്നും തങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കരുതെന്നുമായിരുന്നു സമാന്തയുടെ പ്രതികരണം.

ജബര്‍ദസ്ത് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നതോടെയാണ് സമാന്തയും സിദ്ധാര്‍ത്ഥും തമ്മില്‍ പ്രണയത്തിലാകുന്നത്. പിന്നാലെ ഇരുവരും പാര്‍ട്ടികളിലും മറ്റും ഒരുമിച്ച് എത്തുന്നത് പതിവായിരുന്നു. ''നടി സാവിത്രിയെ പോലെ ഞാനും ജീവിതത്തില്‍ വലിയൊരു ദുരന്തത്തിലേക്ക് വഴുതി വീണേനെ. പക്ഷെ ഭാഗ്യത്തിന് വളരെ പെട്ടെന്നു തന്നെ ഞാനത് തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞു. ആ ബന്ധത്തില്‍ നിന്നും ഇറങ്ങി പോന്നു. മോശം അവസ്ഥയിലെ അവസാനിക്കൂ എന്ന് തിരിച്ചറിഞ്ഞപ്പോഴായിരുന്നു അത്. പിന്നെയാണ് നാഗ ചൈതന്യയെ പോലൊരു മനുഷ്യന് എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. അദ്ദേഹമൊരു മുത്താണ്'' എന്നായിരുന്നു പിന്നീട് നാഗ ചൈതന്യയുമായി പ്രണയത്തിലായ ശേഷം തന്റെ പഴയ ബന്ധത്തെക്കുറിച്ച് സമാന്ത പറഞ്ഞത്.

അതേസമയം നാഗ ചൈതന്യയുടേയും സമാന്തയുടേയും വിവാഹ മോചനത്തിന് പിന്നാലെ സിദ്ധാര്‍ത്ഥ് പ്രതികരിച്ചിരുന്നു. താരത്തിന്റെ ഒളിയമ്പ് വച്ചുള്ള പ്രതികരണം വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. ''ഉലുന്ദൂര്പേട്ടയിലെ തെരുവ് പട്ടിയ്ക്ക് നഗൂര് ബിരിയാണി കിട്ടണമെന്ന് വിധിയുണ്ടെങ്കില്‍ അതിനെ ആര്‍ക്കും തടയാനാകില്ല'' എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. താരത്തിന്റെ പ്രതികരണം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

അതേസമയം എന്തുകൊണ്ടാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്ന് നാഗ ചൈതന്യയും സമാന്തയും വെളിപ്പെടുത്തിയിട്ടില്ല. ഇരുവരും തങ്ങള്‍ക്കിടയില്‍ തന്നെ അതിനെ നിര്്ത്താനാണ് താല്പര്യപ്പെടുന്നത്. ദ ഫാമിലി മാന്‍ ടുവിലാണ് സമാന്ത അവസാനമായി അഭിനയിച്ചത്. ഈയ്യടുത്ത് പുറത്തിറങ്ങിയ പുഷ്പയിലെ സമാന്തയുടെ ഡാന്‍സ് നമ്പറും ഹിറ്റായി മാറിയിരുന്നു. ഫാമിലി മാനിലെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിച്ചതോടെ സമാന്ത ബോളിവുഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. താപ്സി പന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സമാന്ത നായികയാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
'എന്നെ കണ്ടപ്പോള്‍ ഫഹദ് അലറി കരഞ്ഞു', അതോടെ ഫാസിലിന് ഒരു കാര്യം ഉറപ്പായി, ആ സംഭവം പറഞ്ഞ് ബാബു ആന്റണി
-
'പ്രായമായല്ലോ, ഇങ്ങനെ മുട്ടുകുത്തി നില്‍ക്കുന്നത് അപകടമല്ലേ?' അക്ഷയ് കുമാറിനെ ട്രോളി കെ.ആര്.കെ
-
ഫോണ്‍ സെക്സ് മുതല്‍ കാമുകനൊപ്പമുള്ള കുളി വരെ; പ്രിയങ്ക ചോപ്രയുടെ ഞെട്ടിച്ച വെളിപ്പെടുത്തലുകള്‍